Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ദാമ്പത്യവിജയത്തിനായി ഭാര്യാഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ടത്, ശ്രീ ശ്രീ രവിശങ്കര്‍ നല്‍കുന്ന ഉപദേശം
ദാമ്പത്യജീവിതം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകണമെന്നത്് ഏതൊരു ഭാര്യാ-ഭര്‍ത്താക്കന്മാരുടെയും ആഗ്രഹമാണ്. കാരണം ജീവിതത്തിന്റെ മൊത്തത്തിലുള്ള സമാധാനത്തില്‍ ദാമ്പത്യം വളരെ പ്രധാനമാണ്. ദാമ്പത്യത്തില്‍ കല്ലുകടി വന്നാല്‍ ജീവിതത്തിന്റെ മൊത്തത്തിലുള്ള താളം തെറ്റും. ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ ഇല്ലാതിരിക്കാനും പങ്കാളിമായി നല്ല രീതിയില്‍ ഒത്തിണങ്ങി പോകാനും പല വഴികള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരീക്ഷിക്കാറുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും അടിതെറ്റും. അടിതെറ്റിയാല്‍ ആനയും വീഴുമെന്നാണല്ലോ.

സ്ത്രീയും പുരുഷനും ചിന്തകളിലും സ്വഭാവരീതികളിലും പ്രവൃത്തികളിലുമെല്ലാം വളരെ വ്യത്യസ്തരാണ്. ഒരേ സാഹചര്യത്തോട് അവര്‍ വ്യത്യസ്ത രീതികളിലാണ് പ്രതികരിക്കുക. അതുകൊണ്ടുതന്നെ വിവാഹജീവിതം ആരംഭിക്കുമ്പോള്‍ ഈ വ്യത്യസ്തതകള്‍ കല്ലുകടിയായി തീരും. ചിലര്‍ കല്ലുകള്‍ മാറ്റി ദാമ്പത്യം സുഗമമാക്കാന്‍ നോക്കുമ്പോള്‍ മറ്റുചിലര്‍ എളുപ്പവഴിയായി പങ്കാളിയെ തന്നെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്താനായിരിക്കും നോക്കുക.
ദാമ്പത്യജീവിതത്തിലെ വെല്ലുവിളികള്‍ ഏതുരീതിയിലാണ് പങ്കാളികള്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് ദാമ്പത്യത്തിന്റെ വിജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം. ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ദമ്പതികള്‍ക്കായി ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ മുന്നോട്ടുവെക്കുന്ന ഉപദേശം എന്താണെന്ന് നോക്കാം.
പുരുഷന്മാരുടെ സ്വാഭിമാനത്തെയും സ്ത്രീകളുടെ വികാരങ്ങളെയും ഹനിക്കാതിരിക്കുക
സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ സ്വാഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നാണ് ഗുരുജി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. അതുപോലെ പുരുഷന്മാര്‍ ഒരിക്കലും തങ്ങളുടെ ഭാര്യമാരുടെ വികാരങ്ങളെ വേദനിപ്പിക്കാതിരിക്കുകയും ചെയ്താല്‍ അവരുടെ ദാമ്പത്യം സന്തോഷകരവും വിജയകരവുമാകുമെന്ന് ഗുരുദേവ് പറയുന്നു.
പുരുഷന്മാരുടെ അഭിമാനം
പുരുഷന്മാര്‍ അവരുടെ അഭിമാനത്തിന് വളരെയധികം വില കല്‍പ്പിക്കുന്നവരാണ്. പ്രത്യേകിച്ച് ഭാര്യമാരുടെ മുന്നില്‍, അല്ലെങ്കില്‍ ഭാര്യമാരാല്‍ അഭിമാനക്ഷതമുണ്ടാകുക എന്നത് അവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. അതുകൊണ്ട് ഭര്‍ത്താക്കന്മാരുടെ അഭിമാനത്തിന് കോട്ടമുണ്ടാക്കാനുള്ള ശ്രമം ഭാര്യമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് ഗുരുജി പറയുന്നു. ഭര്‍ത്താവിന്റെ ഈഗോ അല്ലെങ്കില്‍ സ്വാഭിമാനം സംരക്ഷിക്കാന്‍ കഴിയുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഗുണമാണ്.
ഭര്‍ത്താക്കന്മാരെ ഒരിക്കലും താഴ്ത്തിക്കെട്ടാതിരിക്കുക. അവരുടെ അഭിമാനത്തെ പിന്താങ്ങുന്നതിലൂടെ സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ മതിപ്പ് നേടാന്‍ സാധിക്കും. കാരണം ഒരു പുരുഷന്‍ ഏറ്റവുമധികം പിന്തുണ ആഗ്രഹിക്കുന്നത് അഭിമാന സംരക്ഷണത്തിലാണ്. ഭാര്യമാര്‍ തന്നെ തങ്ങളുടെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടി താഴ്ത്തിക്കെട്ടാനും വില കുറച്ച് കാണാനും ശ്രമിക്കുമ്പോള്‍ പുരുഷന്മാരെ അത് മാനസികമായി ദുര്‍ബലരാക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഭര്‍ത്താവിന്റെ ആത്മവിശ്വാസത്തിനും അഭിമാനത്തിനും വേണ്ടി സ്ത്രീകള്‍ വാക്കുകളിലും ചിന്തകളിലും അല്‍പ്പം കരുതല്‍ കാണിക്കുക.
വികാരജീവികളാണ് ഭാര്യമാര്‍
വിജയകരമായ ദാമ്പത്യത്തിന് പുരുഷന്മാര്‍ ഭാര്യമാരുടെ വികാരങ്ങളെ വേദനിപ്പിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഗുരുജി പറയുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അവരുടെ വികാരങ്ങളും സെന്റിമെന്റ്‌സും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പുരുഷന്മാര്‍ പൊതുവെ ഇവയ്ക്ക് വില കല്‍പ്പിക്കാറില്ല. ഭാര്യമാരുടെ കുടുംബം സഹോദരങ്ങള്‍ എന്നിവരെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഭര്‍ത്താക്കന്മാര്‍ കരുതലുള്ളവരായിരിക്കണം. കാരണം, അച്ഛനമ്മമാര്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരെല്ലാം സ്ത്രീകളെ സംബന്ധിച്ചെടുത്തോളം വളരെ വിലപ്പെട്ടവരാണ്. ഇവരെ മോശമാക്കി സംസാരിക്കുന്നത് ഭാര്യമാര്‍ക്ക് സഹിച്ചെന്ന് വരില്ല.
അതുപോലെ തന്നെ സ്ത്രീകളുടെ മറ്റ് വികാരങ്ങളെയും ആഗ്രഹങ്ങളെയും പുരുഷന്മാര്‍ മാനിക്കണം.
പണ്ടുകാലത്ത് ഈ സങ്കല്‍പ്പം വിവാഹങ്ങളിലെ ആചാരങ്ങളില്‍ പ്രകടമായിരുന്നുവെന്നും ഗുരുജി വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് പണ്ടുകാലങ്ങളില്‍ വിവാഹത്തിന് പുരുഷന്‍ സ്ത്രീകളുടെ കാലില്‍ തൊട്ട് വന്ദിക്കുമായിരുന്നുവെന്നും തന്റെ അഭിമാനം അഹന്തയും നിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചിരിക്കുന്നുവെന്നും ഇനി മേലില്‍ നീയത് സംരക്ഷിച്ചുകൊള്ളണമെന്നുമാണ് ഇതിന്റെ അര്‍ത്ഥം. ലോകത്ത് ഇനി മറ്റാരുടെയും മുമ്പില്‍ തലകുനിക്കാനുള്ള അവസരം സൃഷ്ടിക്കരുതെന്നും ഈ ആചാരം സൂചിപ്പിക്കുന്നു.
അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുടെ പെരുവിരല്‍ അമ്മിക്കല്ലില്‍ വെക്കുന്ന പതിവും പണ്ടുകാലത്തെ വിവാഹങ്ങളില്‍ ഉണ്ടായിരുന്നു. നീ കല്ലിനെ പോലെയാകുക എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിന്റെ വികാരങ്ങള്‍ താണും പൊങ്ങിയും നില്‍ക്കാമെന്നും എന്നാല്‍ ഒരു കല്ല് പോലെ ഉറച്ച് നിലകൊണ്ടാല്‍ കുടുംബത്തിന് സന്തോഷത്തോടെ മുന്നോട്ടുപോകാമെന്നുമാണ് ഇതിന്റെ അര്‍ത്ഥം.



Click it and Unblock the Notifications











