Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണിന്റെ അവിഹിത ബന്ധത്തിന് പിന്നില്‍ പെണ്ണറിയാത്ത രഹസ്യങ്ങള്‍ ഇതാണ്
അവിഹിത ബന്ധം പലപ്പോഴും സ്ത്രീകളിലും പുരുഷന്മാരിലും കുടുംബത്തിന് തകര്‍ച്ചയുണ്ടാക്കുന്നതാണ്. പലപ്പോഴും വിവാഹേതര ബന്ധങ്ങള്‍ ഒരു കുടുംബത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. പലപ്പോഴും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ആണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. ഈ കാരണങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്.
പലപ്പോഴും പുരുഷന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിസങ്കീര്‍ണമായിരിക്കും കാരണങ്ങള്‍ എന്നതിനാല്‍ കൃത്യമായ രീതിയില്‍ ഇതിനെ കൈാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

വൈകാരിക പൂര്‍ത്തീകരണത്തിന്റെ അഭാവം
പലപ്പോഴും വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്ന വൈകാരികതയുടെ അഭാവമാണ് പലപുരുഷന്മാരേയും ഇത്തരം ബന്ധത്തിലേക്ക് എത്തിക്കുന്നത്. അതിനായി അവര്‍ പങ്കാളികളെ അവഗണിച്ച് പുതിയ ബന്ധങ്ങള്‍ തേടുന്നു. വൈകാരിക ബന്ധത്തിന്റെ അഭാവം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എപ്പോഴും ദാമ്പത്യത്തില്‍ ശ്രദ്ധിക്കേണ്ടത്.
ലൈംഗിക അസംതൃപ്തി
ലൈംഗിക അസംതൃപ്തിയാണ് മറ്റൊരു കാരണം. ദാമ്പത്യത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെന്ന് ഒരു പങ്കാളിക്ക് തോന്നിയാല്‍, അവര്‍ വിവാഹത്തിന് പുറത്ത് ബന്ധം സ്ഥാപിക്കുന്നു. പ്രത്യേകിച്ച് പുരുഷന്മാര് ഇത്തരം കാര്യങ്ങളെക്കുറിച്ച് പുറത്ത് പറയുന്നില്ല. എന്നാല്‍ അത് അതിലൂടെ മറ്റ് ബന്ധങ്ങളിലേക്ക് ഇവര്‍ ചേക്കേറുന്നു.
അവസരവും പ്രലോഭനവും
ഇന്നത്തെ കാലത്ത് ഒരു ക്ലിക്കിനപ്പുറം എന്തും ലഭിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതോടൊപ്പം തന്നെ കാര്യങ്ങള്‍ വിവേകമില്ലാതെ കൈകാര്യം ചെയ്യുന്നതിനും കാരണമാകുന്നു. പലപ്പോഴും പലരും അവസരങ്ങള്‍ മുതലെടുക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ആശയവിനിമയത്തിന്റെ അഭാവം
മോശം ആശയവിനിമയം പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കും നീരസത്തിനും കാരണമാകുന്നു. ദമ്പതികള്‍ തങ്ങളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുമ്പോള്‍ അത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയേക്കാം. ഇത്തരം അവസ്ഥയില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ഫലപ്രദമായ ആശയവിനിമയം നിര്‍ണായകമാണ്. അല്ലാത്ത പക്ഷം അവര്‍ അവിഹിത ബന്ധത്തിലേക്ക് എത്തുന്നു.
വ്യക്തിഗത വളര്‍ച്ചയും മാറ്റവും
ആളുകള്‍ കാലക്രമേണ മാറ്റം ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ഇതിന്റെ പേരില്‍ പങ്കാളികള്‍ വേര്‍പിരിയുന്നു. നിങ്ങളുടെ പങ്കാളിയോട് അടുപ്പം സൂക്ഷിക്കാത്ത അവസ്ഥയില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. ശക്തമായ ഒരു ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.
പ്രതികാരം
ചില കാര്യങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും പങ്കാളിയോടുള്ള പ്രതികാരത്തിന്റെ ഫലായാണ്. ഇത് ഈ വിനാശകരമായ പെരുമാറ്റത്തിലേക്കും അത് കൂടാതെ പങ്കാളിക്ക് ദോഷം ചെയ്യുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ദേഷ്യമാണെങ്കിലും പ്രശ്നമുണ്ടെങ്കിലും അത് തുറന്ന് പറയുക എന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്.



Click it and Unblock the Notifications
