Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കാരണമൊന്നുമില്ലാതെ നിയന്ത്രണം നഷ്ടപ്പെടുന്ന പങ്കാളി; പ്രകോപനങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റൊന്നാകാം
ദാമ്പത്യ ബന്ധത്തില്‍ പങ്കാളികള്‍ പലപ്പോഴും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ അവര്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചെന്നുവരാം. ഇത് മറുഭാഗത്തുള്ളയാളെ തീര്‍ത്തും തളര്‍ത്തും. പക്ഷേ എന്താണ് അവരുടെ പ്രകോപിതരാക്കിയതെന്ന് ചിന്തിച്ചിട്ടുണ്ടോ. പല കാരണങ്ങള്‍ കൊണ്ടും ഒരു ബന്ധത്തില്‍ പങ്കാളികള്‍ പ്രകോപിതരാകാം.

ആശയവിനിമയത്തിനും വികാരങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള ഒരു സുരക്ഷിതമായ ഇടമായാണ് മിക്കവരും ദാമ്പത്യബന്ധത്തെ പ്രതീക്ഷിക്കുന്നത്. പക്ഷേ പെട്ടെന്ന് പ്രകോപിതരാകുന്ന പങ്കാളിയുള്ള ഒരു ബന്ധത്തില്‍ അത്തരം പ്രതീക്ഷകളെല്ലാം തകരുകയും പലതരം പ്രശ്നങ്ങള്‍ ഉയരുകയും ചെയ്യും. ഈ ദുശ്ശീലം പങ്കാളികള്‍ തമ്മില്‍ അകലാനും ആശയവിനിമയമേ ഇല്ലാത്ത നിരാശയുടെയും പരാജയത്തിന്റെയും അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്താനും കാരണമാകും. ചിലപ്പോഴിത് വേര്പിരിയലിലാകും കലാശിക്കുക.
പക്ഷേ ഒരാളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെയും പ്രകോപിതരാകുന്നതിന്റെയും കാരണം മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട സ്ഥിതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും. റിലേഷന്‍ഷിപ്പ് വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരു ബന്ധത്തില്‍ പങ്കാളികള്‍ പ്രകോപിതരാകാനുള്ള പൊതുവായ ചില കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അപമാനിക്കപ്പെടുകയോ ബഹുമാനമില്ലാതെ വരികയോ ചെയ്യുക
ഒരു ബന്ധത്തില്‍, പങ്കാളികള്‍ക്കിടയില്‍ ബഹുമാനമുണ്ടാകുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നമ്മള് സ്ഥിരമായി അടിച്ചമര്‍ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ബഹുമാനം ലഭിക്കാതെ വരികയും ചെയ്യുമ്പോള്‍ നമ്മള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങും. അതുകൊണ്ടാണ് പങ്കാളി നിര്വ്വികാരമായോ അല്ലെങ്കില്‍ അപമാനിക്കുന്ന തരത്തിലോ എന്തെങ്കിലും പറയുമ്പോള്‍ മറുഭാഗത്തുള്ളയാള്‍ വാക്കേറ്റത്തിനും തര്‍ക്കത്തിനും മുതിരുന്നത്.
പരിഗണന ലഭിക്കാതെ വരുമ്പോള്‍
പങ്കാളികളില്‍ നിന്നും സ്നേഹവും പരിഗണനയും ഏതൊരാളും പ്രതീക്ഷിക്കും. പങ്കാളികള്‍ അന്യോന്യം പരിഗണനയും കരുതലും നല്‍കുകയും വികാരങ്ങളും കരുതലും തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യണം. ഉള്ളിലുള്ള കരുതലും പരിഗണനയും പങ്കാളിക്ക് മനസ്സിലായി കൊള്ളണമെന്നില്ല. ഒരു ബന്ധത്തില്‍ അര്‍ഹിക്കുന്ന പരിഗണനയോ കരുതലോ ലഭിക്കുന്നില്ലെന്ന് തോന്നിയാല്‍ അത് ഒരു വ്യക്തിയെ പ്രകോപിപ്പിക്കുകയും ആ ബന്ധത്തില്‍ അയാളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
ഭയപ്പെടുക
മൂഡുകള്‍ മാറുക, മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള ട്രോമ എന്നിവയും ഒരു ബന്ധത്തില്‍ പങ്കാളികളെ പ്രകോപിതരാക്കിയേക്കാം. പങ്കാളിയുടെ മൂഡുമാറ്റങ്ങള്‍ മനസ്സിലാക്കുന്നതില്‍ മിടുക്കരല്ലാത്ത ഒരാള്‍ക്ക് അത് വലിയൊരു പ്രശ്നമായി മാറും. അതുപോലെ പഴയ ഓര്‍മ്മകളോ തോന്നലുകളോ ചിലപ്പോള്‍ ആളുകളെ പ്രകോപിതരാക്കാറുണ്ട്.
ബന്ധത്തില്‍ ഭീഷണി ഉയരുക
പങ്കാളിയുമായുള്ള ബന്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ മണത്താലും ആളുകള്‍ പ്രകോപിതരാകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പങ്കാളിയോട് പരുഷമായി പെരുമാറാനും വാക്കേറ്റത്തിലേയ്ക്കും നൈരാശ്യത്തിലേയ്ക്കും കാര്യങ്ങള്‍ നീങ്ങാനും കാരണമാകും.



Click it and Unblock the Notifications
