Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
കൂടുതല് അടുക്കാന് പിണക്കങ്ങള് നല്ലതാണ്; ബന്ധങ്ങള് തകരുന്നത് അത് പരിഹരിക്കാതിരിക്കുമ്പോഴാണ്
ദാമ്പത്യമെന്നാല് സന്തോഷവും കളിചിരികളും മാത്രമല്ലെന്ന് എല്ലാവര്ക്കും അറിയാം. പ്രശ്നങ്ങള് ദാമ്പത്യ ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല് ആ അതിഥിയെ യാതൊരു ദാക്ഷിണ്യവും കൂടാതെ തിരിച്ചയയ്ക്കാന് ഭാര്യാഭര്ത്താക്കന്മാര്ക്ക് സാധിക്കണം. അതിന് ക്ഷമയും വിട്ടുവീഴ്ചയും മാത്രം പോരാ ഫലപ്രദമായ പ്രശ്ന പരിഹാര നയങ്ങളും അവര്ക്കറിയണം.

പിണക്കങ്ങള് നല്ലതാണ്
ദാമ്പത്യത്തിലെ വില്ലനായാണ് പ്രശ്നങ്ങളെ നമ്മള് കാണുന്നത്. എന്നാല് ബന്ധങ്ങള് ഊട്ടിയുറപ്പിക്കുന്നതിന് ചെറിയ പിണക്കങ്ങള് ആവശ്യമാണെന്നതാണ് സത്യം. പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാന് അവ സഹായിക്കുന്നു. മാത്രമല്ല, ഒപ്പമുള്ള ആളെ ആഴത്തില് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഓരോ പ്രശ്നവും. എന്നിരുന്നാലും കൃത്യസമയത്ത് ആരോഗ്യകരമായ രീതിയില് പ്രശ്നങ്ങള് പരിഹരിക്കാനും നമുക്ക് കഴിയണം. പരിഹരിക്കപ്പെടാതെ, ഏറെനാള് പങ്കാളികളുടെ ഉള്ളില് കിടന്ന് നീറുന്ന പ്രശ്നങ്ങള് നിരാശയ്ക്കും വിദ്വേഷത്തിനും കാരണമാകും.
ഒരു തര്ക്കം അല്ലെങ്കില് വേദനാജനകമായ സംഭവത്തിന് ശേഷം പ്രശ്നങ്ങള് പരിഹരിക്കുക, തെറ്റിദ്ധാരണകള് നീക്കുക, പരസ്പരവിശ്വാസം വര്ദ്ധിപ്പിക്കുക എന്നിവയെല്ലാം ഉള്ക്കൊള്ളുന്ന പ്രശ്നപരിഹാര പ്രക്രിയയാണ് ബന്ധങ്ങളുടെ നിലനില്പ്പിന് ആവശ്യം. ദാമ്പത്യപ്രശ്നങ്ങള് ഒഴിച്ചുകൂടാനാകാത്ത സംഗതി ആയതിനാല് എങ്ങനെ അവ പരിഹരിക്കുമെന്ന് അറിയേണ്ടത് ദമ്പതികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണ്.
പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ചില മാര്ഗ്ഗനിര്ദ്ദേശങ്ങള്
പിണക്കം അംഗീകരിക്കുക
ദമ്പതികള്ക്കിടയില് ഒരു പിണക്കം അല്ലെങ്കില് തര്ക്കമുണ്ടായാല് ആദ്യം ചെയ്യേണ്ടത് അത് അംഗീകരിക്കുക എന്നതാണ്. തങ്ങള്ക്കിടയില് ഒരു പിണക്കം നിലനില്ക്കുന്നുണ്ട് എന്ന് കണ്ടെത്തിയെങ്കില് മാത്രമേ അത് എങ്ങനെ പരിഹരിക്കാം എന്നത് സംംബന്ധിച്ച് ആഴത്തില് ചിന്തിക്കാന് സാധിക്കുകയുള്ളൂ.
മനസ്സിലാക്കാന് ശ്രമിക്കുക
പിണക്കത്തിന്റെ കാരണം മനസ്സിലാക്കുകയെന്നതാണ് പ്രശ്ന പരിഹാരത്തിലെ രണ്ടാമത്തെ ഘട്ടം. എന്തുകൊണ്ടാണ് തങ്ങള്ക്കിടയിലുണ്ടായ വിള്ളലിന് കാരണമെന്നും അതിന് നിദാനമായ കാര്യങ്ങള് എന്തൊക്കെയാണെന്നും മനസ്സിലാക്കുക. പ്രശ്നത്തെ കൂടുതല് മനസ്സിലാക്കാനും പരിഹാരത്തിലേയ്ക്കുള്ള പാത കണ്ടെത്താനും അത് സഹായിക്കും.
ക്ഷമ പറയുക
ക്ഷമ പറയാന് പൊതുവേ ദമ്പതിമാര്ക്ക് മടിയാണ്. ക്ഷമ പറയുകയെന്നത് തെറ്റ് അംഗീകരിക്കലായി കരുതുന്നത് കൊണ്ടാണ്. തെറ്റ് സംഭവിച്ചാല് അത് അംഗീകരിക്കുന്നതില് ഒരു മടിയും വിചാരിക്കേണ്ടതില്ല. അതുമൂലം പങ്കാളിക്ക് നമ്മളോടുള്ള ബഹുമാനവും സ്നേഹവും വര്ദ്ധിക്കുകയേ ഉള്ളൂ. ക്ഷമ പറയുന്നതിലൂടെ, പങ്കാളിക്ക് എത്രത്തോളം ആഘാതമാണ് നമ്മള് നല്കിയതെന്ന് മനസ്സിലാക്കാന് സാധിക്കും.
ക്ഷമയോടെയിരിക്കുക
ചില പിണക്കങ്ങള് പെട്ടെന്ന് പരിഹരിക്കപ്പെടുകയില്ല. പെട്ടെന്നുള്ള പ്രശ്നപരിഹാര ശ്രമങ്ങള് ചിലപ്പോള് പ്രശ്നത്തിന്റെ ആഴം കൂട്ടുകയേ ഉള്ളൂ. അത്തരം സാഹചര്യങ്ങളില് അനുയോജ്യ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക.
റീകണക്ടിംഗ് പ്രധാനമാണ്
പിണക്കങ്ങള് ഉണ്ടായി അത് പരിഹരിച്ചുകഴിഞ്ഞാല് പങ്കാളിയുമായി കൂടുതല് അടുപ്പം ഉണ്ടാക്കാന് കഴിയണം. ഒന്നിച്ചിരുന്ന് സമയം ചെലവഴിച്ചും പുതിയ ഓര്മ്മകള് സൃഷ്ടിച്ചും വൈകാരികമായും മാനസികമായും ശാരീരികമായും പങ്കാളി കൂടുതല് അടുക്കാന് ശ്രമിക്കണം. മാനസികമായ അടുപ്പം ഉണ്ടാക്കുന്നതിലൂടെ ബന്ധം കൂടുതല് ശക്തമാക്കാനും ചീത്ത സമയങ്ങളെ എളുപ്പത്തില് തരണം ചെയ്യാനും സാധിക്കും.



Click it and Unblock the Notifications
