Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഇഷ്ടപ്പെടുന്ന സ്ത്രീയെ അവഗണിക്കുന്ന പുരുഷന്; ഈ സ്വഭാവം നല്കുന്ന സൂചന ഇതാണ്
സ്ത്രീകളുടെ മനസ്സ് വായിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പൊതുവേ ആളുകള്‍ പറയാറ്. ശരിയാണ്. സ്ത്രീകളുടെ മനസ്സ് അല്‍പ്പം സങ്കീര്‍ണ്ണമാണ്. എന്നാല്‍ അതുപോലെ തന്നെ വികാരങ്ങളുടെ കാര്യത്തില്‍ പുരുഷന്മാരും പെട്ടെന്ന് ആര്‍ക്കും പിടികൊടുക്കാറില്ല. ഉള്ളിലുള്ള വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയാറില്ല എന്നതാണ് സത്യം. പകരം മറ്റ് പല രീതികളില്‍ അവര്‍ അത് പ്രകടിപ്പിക്കും. പുരുഷത്വം, പുരുഷന് ഇങ്ങനെ ആയിരിക്കണം തുടങ്ങിയ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചില മാനദണ്ഡങ്ങളാണ് വികാരങ്ങള്‍ അടക്കിപ്പിടിക്കാന് പുരുഷനെ പ്രേരിപ്പിക്കുന്നത്.

സത്യത്തില്‍ പുരുഷന്റെ ഈ പ്രത്യേകത ഏറെ വലയ്ക്കുന്നത് സ്ത്രീകളെയാണ്. പ്രത്യേകിച്ച് ഒരു ആണ്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിയാല്‍ അയാള്‍ ആദ്യം ചെയ്യുക ആ പെണ്‍കുട്ടിയെ അവഗണിക്കുകയാകും. ഒരു കാരണവുമില്ലാതെ ഇയാള്‍ തന്നെ അവഗണിക്കുന്നത് എന്താണെന്നായിരിക്കും അപ്പോള്‍ ആ പെണ്‍കുട്ടി ചിന്തിക്കുക. അവര്‍ ആകെ ആശയക്കുഴപ്പത്തിലാകുകയും ചെയ്യും.
എന്തുകൊണ്ടായിരിക്കും പുരുഷന് അവന് ഇഷ്ടപ്പെടുന്ന സ്ത്രീയെ അവഗണിക്കുന്നത്. കാരണങ്ങള്‍ പരിശോധിക്കാം.
പ്രണയം ബന്ധമാകാനുള്ള തയ്യാറെടുപ്പില്ല
പ്രണയം തോന്നുക എളുപ്പമാണ്. അത് സ്വാഭാവികമായി ഉള്ളില്‍ ഉണ്ടാകുന്നതാണ്. വേണ്ടെന്നുവെച്ചാലും പ്രണയം മൊട്ടിടും. എന്നാല്‍ ആഴത്തിലുള്ള ഒരു ബന്ധമായി അതിനെ മാറ്റിയെടുക്കണമെങ്കില്‍ പുരുഷന് ജീവിതത്തില്‍ ചില തയ്യാറെടുപ്പുകള്‍ വേണ്ടിവരും. ആലോചിച്ച്, പ്ലാന്‍ ചെയ്ത് മാത്രമേ ചില പുരുഷന്മാര് ആത്മാര്‍ത്ഥമായ ബന്ധത്തിന് തയ്യാറാകൂ.
എല്ലാം തകരുമെന്ന പേടി
പ്രണയം തുറന്നുപറഞ്ഞാല്‍ പ്രണയിനിക്ക് തന്നോടുള്ള അടുപ്പം നഷ്ടപ്പെടുമെന്ന ഭയത്താല്‍ പ്രണയം മറച്ചുപിടിച്ച് അവരെ അവഗണിക്കുന്ന പുരുഷന്മാരുണ്ട്. ഉള്ളില്‍ അഗാധമായ പ്രണയമുണ്ടെങ്കിലും നാണം കൊണ്ടോ മടി കൊണ്ടോ അത് പറയാത്ത എത്രയോ പുരുഷന്മാര് ഉണ്ട്.
തിരക്ക്
മുതിര്‍ന്ന്, പക്വത നേടിയ ചില പുരുഷന്മാര്ക്കും ചിലപ്പോള്‍ ജീവിതത്തിരക്കുകള്‍ കൊണ്ട് പ്രണയം തുറന്നുപറയാന്‍ പറ്റാറില്ല. കുടുംബം, ജോലി, സുഹൃത്തുക്കള്‍, മറ്റ് പാഷനുകള്‍ എന്നിവയ്ക്കിടയില്‍ ഒരു ബന്ധം കൂടി കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കരുതുന്നവരാണ് ഇവര്‍.
മറുഭാഗത്ത് നിന്നും നോ
ഒരാളോട് ഇഷ്ടം തോന്നി അത് ധൈര്യത്തോടെ പറയുകയും ചെയ്താലും കാര്യങ്ങള്‍ അവിടെ തീരുന്നില്ല. അവരുടെ മറുപടി നോ ആണോ യെസ് ആണോ എന്നറിഞ്ഞാലേ ഒരു പ്രണയബന്ധം ആരംഭിക്കുന്നുള്ളൂ. എന്നാല്‍ ചില നിര്ഭാഗ്യവാന്മാരായ പുരുഷന്മാര്ക്ക് പ്രണയിനിയില്‍ നിന്നും പ്രതികൂലമായ മറുപടികള്‍ ലഭിക്കാറുണ്ട്. ഇത് ചില പുരുഷന്മാരെ ആകെ ഉലച്ചുകളയും. അവരില്‍ ഈഗോ വളരുകയും ഇഷ്ടപ്പെട്ടവരെ പരമാവധി അവഗണിക്കുകയും സൗഹൃദം തന്നെ വേണ്ടെന്നു വെക്കുകയും ചെയ്യും ഇക്കൂട്ടര്‍.
ദേഷ്യമോ ആശങ്കയോ കാരണം
പുരുഷന്മാരും സ്ത്രീകളും ചിന്തകളില്‍ മാത്രമല്ല വ്യത്യസ്തര്‍. അവര്‍ കാര്യങ്ങളെ സമീപിക്കുന്ന രീതിയും കാഴ്ചപ്പാടും വ്യത്യസ്തമാണ്. ആണായാല്‍ വികാരങ്ങള്‍ അടക്കിവെക്കാനും ഒളിപ്പിക്കാനും കഴിയണമെന്നാണ് ചെറുപ്പകാലം തൊട്ടേ ആണ്‍കുട്ടികള്‍ കേള്‍ക്കുന്നത്. ദേഷ്യമോ ആശങ്കയോ തോന്നിയാലും ചില പുരുഷന്മാര് അത് അടക്കിവെക്കും. അല്ലെങ്കില്‍ അതിന് കാരണമായ വ്യക്തിയെ അവഗണിക്കാന്‍ ശ്രമിക്കും.
രഹസ്യം ഒളിപ്പിച്ചുവെക്കുമ്പോള്‍
മനസ്സില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന പുരുഷന്മാര് അത് പുറത്താകുമോ എന്ന് ഭയന്ന് തങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ത്രീയെ അവഗണിക്കാറുണ്ട്.
അവര്‍ ഇങ്ങോട്ട് പറയട്ടെ എന്ന ചിന്ത
ചില പുരുഷന്മാര് താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി ഇങ്ങോട്ട് വന്ന് ഇഷ്ടം പറയുമെന്ന് ആഗ്രഹിക്കാറുണ്ട്. ഒരുപകഷേ അവര്‍ വളര്‍ന്ന സാഹചര്യം അങ്ങനെ ആകാം. സ്ത്രീകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്ക് ബഹുമാനം നല്കുന്ന ഒരു കുടുംബത്തില്‍ വളര്‍ന്ന ആണ്‍കുട്ടി, ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് സ്വന്തമായി ഒരു തീരുമാനമുണ്ടാകാം, അത് പറയട്ടെ എന്ന് കരുതി കാത്തിരിക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
