Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഭാര്യയ്ക്ക് ഭര്‍ത്താവിലുള്ള താല്‍പ്പര്യം കുറയുന്നുണ്ടോ, ഈ സ്വഭാവങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ അറിയാം
ദാമ്പത്യം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്. വിവാഹം കഴിക്കുമ്പോഴുള്ള അടുപ്പമായിരിക്കില്ല രണ്ടുമാസം കഴിയുമ്പോള്‍ പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകുക. കുട്ടികള്‍ ജനിച്ചതിന് ശേഷവും അവര്‍ വളര്‍ന്നതിന് ശേഷവും റിട്ടയര്‍മെന്റിന് ശേഷവും പേരക്കുട്ടികള്‍ ജനിച്ചതിന് ശേഷവുമെല്ലാം ദാമ്പത്യം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ ഘട്ടത്തിലും പങ്കാളികളുടെ മുന്‍ഗണനകളും താല്‍പ്പര്യങ്ങളും മാറിക്കൊണ്ടിരിക്കും.

പ്രായമാകുന്നതിനനുസരിച്ച് മാനസികമായി കൂടുതല്‍ അടുക്കാനായിരിക്കും പങ്കാളികള്‍ക്ക് ഇഷ്ടം. പരസ്പരം തുണയാകാനും ജീവിതത്തിലെ മാറ്റങ്ങളില്‍ കരുത്തായി പങ്കാളി കൂടെയുണ്ടാകണമെന്നും ഏവരും ആഗ്രഹിക്കും. ജീവിതത്തിലെ ഒരു ഘട്ടം പിന്നിടുമ്പോള്‍ ഭാര്യയ്ക്ക് തങ്ങളിലുള്ള താല്‍പ്പര്യമോ ഇഷ്ടമോ ഒക്കെ കുറയുന്നതായി ചില ഭര്ത്താക്കന്മാര്ക്ക് തോന്നാറുണ്ട്. മുമ്പുണ്ടായിരുന്നത് പോലെയുള്ള സ്നേഹമോ കരുതലോ അവരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും അവര്‍ കൂടുതല്‍ അകന്നുപോകുന്നുവെന്നും തോന്നും. താനെന്തെങ്കിലും തെറ്റ് ചെയ്തോ എന്നും ഇനിയെന്താണ് ചെയ്യുകയെന്നും അവര്‍ അലോചിച്ചേക്കും. കുറ്റബോധവും ആശയക്കുഴപ്പവും സങ്കടവും തോന്നുന്ന സമയമാണിത്.
ഇങ്ങനെയുള്ള ചിന്തകള്‍ ആരുടെയും തെറ്റല്ല. സ്വാഭാവികമായി ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീകളുടെ വൈകാരികാവസ്ഥകളിലും ഹോര്‍മോണുകളിലും ഉള്ള മാറ്റങ്ങളുമാണ് ഇത്തരമൊരു പ്രതിസന്ധി ദാമ്പത്യത്തില്‍ ഉടലെടുക്കാനുള്ള കാരണം. ജീവിതം മാറുന്നതിനനുസരിച്ച് മുന്ഗണനകളിലുണ്ടാകുന്ന മാറ്റവും അതിനൊരു കാരണമാണ്. കുട്ടികളുടെയും പേരക്കുട്ടികളുടെയും പിന്നെ സ്വന്തം ആവശ്യങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നില്‍ അലയുമ്പോള്‍ ഭര്‍ത്താവിന് നേരത്തെ നല്‍കിയത് പോലെയുള്ള ശ്രദ്ധ നല്കാന് ഭാര്യയ്ക്ക് സാധിക്കണമെന്നില്ല അതുപക്ഷേ ഭാര്യയുടെ സ്നേഹം കുറയുന്നതാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.
ഒരു സ്ത്രീക്ക് ഭര്‍ത്താവിലുള്ള ശ്രദ്ധയും താല്‍പ്പര്യവും കുറയുന്നുവെന്നത് ചില സൂചനകളിലൂടെ മനസ്സിലാക്കാം. ആ സൂചനകള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്താല്‍ ഒരു പോറലും ഇല്ലാതെ ദാമ്പത്യത്തെ സംരക്ഷിക്കാം.
സ്ത്രീക്ക് ഭര്‍ത്താവിലുള്ള താല്‍പ്പര്യം കുറയുന്നു എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അറിയാം.
ശാരീരികമായ അടുപ്പം കുറയല്‍
ശാരീരികമായ അടുപ്പക്കുറവ്, അതിന് മുന്‍ഗണന നല്കാതിരിക്കല് എന്നിവ പങ്കാളിയിലുള്ള താല്‍പ്പര്യം കുറയുന്നതിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഭാര്യയോട് തുറന്നുസംസാരിക്കുകയും ആശങ്കകളും ആവശ്യങ്ങളും പങ്കുവെക്കുകയുമാണ് വേണ്ടത്.
തമാശകളിലും വിനോദങ്ങളിലും അസ്വസ്ഥമാകല്‍
ഒരു സമയത്ത് ആസ്വദിച്ചിരുന്ന ഭര്‍ത്താവിന്റെ വിനോദങ്ങളിലും തമാശകളിലും സ്ത്രീ അസ്വസ്ഥമാകുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഭാര്യയുടെ അനിഷ്ടത്തിന്റെ സൂചനയാണ്. ഇത്തരം കാര്യങ്ങളില്‍ അടിക്കടി ഭാര്യ കുറ്റപ്പെടുത്തുകയും ദേഷ്യം പിടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഭാര്യയ്ക്ക് പങ്കാളിയിലുള്ള താല്‍പ്പര്യം കുറയുന്നു എന്നതിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഭാര്യയ്ക്ക് താല്‍പ്പര്യം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കുക. വീട്ടുകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുക. അവരുടെ കാഴ്ചപ്പാചുകള് മനസ്സിലാക്കാന്‍ ശ്രമിക്കുക.
വഴക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക
ഭര്‍ത്താവിനോട് താല്‍പ്പര്യം കുറയുമ്പോള്‍ ഭാര്യ അവരുമായി വഴക്കിടുന്നത് കുറയ്ക്കാന്‍ ശ്രമിക്കും. അനാവശ്യമായ സംസാരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആണിത്. വാദപ്രതിവാദങ്ങള്‍ക്ക് പകരം നിശബ്ദത കയറിവരുകയാണെങ്കില് അതിനനര്‍ത്ഥം അവിടെ അടുപ്പം കുറഞ്ഞുവെന്നാണ്. ഈ സാഹചര്യത്തില്‍ പങ്കാളിയുടെ വികാരങ്ങളും ആശങ്കകളും മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. അവരുമായി തുറന്ന് സംസാരിക്കുക.
സാമ്പത്തികമായ അസ്വസ്ഥതകള്‍
ഭര്‍ത്താവിലുള്ള ഇഷ്ടം കുറയുമ്പോള്‍ ഭാര്യ സാമ്പത്തികമായ കാര്യങ്ങളില്‍ കൂടുതല്‍ അസന്തുഷ്ടി പ്രകടിപ്പിക്കും. ചിലവുകളെ കുറിച്ച് കുറ്റപ്പെടുത്തുകയും സാമ്പത്തികമായ കുറവുകളില്‍ അസ്വസ്ഥത കാണിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കാണിക്കുക. ഒന്നിച്ച് ചിലവുകള്‍ കൈകാര്യം ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്യുക. പണത്തെ കുറിച്ചും സാമ്പത്തികസ്ഥിതിയെ കുറിച്ചുമുള്ള തുറന്ന സംസാരങ്ങള്‍ സംഘര്‍ഷം ഒഴിവാക്കും.
ഉറക്കം രണ്ട് കിടക്കകളില്‍
ഉറങ്ങാന്‍ വ്യത്യസ്ത സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയും പങ്കാളിയുടെ ഉറക്കശീലങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഭര്‍ത്താവുമായുള്ള വൈകാരിക അടുപ്പക്കുറപ്പിന്റെ പ്രധാനലക്ഷണമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കാരണം ചോദിച്ചറിയുക. പങ്കാളിയുടെ കൂര്‍ക്കംവലി കാരണം കിടക്ക കാറുന്ന ഭാര്യമാര്‍ നിരവധിയാണ്.
ഫോണിനോട് താല്‍പ്പര്യം കൂടുതല്‍
ഫോണിലോ ടിവിയിലോ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് ഭര്‍ത്താവിനോട് താല്‍പ്പര്യം കുറയുന്നതിന്റെ ഒരു ലക്ഷണമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഭാര്യയ്ക്ക് കൂടി താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ സമയം ചിലവഴിച്ച് തുടങ്ങുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications