Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ദാമ്പത്യത്തില്‍ ഈ കാര്യങ്ങള്‍ പുരുഷന് നിര്‍ബന്ധം: ആഗ്രഹങ്ങള്‍ അതിര് കടക്കുമ്പോള്‍
ദാമ്പത്യ ബന്ധമായാലും പ്രണയമായാലും ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം പങ്കാളികള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് അത് നടക്കാതെ വരുമ്പോളാണ് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതും രണ്ടും രണ്ട് വഴിക്കാവുകയും ചെയ്യുന്നത്. എന്നാല്‍ സ്ത്രീപുരുഷന്മാരില് പുരുഷന് എപ്പോഴും ആഗ്രഹിക്കുന്ന ചിലതുണ്ട്.. അവ എന്തൊക്കെയെന്നതിനേക്കാള് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അതെല്ലാം നടക്കുന്നില്ല എന്നത് ബന്ധങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു.
എന്തൊക്കെ കാര്യങ്ങളാണ് ഒരു ബന്ധത്തില്‍ പുരുഷന് ആഗ്രഹിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി അത് ആ ദാമ്പത്യത്തിലും പ്രണയത്തിലും എപ്രകാരം വര്ക്കൗട്ടാവുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. ജീവിതത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്ന പുരുഷന്മാര്ക്ക് പലപ്പോഴും അവരുടെ പ്രതീക്ഷക്കൊത്ത് ജീവിതം മുന്നോട്ട് പോവണം എന്നില്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ബഹുമാനം
പലപ്പോഴും പുരുഷന്മാര് പങ്കാളിയില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നു. എന്നാല്‍ ബഹുമാനം കൊടുക്കുന്നതിനും ഇവര്‍ പഠിക്കേണ്ടതാണ്. തങ്ങളെ ബഹുമാനിക്കുകയും എപ്പോഴും അവരുടെ അഭിപ്രായങ്ങള്‍, വികാരങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയെ വിലമതിക്കുകയും ചെയ്യണം എന്ന് ശഠിക്കുന്നു. ഇത് ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഇരുഭാഗത്ത് നിന്നും ബഹുമാനം ലഭിക്കുന്ന അവസ്ഥയില്‍ ജീവിതം അതിമനോഹരമായി മുന്നോട്ട് പോവുന്നു.
പ്രയത്നങ്ങളെ വിലമതിക്കുക
പലപ്പോഴും പുരുഷന് ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് അവരുടെ പ്രയത്നങ്ങളെ വിലമതിക്കുക എന്നത്. കാരണം ചെറുതായാലും വലുതായാലും എപ്പോഴും പ്രയത്നങ്ങളെ അഭിനന്ദിക്കുക എന്നത് പുരുഷന് മാത്രം ലഭിക്കേണ്ട ഒന്നല്ല. ഇത്തരം കാര്യങ്ങള്‍ രണ്ട് പേര്‍ക്കും ഒരുപോലെ ലഭിക്കേണ്ടതാണ്.
വാത്സല്യം
പുരുഷന് എപ്പോഴും ഒരു ബന്ധത്തില്‍ വാത്സല്യം ആഗ്രഹിക്കുന്നു. പലപ്പോഴും ശാരീരിക സ്പര്ശനങ്ങള്, ആലിംഗനം, ചുംബനങ്ങള്‍ എന്നിവയെല്ലാം ആഗ്രഹിക്കുന്നു. ഇത് നിര്‍ബന്ധമായും പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകളും തിരിച്ച് ആഗ്രഹിക്കുന്നു. പക്ഷേ പലപ്പോഴും അത് സംഭവിക്കുന്നില്ല എന്നതും സത്യമാണ്.
പിന്തുണ
പുരുഷന്മാര് എപ്പോഴും പിന്തുണ ആഗ്രഹിക്കുന്നവരാണ്. അവരുടെ സ്വപ്നങ്ങള്‍ ലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുക എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ ഇത് പുരുഷന്മാര് മാത്രമാണ് ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കില്‍ തെറ്റി. കാരണം സ്ത്രീകളും ഇത്തരം കാര്യങ്ങള്‍ എല്ലാം ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഒരു ബന്ധത്തില്‍ മുന്നോട്ട് പോവുന്നതിന്.
ആശയവിനിമയം
ഏതൊരു ബന്ധത്തിലും വ്യക്തമായ ആശയവിനിമയം അനിവാര്യമാണ്. പലപ്പോഴും പക്ഷേ ഇത് സംഭവിക്കുന്നില്ല. ഒരു പുരുഷന് ഒരു ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് പലപ്പോഴും സുതാര്യമായ വ്യക്തമായ ആശയവിനിമയമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഫലപ്രദമായി ഉപയോഗിക്കുന്നത് വഴി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു.
പരസ്പരം മനസ്സിലാക്കുന്നത്
പരസ്പരം മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഒരു ബന്ധത്തില്‍ പുരുഷന് ആഗ്രഹിക്കുന്നത് ഇത്തരത്തില്‍ പരസ്പരം മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. പ്രത്യേകിച്ച് ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ഭാര്യയായാലും ഭര്‍ത്താവായാലും പരസ്പരം മനസ്സിലാക്കുക എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.
സ്വാതന്ത്ര്യം
സ്വന്തം താല്‍പ്പര്യങ്ങളുള്ള പങ്കാളികളെ പുരുഷന്മാര് അഭിനന്ദിക്കുകയും സ്വാതന്ത്ര്യബോധം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് സ്ത്രീകളുടേയും പുരുഷന്മാരുടേയും കാര്യത്തില്‍ സംഭവിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സാഹചര്യം കൂടിയാണ് ഇത്. സ്വാതന്ത്ര്യത്തോടെ എവിടേയും ഇടപെടുന്നതിനും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഓരോ പങ്കാളിയും ആഗ്രഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications