Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഏഴേ ഏഴ് കാരണങ്ങള്: ഭാര്യാഭര്തൃ ബന്ധത്തില് വിലകല്പ്പിക്കുന്നവര്: ദാമ്പത്യ രഹസ്യം ഇതാണ്
ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷത്തോടെ കൊണ്ട് പോവുന്നതിനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാല് ചില അവസരങ്ങളില് എങ്കിലും പ്രശ്നങ്ങള് പല ബന്ധത്തിലും ഉണ്ടാവുന്നു. പലപ്പോഴും ദാമ്പത്യത്തില് സൈ്വര്യക്കേടുണ്ടാവുന്ന പല പ്രശ്നങ്ങളും സ്ഥിരമാണ്. ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കണം. പത്തില് പത്ത് പൊരുത്തവുമായി വിവാഹം കഴിച്ചാലും പലപ്പോഴും അത് കൂടുതല് അബദ്ധത്തിലേക്ക് എത്തിക്കുന്നുണ്ട്.
എന്നാല് ഒരു ബന്ധത്തിന്റേയോ വിവാഹത്തിന്റേയോ കാര്യത്തില് പങ്കാളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില് ഒന്നാണ് വിശ്വസ്തത എന്ന് പറയുന്നത്. അതോടൊപ്പം തന്നെ പരസ്പരം വിലമതിക്കുന്നതും പ്രധാനപ്പെട്ടതാണ്. ജീവിതത്തിലെ ഏത് അവസ്ഥയിലും പങ്കാളിയെ വിലമതിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

രഹസ്യങ്ങള് സൂക്ഷിക്കുന്നു
പലപ്പോഴും നിങ്ങളുടെ രഹസ്യങ്ങള് പങ്കാളിയുടെ കൈയ്യില് സുരക്ഷിതമായിരിക്കും. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. കാരണം അത് പലപ്പോഴും ഒരു ബന്ധത്തിന്റെ വിശ്വാസ്യതയെ വരെ നിലനിര്ത്തുന്ന കാര്യങ്ങളായിരിക്കും. അതുകൊണ്ട് തന്നെ രഹസ്യമായി പറയുന്ന ഒരു കാര്യവു നിങ്ങളോട് വിശ്വാസ്യതയും സ്നേഹവും നിങ്ങളെ വിലമതിക്കുന്നതുമായ ഒരു വ്യക്തിക്ക് പുറത്ത് പറയാന് സാധിക്കില്ല.
നിങ്ങള്ക്ക് വേണ്ടി നിലകൊള്ളുന്നു
നിങ്ങള് എപ്പോഴും നല്ലൊരു ദാമ്പത്യ ജീവിതത്തില് ആണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. നിങ്ങളുടെ പങ്കാളി നിങ്ങള്ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിയായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ബഹുമാനം കാത്തു സൂക്ഷിക്കുകയും മറ്റുള്ളവരോട് നിങ്ങളെക്കുറിച്ച് ഓര്മ്മിപ്പിക്കുകയും കാര്യങ്ങള് സംസാരിക്കുകയും ചെയ്യുന്നു.
ത്യാഗങ്ങള് സഹിക്കുന്നു
നല്ലൊരു ബന്ധത്തിന്റെ തുടക്കമാണ് ഇതും, കാരണം നിങ്ങളോട് വ്ിശ്വാസ്യതയും സ്നേഹവും ഉള്ള ഒരു വ്യക്തിയെങ്കില് ഇവര് നിങ്ങള്ക്ക് വേണ്ടി ത്യാഗങ്ങള് സഹിക്കുന്നു. അത് മാത്രമല്ല നിങ്ങള്ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള് നിങ്ങളോട് ചേര്ന്ന് നില്ക്കുകയും സംസാരിക്കുകയും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുന്നു.
ആശ്വസിപ്പിക്കേണ്ട സമയം
നിങ്ങള്ക്ക് എന്തെങ്കിലും കാര്യത്തില് ആശ്വസിപ്പിക്കേണ്ട അവസ്ഥയില് അതിന് വേണ്ടി നിങ്ങളിലേക്ക് എത്തിച്ചേരുന്നു പ്രിയപ്പെട്ട പങ്കാളി. നിങ്ങള് ഒരു നഷ്ടത്തില് ദുഃഖിക്കുമ്പോഴോ നിരാശയാല് കഷ്ടപ്പെടുമ്പോഴോ, പങ്കാളി നിങ്ങളെ ചേര്ത്ത് പിടിക്കുന്നു. നിങ്ങളെ കേള്ക്കുകയും നിങ്ങള്ക്ക് വേണ്ടി സമയം മാറ്റി വെക്കുകയും ചെയ്യുന്നു.
Most read: ഇവര് നല്ല ഭര്ത്താവായിരിക്കും: പങ്കാളിയില് സ്ത്രീ തിരയുന്ന ആ ഗുണങ്ങള്
ന്യായമായ കാര്യത്തില് ഇടപെടുന്നു
ഏത് കാര്യത്തിലും ന്യായമായ ഇടപെടല് നടത്തുന്നു. ഒരിക്കലും നുണയോട് ചേര്ന്ന് നില്ക്കുകയോ അല്ലെങ്കില് നിങ്ങളെ ഇടിച്ച് താഴ്ത്തുകയോ ചെയ്യുന്നില്ല. സംഘര്ഷഭരിതമായ കാര്യങ്ങളില് നിങ്ങള്ക്ക് പലപ്പോഴും അഭിപ്രായം പറയാനാവാതെ കഷ്ടപ്പെടുമ്പോള് പോലും വിട്ടുവീഴ്ചയിലൂടെ കാര്യങ്ങളെ പരിഹരിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു.
മുന്ബന്ധങ്ങളെ വിലമതിക്കുന്നു
നിങ്ങള്ക്ക് മുന്പ് ഉണ്ടായിരുന്ന ബന്ധത്തെ വിലമതിക്കുന്ന ഒരു വ്യക്തിയായിരിക്കും. അത് മാത്രമല്ല അത്തരം കാര്യങ്ങള്ക്ക് കൂടുതല് പ്രാധാന്യവും നല്കുന്നു. പഴയ പ്രണയത്തില് വീണു കരകയറാനാവാതെ നില്ക്കുന്ന പങ്കാളിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും സപ്പോര്ട്ടും നല്കുന്നതിന് നല്ലൊരു പങ്കാളിക്ക് സാധിക്കുന്നു. നിങ്ങള് ഒരുമിച്ച് നല്ല യാത്രകള് നടത്തുന്നു.
സ്ഥിരത പ്രകടിപ്പിക്കും
ഒരിക്കലും ഒരു ബന്ധത്തില് നിന്ന് വിട്ടു പോവാതെ ഇവരെ കൂടെ ചേര്ത്ത് നിര്ത്തുന്നതിന് പങ്കാളികള് ശ്രമിക്കുന്നു. ഏത് പിന്തുണയും ശക്തിയും വാത്സല്യവും എല്ലാം നിങ്ങള്ക്ക് പങ്കാളി നല്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളിലും ഒപ്പം ചേര്ന്ന് മുന്നോട്ട് പോവുന്നതിന് നല്ലൊരു പങ്കാളിക്ക് എപ്പോഴും സാധിക്കുന്നു.



Click it and Unblock the Notifications
