Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ഇവര് നല്ല ഭര്ത്താവായിരിക്കും: പങ്കാളിയില് സ്ത്രീ തിരയുന്ന ആ ഗുണങ്ങള്
വിവാഹം എന്നത് രണ്ട് വ്യക്തികള് തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമാണ്. എന്നാല് പലപ്പോഴും ജീവിതത്തില് ഉണ്ടാവുന്ന മാറ്റങ്ങള് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തേയും സ്വാധീനിക്കുന്നതാണ്. ഭാര്യ ഭര്തൃ ബന്ധത്തില് പലപ്പോഴും സ്ത്രീകള് അല്പം കൂടുതല് ശ്രദ്ധിക്കുന്ന ഭര്ത്താവിന്റെ ചില ഗുണങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. സ്ത്രീകള് പലപ്പോഴും രഹസ്യമായി ഭര്ത്താവില് വേണമെന്ന് ആഗ്രഹിക്കുന്ന ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഏതൊരു പങ്കാളിയും ഭര്ത്താവിനെ വളരെയധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഭര്ത്താവിന് ഇത്തരം ഗുണഗണങ്ങള് ഉണ്ട് എന്ന് പറയുന്നത് തന്നെ പലപ്പോഴും ജീവിതം കളറാക്കുന്നു. ഏത് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പിന്തുണയും പൂര്ണമായി മനസ്സിലാക്കുന്നതുമായ ഒരു ഭര്ത്താവിനെയാണ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. കൂടുതല് അറിയാന് വായിക്കൂ...

ആഗ്രഹങ്ങളും സ്വപ്നങ്ങളും
ആഗ്രഹങ്ങളും സ്വപ്നങ്ങളും എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ഒരു പങ്കാളിയെയാണ് സ്ത്രീകള് ആഗ്രഹിക്കുന്നത്. ഇവര് അതിന് വേണ്ടി ഭര്ത്താവിനെ പിന്തുണക്കുകയും എല്ലാ തരത്തിലുള്ള മാനസിക പിന്തുണ നല്കുകയും ചെയ്യുന്നു. കഠിനാധ്വാനത്തിലൂടെ തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂര്ണമായും നേടിയെടുക്കാന് മുന്നിട്ടിറങ്ങുന്ന പുരുഷന്മാരെ സ്ത്രീകള് വളരെയധികം ഇഷ്ടപ്പെടുന്നു.
സാമൂഹ്യപ്രതിബദ്ധത
സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളെ സ്ത്രീകള് വളരെയധികം ഇഷ്ടപ്പെടുന്നു. സമൂഹത്തിന്റെ നന്മക്കായി ഇവര് എപ്പോഴും പ്രവര്ത്തിക്കുന്നത് പങ്കാളിയില് അഭിമാനം വര്ദ്ധിപ്പിക്കുന്നു. കൂടാതെ സുഹൃത്തുക്കളോടൊപ്പം കുടുംബത്തോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം ഇവര്ക്ക് സാധിക്കുന്നു. ഇത്തരം പുരുഷന്മാരെ സ്ത്രീകള് വളരെയധികം ഇഷ്ടപ്പെടുന്നു.
ബുദ്ധിപരമായ കാര്യങ്ങള്
ബുദ്ധിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നവരിലേക്ക് സ്ത്രീകള് എളുപ്പത്തില് ആകര്ഷിക്കപ്പെടുന്നു. ഇത്തരം ഒരു പുരുഷനെയാണ് സ്ത്രീകള് ആഗ്രഹിക്കുന്നതും. നല്ല സംഭാഷണ നൈപുണ്യമുള്ള പുരുഷനെ വിവാഹം കഴിക്കാന് ആഗ്രഹിക്കുന്ന സ്ത്രീകള് ധാരാളമുണ്ട്. ഏത് കാര്യത്തേയും ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിനും അതിന് പരിഹാരം കാണുന്നതിനും ആഗ്രഹിക്കുന്ന പുരുഷന്മാരിലേക്ക് സ്ത്രീകള് ആകര്ഷിക്കപ്പെടുന്നു.
ഭാവിയെക്കുറിച്ചുള്ള ചിന്ത
ഭാവിയെക്കുറിച്ചുള്ള ചിന്ത ഉള്ള പുരുഷന്മാരെ ആഗ്രഹിക്കുന്ന സ്ത്രീകള് ഒട്ടും കുറവല്ല. വിവാഹം കഴിക്കാന് ആഗ്രഹിക്കുന്ന പുരുഷനില് സ്ത്രീ ആഗ്രഹിക്കുന്ന പ്രധാന സ്വഭാവങ്ങളില് ഒന്നാണ് ഭാവിയെക്കുറിച്ച് കൃത്യമായി ചിന്തിക്കുന്നതും അതിന് വേണ്ടി പ്രവര്ത്തിക്കുന്നതും. കുടുംബം, കുട്ടികള്, സാമ്പത്തിക സ്ഥിരത എന്നിവയെല്ലാം തന്നെ ഒരു സ്ത്രീ പുരുഷനില് ആഗ്രഹിക്കുന്ന ഗുണങ്ങളാണ്.
പക്വത
ഏത് പ്രതികൂല സാഹചര്യത്തേയും പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ് എന്നതാണ് പുരുഷന് ആഗ്രഹിക്കുന്ന ഗുണങ്ങളില് പ്രധാനം. ഏത് കാര്യത്തേയും പക്വതയോടെ കൈകാര്യം ചെയ്യുന്നതിനും അതില് കൃത്യമായ തീരുമാനം എടുക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. സാഹചര്യങ്ങള് മനസ്സിലാക്കാനും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കാത്തവരെ ഒരിക്കലും ആരും ഇഷ്ടപ്പെടുകയില്ല.



Click it and Unblock the Notifications
