Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിവാഹശേഷവും പഴയ കാമുകന്/ കാമുകിയെ മിസ്സ് ചെയ്യുന്നുണ്ടോ? അതിനുള്ള കാരണമിതാണ്
വിവാഹത്തിന് മുമ്പ് പ്രണയമുണ്ടാകാത്തവര് ചുരുക്കമായിരിക്കും. എല്ലാവരും അങ്ങനെയെന്നല്ല. എങ്കിലും മിക്കവര്‍ക്കും ഉള്ളുകൊണ്ടെങ്കിലും ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടാകും. ചിലയാളുകള്‍ പ്രണയിച്ചവരെ തന്നെ വിവാഹം ചെയ്യാന്‍ ഭാഗ്യമുണ്ടായവര്‍ ആയിരിക്കും. ചിലയാളുകള്‍ക്ക് ജീവിതത്തില്‍ പലതവണ പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അവര്‍ വിവാഹം കഴിക്കുന്നത് മറ്റൊരാളെയും ആയിരിക്കും. ഇതെല്ലാം ജീവിതത്തില്‍ വളര സ്വാഭാവികമായിട്ടുള്ള കാര്യങ്ങളാണ്.

പ്രണയം ഒരു സ്വകാര്യ സ്വത്താണ്. അതിന്റെ ഓര്‍മ്മകള്‍ നമ്മുടെയുള്ളില്‍ എപ്പോഴുമുണ്ടാകും. വിവാഹശേഷം അത്തരം ഓര്‍മ്മകളെ നിലവറയിലിട്ട് പൂട്ടുന്നതാണ് ദാമ്പത്യജീവിതത്തിന്റെ സംതൃപ്തിക്കും സന്തോഷത്തിനും നല്ലത്. എങ്കിലും ഒരുകാലത്ത് നമ്മുടെ ജീവന്റെ ജീവനായിരുന്ന കാമുകനെയും കാമുകിയെയും പൂര്‍ണ്ണമായങ്ങ് മറക്കാന്‍ ആര്‍ക്കും കഴിയാറില്ല, എന്ന് മാത്രമല്ല ചിലപ്പോഴൊക്കെ അവരെ നമുക്ക് മിസ്സ് ചെയ്യുകയും ചെയ്യും. എത്ര സന്തോഷകരമായ ദാമ്പത്യമാണെങ്കിലും ചിലപ്പോഴെല്ലാം പഴയ പ്രണയം മനസ്സിലേക്ക് ഓടിയെത്തുകയും അവരെ മിസ്സ് ചെയ്യുകയും ചെയ്യും.
എന്തുകൊണ്ട് മുന്‍ പ്രണയത്തെ മിസ്സ് ചെയ്യുന്നു
എന്തുകൊണ്ടാണ് വിവാഹശേഷം മുന്‍ കാമുകനെ അല്ലെങ്കില്‍ കാമുകിയെ മിസ്സ് ചെയ്യുന്നത് എന്ന് നോക്കാം.
നൊസ്റ്റാള്‍ജിയ: ഒന്നിച്ചുപങ്കിട്ട, നല്ല സമയങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍ തിരയിളക്കം സൃഷ്ടിക്കും . സന്തോഷം തരുന്ന അത്തരം ഓര്‍മ്മകള്‍ മനസ്സില്‍ തിങ്ങിക്കൂടുകയും ആ ഓര്‍മ്മകളില്‍ ഒപ്പമുള്ള മുന്‍ കാമുകനെ അല്ലെങ്കില്‍ കാമുകിയെ നമുക്ക് മിസ്സ് ചെയ്യുകയും ചെയ്യും.
ജീവിതത്തിലെ മാറ്റങ്ങള്‍: പ്രണയകാലത്തെ ജീവിതമായിരിക്കില്ല വിവാഹശേഷം. ദിനചര്യകളില്‍ പോലും മാറ്റമുണ്ടാകും. ഈ മാറ്റം ചിലപ്പോഴൊക്കെ പഴയ ഓര്‍മ്മകളിലേക്ക് മനസ്സിനെ കൊണ്ടുപോകും.
വൈകാരിക അടുപ്പം: പ്രണയിച്ച വ്യക്തിയുമായുള്ള വൈകാരിക അടുപ്പം വിവാഹം കഴിച്ച ആളുമായി ഉണ്ടാകണമെന്നില്ല. കാമുകന് അല്ലെങ്കില്‍ കാമുകി ആയിരുന്നെങ്കില്‍ കൂടുതല്‍ തന്റെ വികാരങ്ങളെ കൂടുതല്‍ മനസ്സിലാക്കിയേനെ എന്ന ചിന്ത അവരെ മിസ്സ് ചെയ്യാന്‍ കാരണമാകും.
ദാമ്പത്യത്തില്‍ പഴയ പ്രണയം മിസ്സ് ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാം
വിവാഹശേഷം പഴയ കാമുകനെയോ കാമുകിയെയോ മിസ്സ് ചെയ്യുന്നത് ദാമ്പത്യജീവിതത്തിന്റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അത് പങ്കാളികള്‍ക്കിടയില്‍ അകലമുണ്ടാക്കുകയും പിന്നീട് പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ദാമ്പത്യജീവിതത്തില്‍ പൂര്‍വ്വപ്രണയത്തെ കുറിച്ചുണ്ടാകുന്ന ചിന്തകള്‍ അകറ്റാന്‍ എന്തുചെയ്യാമെന്ന് നോക്കാം.
കാരണങ്ങള്‍ മനസ്സിലാക്കുക: എന്തുകൊണ്ടാണ് പഴയ കാമുകനെ അല്ലെങ്കില്‍ കാമുകിയെ ഓര്‍മ്മ വരുന്നതെന്ന് ചിന്തിക്കുക. ദാമ്പത്യത്തില്‍ ഒറ്റപ്പെടലോ അല്ലെങ്കില്‍ പങ്കാളിയുമായി അടുപ്പമില്ലായ്മയോ തോന്നുന്നുണ്ടോ എന്ന് വിലയിരുത്തുക. ഉണ്ടെങ്കില്‍ ആ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാമെന്നതിന് മുന്‍ഗണന കൊടുക്കുക. അതിലൂടെ പഴയ പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മറക്കാം.
സ്വയം സ്നേഹിക്കുക: ദാമ്പത്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള കുറവുകള്‍ താന്‍ നേരിടുന്നുണ്ടോ എന്ന് ആലോചിക്കുക. സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും സ്വയം സന്തോഷത്തോടെ ഇരിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുക. പഴയ ഓര്‍മ്മകള്‍ മറക്കാന്‍ യാത്ര പോകുകയോ കൂട്ടുകാരുമായി സമയം ചിലവഴിക്കുകയോ പങ്കാളിയോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയോ ചെയ്യുക.
പിന്തുണ തേടുക: മുന്‍ കാമുകനെയോ കാമുകിയെയോ കുറിച്ചുള്ള ഓര്‍മ്മകള്‍ നിയന്ത്രിക്കാനാകുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ തോന്നലുകള്‍ പങ്കുവെക്കാന്‍ സുരക്ഷിതരാണെന്ന് തോന്നുന്ന സുഹൃത്തുക്കളുടെയോ വിദഗ്ധരുടെയോ സഹായങ്ങള്‍ തേടുക.
അതിര്‍വരുമ്പുകള്‍ വെക്കുക: ഓര്‍മ്മകള്‍ കാടുകയറാന്‍ നില്‍ക്കാതെ കൃത്യമായി പിടിച്ചുകെട്ടാന്‍ കെല്പ്പുണ്ടാകുക. അത്തരം ഓര്‍മ്മകളിലൂടെ ദാമ്പത്യജീവിതത്തില്‍ വരാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുക. എന്തുകൊണ്ടാണ് അവരെ വിവാഹം കഴിക്കാതിരുന്നത് എന്ന് ആലോചിക്കുക. എന്തെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്നാണെങ്കില്‍ അത് കൊണ്ട് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ചിന്തിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
