Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
നിങ്ങളുടെ ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലേ, കാരണങ്ങള്‍ ഇതെല്ലാമായിരിക്കാം
Reasons Why Your Marriage Lacks Romance: പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും ഭാവി പങ്കാളിയെ കുറിച്ച് നിരവധി സ്വപ്നങ്ങള്‍ കാണും. പെണ്‍കുട്ടികള്‍ പ്രത്യേകിച്ച്, വിവാഹം കഴിക്കുന്ന ആള് നല്ല സുമുഖനും എപ്പോഴും സന്തോഷിപ്പിക്കുന്നയാളും മധുരമായി സംസാരിക്കുന്നയാളും ആയിരിക്കണമെന്ന് കൊതിക്കും. റൊമാന്‍സ് ഇല്ലാത്ത ഒരു ദാമ്പത്യത്തെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാനാകില്ല. പക്ഷേ സ്വപ്നം കണ്ടതെല്ലാം ദാമ്പത്യത്തില്‍ യാഥാര്‍ത്ഥ്യമാകണമെന്നില്ല. റൊമാന്‍സ് ഇല്ലാത്ത ദാമ്പത്യം വിരസവും നിരാശാജനകവുമാണ്. പക്ഷേ ചിലര്‍ക്കെങ്കിലും അത് സത്യമാണ്.

ചിലരുടെ ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലാത്തതിന്റെ കാരണങ്ങള്‍ നോക്കാം.
ആശയവിനിമയം ഇല്ലാത്തത്
എങ്ങനെയായിരിക്കണം റൊമാന്റിക് ദാമ്പത്യം എന്നത് തീരുമാനിക്കേണ്ടത് പങ്കാളികള്‍ തന്നെയാണ്. അവരത് തുറന്ന് സംസാരിക്കണം. കാര്യങ്ങള്‍ തുറന്ന് സംസാരിച്ചാലേ ദാമ്പത്യം ദൃഢമാകൂ. ആശയവിനിമയത്തില്‍ വീഴ്ച പറ്റിയാല്‍ തെറ്റിദ്ധാരണകള്‍ക്കും നിരാശയ്ക്കും കാരണമാകും. അതിനാല്‍ ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലാത്തതിന്റെ ഒന്നാമത്തെ കാരണം ആശയവിനിമയത്തിലെ പാളിച്ച തന്നെയാണ്.
മാനസിക പിരിമുറുക്കവും തിരക്കും
വര്‍ഷങ്ങള്‍ കഴിയവെ ചിലപ്പോള്‍ ദാമ്പത്യത്തിന്റെ രസം നഷ്ടപ്പെടും. അതിനുള്ള പ്രധാനകാരണം പങ്കാളികളില്‍ ഒരാളുടെയോ രണ്ടുപേരുടെയോ തിരക്കോ മാനസികമായ പ്രയാസങ്ങളോ ആയിരിക്കും. മാനസിക സമ്മര്‍ദ്ദവും തിരക്കും ദാമ്പത്യത്തിലെ രസംകൊല്ലികളാണ്. പങ്കാളികള്‍ക്ക് ജോലിത്തിരക്കും ഉത്തരവാദിത്തങ്ങളും കൂടുമ്പോള്‍ റൊമാന്‍സിനുള്ള എനര്‍ജി നഷ്ടപ്പെടും. ഇത് അടുപ്പമില്ലായ്മയ്ക്ക് കാരണമാകും.
പുതുമ നഷ്ടപ്പെടല്‍
കാലങ്ങള്‍ പോകെ ദാമ്പത്യത്തില്‍ പുതിയ കാര്യങ്ങളൊന്നും ഇല്ലാതെയാകും. എല്ലാ ദിവസങ്ങളും ഒരുപോലെയാകും. എല്ലാ ദിവസം ഒരേ കാര്യങ്ങള്‍ ചെയ്ത് മടുപ്പും ഉത്സാഹക്കുറവും തോന്നും. ഇതും ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലാതാകുന്നതിന്റെ കാരണമാണ്.
അവഗണന
ദാമ്പത്യത്തില്‍ പങ്കാളിയുടെ ഭാഗത്ത് നിന്നും അവഗണന നേരിടുന്നതും തങ്ങളുടെ പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും മറ്റേയാളില്‍ നിരാശയും മടുപ്പും ഉണ്ടാക്കും. ഇതും റൊമാന്‍സ് നഷ്ടപ്പെടാനുള്ള ഒരു കാരണമാണ്. ദാമ്പത്യത്തില്‍ പരസ്പരം പ്രയത്നങ്ങള്‍ കാണുകയും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് അത്യാവശ്യമായ കാര്യമാണ്.
നെഗറ്റീവ് മനോഭാവം
നെഗറ്റിവിറ്റി വിഷം പോലെ ദാമ്പത്യത്തെ നശിപ്പിക്കും. പങ്കാളികള്‍ക്ക് പരസ്പരം നെഗറ്റീവ് മനോഭാവം ഉണ്ടാകുമ്പോള്‍ റൊമാന്‍സ് നഷ്ടപ്പെടും. പരസ്പരം പോസിറ്റീവായ മനോഭാവവും പിന്തുണയും ഉണ്ടെങ്കിലേ ദാമ്പത്യത്തില്‍ സ്നേഹവും റൊമാന്സും നിറയൂ.
ശാരീരിക അടുപ്പമില്ലായ്മ
ലൈംഗികത മാത്രമല്ല ദാമ്പത്യത്തില്‍ അല്ലാതെയുള്ള സ്പര്ശങ്ങളും അടുപ്പവും പ്രധാനമാണ്. എന്നും റൊമാന്‍സ് നിലനിര്‍ത്താന്‍ അത്തരം സ്നേഹപ്രകടനങ്ങള്‍ ആവശ്യമാണ്. പങ്കാളികള്‍ പരസ്പരം സ്പര്‍ശിക്കുന്നതും ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം നിര്‍ത്തിയാല്‍ പതിയെ റൊമാന്‍സ് ദാമ്പത്യത്തില്‍ നിന്നും ഇല്ലാതാകും.
നൈരാശ്യം, പക
പങ്കാളികള്‍ക്ക് ബന്ധത്തില്‍ നൈരാശ്യവും പരസ്പരം പകയും തോന്നുന്നത് അപകടമാണ്. പഴയ കാല അനുഭവങ്ങളിലെ പകയും ദേഷ്യവും മനസ്സില്‍ കൊണ്ടുനടക്കുന്നത് ദാമ്പത്യത്തെ നശിപ്പിക്കുകയും ദാമ്പത്യത്തില്‍ നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിച്ചുപോകേണ്ടത് ദാമ്പത്യത്തില്‍ എന്നും റൊമാന്‍സ് ഉണ്ടാകുന്നതിന് ആവശ്യമാണ്.
പൊതുവായ താല്‍പ്പര്യങ്ങള്‍ ഇല്ലാത്തത്
രണ്ടുപേര്‍ക്കും ഇഷ്ടമുള്ള ചില കാര്യങ്ങള്‍ ഉള്ളത് പങ്കാളികളെ കൂടുതല്‍ അടുപ്പിക്കും. എന്നാല്‍ അങ്ങനെ പൊതുവായ താല്‍പ്പര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ അത് പര്സപരം അടുപ്പമില്ലായ്മയ്ക്കും ദാമ്പത്യത്തില്‍ ഉത്സാഹമില്ലായ്മയും വര്‍ധിപ്പിക്കും. അതിനാല്‍ ദാമ്പത്യം എന്നും ആവേശകരമായി കൊണ്ടുപോകാന്‍ രണ്ടുപേര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തുക.
പരിശ്രമിക്കാത്തത്
നമ്മള് ശ്രമിക്കാതെ ബന്ധത്തെ സ്നേഹത്തിന്റെ പാതയില്‍ എത്തിക്കാന്‍ കഴിയില്ല. നമ്മുടെ ഭാഗത്ത് നിന്നും പരിശ്രമം ഉണ്ടായെങ്കില്‍ മാത്രമേ ദാമ്പത്യം എന്നും സന്തോഷകരവും റൊമാന്റിക്കും ആകൂ. ചെറിയ ചെറിയ കാര്യങ്ങളിലൂടെ ദാമ്പത്യം എന്നും സജീവമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പങ്കാളികലുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
