Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ഭര്‍ത്താവിന് ദാമ്പത്യം മടുത്തുതുടങ്ങിയോ, ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം, പരിഹാരം ഇതാണ്
എല്ലാ ബന്ധങ്ങളും എന്നും ഒരുപോലെ ആയിരിക്കില്ല, വിവാഹബന്ധം പ്രത്യേകിച്ച്. ആദ്യത്തെ ഹണിമൂണ്‍ കാലഘട്ടം കഴിഞ്ഞാല്‍ ദമ്പതിമാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കാലെടുത്തുവെക്കും. പിന്നീട് പരസ്പരം ഇഷ്ടപ്പെടാത്തതും യോജിക്കാന്‍ പറ്റാത്തതുമായ പല കാര്യങ്ങളും അവര്‍ തിരിച്ചറിയും. പിന്നീട് അതുമായി പൊരുത്തപ്പെടാനുള്ള ശ്രമമായിരിക്കും. ഇതിനിടയില്‍ ചില പിണക്കങ്ങളും അഭിപ്രായഭിന്നതകളുമൊക്കെ ഉണ്ടാകും. അവയെല്ലാം പരിഹരിച്ച്, പൊരുത്തപ്പെട്ട് മുന്നേറുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ സൂചനയാണ്. എങ്കിലും ഇതിനിടയില്‍ ഒരോപോലുള്ള ദിനചര്യയിലൂടെയും പുതുമയില്ലാത്തതും കാരണം ദാമ്പത്യം മടുപ്പിലൂടെയും കടന്നുപോകാം.

പങ്കാളികളില്‍ ഒരാള്‍ക്കോ രണ്ടുപേര്‍ക്കോ ദാമ്പത്യം വിരസമായി തുടങ്ങിയാല്‍ അത് ബന്ധത്തെ സാരമായി ബാധിക്കും. പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെടും. ഇത് യഥാസമയം പരിഹരിച്ചില്ലെങ്കില്‍ എക്കാലവും അവര്‍ക്കിടയില്‍ വിടവ് അവശേഷിക്കും. ദാമ്പത്യത്തില്‍ മടുപ്പിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയാം. ഇത് നേരത്തെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ അകല്ച്ചയിലേക്ക് പോകാതെ ദാമ്പത്യത്തിലെ സന്തോഷവും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ കഴിയും. ആ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം.
ദിനചര്യയിലെ ആവര്‍ത്തനവിരസത
ദിവസങ്ങള്‍ ഒരു മാറ്റവുമില്ലാതെ പതിവായി ഒരുപോലെ കടന്നുപോകുന്നത് മടുപ്പിന്റെ ലക്ഷണമാണ്. എന്നും ഒരേ കാര്യങ്ങള്‍ സംസാരിക്കുക, ഒരേ സ്ഥലത്ത് കഴിക്കാന്‍ പോകുക എന്നിവയെല്ലാം മടുപ്പിലേക്ക് പോകുന്നു എന്നതിന്റെ ആദ്യ സൂചനകളാണ്.
മുഷിപ്പിക്കുന്ന സംസാരം
പങ്കാളികള്‍ എന്നും തമ്മില്‍ മുഷിപ്പിക്കുന്ന തരത്തിലുള്ള സംസാരമാണ് നടത്തുന്നതെങ്കില്‍ സംസാരിക്കാന്‍ തോന്നാതെ വരും. ഇത് അര്‍ത്ഥവത്തായ സംസാരവും ഇല്ലാതാക്കും. വേണ്ട കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും കഴിയാതെ വരും. പുറത്തുപോകുമ്പോഴും വീട്ടിലുമെല്ലാം പങ്കാളികള്‍ മൗനം അവലംബിക്കും. പക്ഷേ സംസാരിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടാകും. എന്നാല്‍ സംസാരം തുടങ്ങിവെക്കാന്‍ പാടായിരിക്കും. ഇത് മടുപ്പിന്റെ സൂചനയാണ്.
അടുപ്പമില്ലായ്മ
പങ്കാളികള്‍ക്കിടയിലെ മാനസികവും ശാരീരികമായ അടുപ്പം ഇല്ലാതാകുന്നതും ശാരീരിക ബന്ധത്തിന്റെ അകല്‍ച്ച വര്‍ധിക്കുന്നതും അവര്‍ക്കിടയിലെ മടുപ്പിന്റെ ലക്ഷണമാണ്.
മറ്റൊരു ജീവിതം സ്വപ്നം കാണല്‍
ഇങ്ങനെ അല്ലായിരുന്നെങ്കില്‍ മറ്റൊരാളെ വിവാഹം ചെയതിരുന്നെങ്കില്‍ എന്നെല്ലാം പകല്‍ക്കിനാവ് കാണുന്നത് ദാമ്പത്യത്തിലെ മടുപ്പിന്റെ സുപ്രധാന ലക്ഷണമാണ്. സുഹൃത്തുക്കളോടോ സഹപ്രവര്‍ത്തകരോടോ അവരുടെ ദാമ്പത്യത്തില്‍ അസൂയ തോന്നുന്നതും തന്റെ പങ്കാളിയും അവരെ പോലെ ആയിരുന്നെങ്കിലെന്ന് മോഹിക്കുന്നതും മടുപ്പിന്റെ സൂചനയാണ്.
പങ്കാളിയോടൊപ്പമുള്ള സമയം പങ്കിടല്‍
പങ്കാളിയോടൊപ്പം സമയം പങ്കിടാന്‍ മടി കാണിക്കുന്നതും ഒന്നിച്ച് കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതും ആ ബന്ധത്തില്‍ താല്‍പ്പര്യമില്ലാത്തതിന്റെ തെളിവാണ്.
ദാമ്പത്യത്തിലെ മടുപ്പിനെ എങ്ങനെ നേരിടാം
സ്വന്തം താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. വ്യക്തിപരമായ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും വേണ്ടെന്ന് വെക്കാതിരിക്കുക.
ഉള്ളില്‍ മൂടിവെച്ചിരിക്കുന്ന ഇഷ്ടവും വികാരങ്ങളും തുറന്ന് പ്രകടിപ്പിക്കുക. പരസ്പരം സ്നേഹം മാത്രമല്ല, ദയയും പിന്തുണയും പങ്കുവെക്കുക.
ദാമ്പത്യത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുകയും അത്തരം ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുക.
എന്നും ഒരേ കാര്യങ്ങള്‍ ചെയ്ത് മടുക്കാതെ, ഇടയ്ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക. ഒന്നിച്ചൊരു യാത്രയോ പുറത്തുപോകുകയോ ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
