Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
പ്രണയത്തിന്റെ ഓര്‍മ്മകളില്‍ നീറുന്ന മനസ്; വണ്‍ സൈഡ് ലൗ വഴിതെറ്റിക്കുന്ന ജീവിതം
Relationship Tips: നമ്മള് ഒരാളുമായി പ്രണയത്തിലാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ വളരെ മനോഹരമായ ഒരു വികാരമാണെന്ന് പറയപ്പെടുന്നു. നമുക്ക് ചുറ്റുമുള്ളതെല്ലാം നല്ലതായി കാണുകയും ജീവിതം തന്നെ മാറുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ഒരാളുമായി വണ്‍ സൈഡ് പ്രണയത്തിലാണെങ്കില്‍, അത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഒരാളെ വണ്‍ സൈഡായി സ്നേഹിക്കുന്നത് അപകടകരമാണ്.
അത്തരം ആളുകള്‍ മിക്കപ്പോഴും നിരാശയിലും സങ്കടത്തിലും വിഷാദത്തിലും ജീവിതം തള്ളിനീക്കുന്നതായി കാണാറുണ്ട്. അതുമൂലം അവരുടെ ജീവിതത്തില്‍ ധാരാളം തിരിച്ചടികളും നേരിടേണ്ടിവരും. വണ്‍ സൈഡ് ലൗ നിങ്ങള്‍ക്ക് ദോഷകരമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? അത് ഒരു വ്യക്തിയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. വണ്‍ സൈഡ് ലൗ നിങ്ങളുടെ ജീവിതത്തെ ഏതൊക്കെ തരത്തില്‍ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം.(one sided love side effects)

വണ്‍ സൈഡ് പ്രണയത്തിന്റെ ലക്ഷണങ്ങള്‍
* അടുത്തുകഴിഞ്ഞിട്ടും അവരുടെ ഹൃദയ ബന്ധം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല.
* നിങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ശരിയായി നടക്കുന്നില്ല. എന്നാല്‍ സംസാരിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ വാക്കുകള്‍ വിലമതിക്കുന്നില്ല.
* അവര്‍ നിങ്ങളുടെ വികാരങ്ങളെ അവഗണിക്കുകയും എപ്പോഴും എന്തെങ്കിലും ഒഴികഴിവുകളോ മറ്റോ പറയുകയും ചെയ്യുന്നു.
* ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് മിക്കവാറും അരക്ഷിതാവസ്ഥ അനുഭവപ്പെടുകയും എപ്പോഴും വിഷമിക്കുകയും ചെയ്യുന്നു.
എപ്പോഴും ദേഷ്യം
വണ്‍ സൈഡ് പ്രണയത്തില്‍ ഒരു വ്യക്തി ബന്ധം നിലനിര്‍ത്തുന്നത് ഒറ്റയ്ക്കാണ്. അതിനാല്‍ അവന് എപ്പോഴും പ്രകോപിതനായിരിക്കും. പങ്കാളിയോട് ശരിയായി സംസാരിക്കാന്‍ സാധിക്കാത്തതോ തുല്യമായ സ്നേഹമോ ബഹുമാനമോ ലഭിക്കാത്തതും ഇതിന് കാരണമായേക്കാം.
ആത്മവിശ്വാസം കുറയുന്നു
വണ്‍ സൈഡ് ബന്ധത്തില്‍, ഒരു വ്യക്തി എപ്പോഴും അസ്വസ്ഥനാകുകയും ഓരോ തെറ്റിനും സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങുകയും ചെയ്യുന്നു. തന്റെ ചില പോരായ്മകള്‍ കാരണം പങ്കാളി തന്നെ അവഗണിക്കുന്നതായി അയാള്‍ക്ക് എപ്പോഴും തോന്നുന്നു.
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍
വണ്‍ സൈഡ് പ്രണയത്തിലായിരിക്കുമ്പോള്‍ ഒരു വ്യക്തി എപ്പോഴും അസ്വസ്ഥനായിരിക്കും. ഇത് അവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. ഇക്കാരണത്താല്‍, ഒരു വ്യക്തി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇരയായേക്കാം.
സ്നേഹം നഷ്ടപ്പെടുന്നു
വണ്‍ സൈഡ് ലൗ എന്ന വികാരത്തിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് സ്നേഹമില്ലായ്മ അനുഭവപ്പെടാന്‍ തുടങ്ങുന്നു. അവന് എപ്പോഴും സ്നേഹത്തിന്റെ അഭാവം അനുഭവിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, തെറ്റായ വഴി തിരഞ്ഞെടുക്കുന്നതാണ് ശരിയാണെന്ന് അവര്‍ക്ക് തോന്നുന്നു. അതുകൊണ്ടാണ് വണ്‍ സൈഡ് ലൗ പലപ്പോഴും പ്രശ്നങ്ങളില്‍ കൊണ്ടുചെന്ന് ചാടിക്കുന്നത്.
വണ്‍ സൈഡ് പ്രണയം എങ്ങനെ കൈകാര്യം ചെയ്യാം
* സംസാരത്തിലൂടെ കാര്യങ്ങള്‍ മാറുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അതിനെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് ഗൗരവമായി സംസാരിക്കുക.
* നിങ്ങളുടെ അതിരുകള്‍ സജ്ജമാക്കി നിങ്ങളുടെ മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.
* എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പങ്കാളിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കരുത്, നിങ്ങളുടെ ബന്ധത്തില്‍ സമത്വബോധം കൊണ്ടുവരിക.
അവര്‍ക്ക് താല്പര്യമില്ല എന്ന സൂചനകള്‍
ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്
നിങ്ങള്‍ ആരോടെങ്കിലും വണ്‍ സൈഡ് പ്രണയത്തിലാകുമ്പോള്‍, നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ തേടുന്നു. എന്നാല്‍ നിങ്ങളുടെ മനസിലുള്ള വികാരങ്ങള്‍ പ്രകടിപ്പിച്ചതിന് ശേഷം ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങളോട് നാം നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞേക്കാം. ഇതില്‍ നിന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടത്, അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല എന്നാണ്. അത്തരമൊരു സാഹചര്യത്തില്‍, വെറുതേ സമയം കളയാതെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോകുക.
അവഗണന
നിങ്ങള്‍ ഒരാളെ വണ്‍ സൈഡ് ആയി പ്രണയിക്കുന്നുണ്ടാകാം. എന്നാല്‍ അവര്‍ ചിലപ്പോള്‍ മറ്റാരെയെങ്കിലുമായിരിക്കാം ഇഷ്ടപ്പെടുന്നത്. വണ്‍ സൈഡ് ആയി സ്നേഹിക്കുന്ന വ്യക്തി എപ്പോഴും അവരുടെ ഇഷ്ടപങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെക്കുറിച്ചും അവരെ സഹായിക്കുന്നതിനെക്കുറിച്ചും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു. ഇതൊക്കെയാണെങ്കിലും, നിങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ആ വ്യക്തി നിങ്ങളെ സ്നേഹിക്കുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുന്നില്ല
മിക്കപ്പോഴും, പലര്‍ക്കും പലരോടും സ്നേഹത്തിന്റെ ഒരു ആകര്‍ഷണം ഉണ്ടാകും. നിങ്ങള്‍ ഇഷ്ടപ്പെടുന്നവരോട് സംസാരിക്കാന്‍ വിളിക്കുമ്പോഴോ മെസേജ് അയക്കുമ്പോഴോ മറ്റേയാളില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തത് അവര്‍ നിങ്ങളോട് താല്‍പ്പര്യം കാണിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications