Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ!
സിംപിളാണ്, പക്ഷേ പവര്‍ഫുള്ളുമാണ്; സ്നേഹബന്ധം ദൃഢമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍
തട്ടും മുട്ടും കൂടാതെ ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയാണ്. പല കാര്യങ്ങളിലും വ്യത്യസ്തരായ രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍, ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ സ്നേഹബന്ധം ഒരു തലവേദനയാകാതെ കൊണ്ടുപോകാം.

മറ്റേത് ഉദ്യമങ്ങളിലെയും പോലെ കഠിനാധ്വാനവും ക്ഷമയും ഉണ്ടെങ്കിലേ ബന്ധങ്ങളും വിജയകരമാകൂ. ദീര്‍ഘകാലം പങ്കാളിയോടൊപ്പം ജീവിച്ചൊരാള്‍ക്ക് ചെറിയ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും കണ്ടില്ലെന്ന് നടിക്കാനും കഴിയും. തിരക്കുപിടിച്ച ജീവിതത്തിനും ഉത്തരവാദിത്തത്തങ്ങള്ക്കുമിടയില് ഒന്നിച്ചാണ് ജീവിക്കുന്നതെങ്കില്‍ കൂടിയും പങ്കാളിയുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ മറുഭാഗത്തുള്ള ആള്‍ക്ക് കഴിഞ്ഞെന്നുവരില്ല.
എങ്കിലും ഒന്നിച്ച് പുറത്തുപോയും യാത്രകള്‍ നടത്തിയും ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ ഇതിനേക്കാള്‍ മികച്ച രീതിയില്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ചില എളുപ്പവഴികളുണ്ട്. എല്ലാ ദിവസവും നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്ന, അധികം അധ്വനമോ പണച്ചെലവോ വേണ്ടാത്ത ചില ചെറിയ കാര്യങ്ങള്‍. കാര്യം ചെറിയ ചില ശീലങ്ങളാണെങ്കിലും അവയുടെ ഫലപ്രാപ്തി വളരെ വലുതാണ്, പ്രത്യേകിച്ച് കുട്ടികള്‍ ഉള്ളവരുടെ കാര്യത്തില്‍.
ഓരോ ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് ചിലരെങ്കിലും അന്ന് ചെയ്യേണ്ട ജോലികളും ഉത്തരവാദിത്തങ്ങളും ഓര്‍ത്ത് മടുപ്പോടെയാണ് എഴുന്നേല്‍ക്കുന്നത്. എന്നാല്‍ രാവിലെ മുതല്‍ പങ്കാളിയുമായി സന്തോഷത്തോടെ ഇടപെടുകയാണെങ്കില്‍ ദിവസം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കും. സ്നേഹബന്ധം ശക്തിപ്പെടുത്താനും പങ്കാളിയുമായി കൂടുതല്‍ അടുക്കാനും സഹായിക്കുന്ന, എത്ര തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവര്‍ക്ക് ചെയ്യാനാകുന്ന ചില നുറുങ്ങുവിദ്യകള്‍ ഇതാ.
ഒരു ചിരി അല്ലെങ്കില്‍ ഗുഡ്മോണിംഗ്
ചെറിയ സ്നേഹപ്രകടനങ്ങള്‍ക്ക് കുടുംബബന്ധങ്ങളില്‍ വലിയ സ്ഥാനമുണ്ട്. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഒരു ഗുഡ്മോണിംഗ് പറയുക, അത് ഉപചാരമായി തോന്നുന്നെങ്കില്‍ ഒന്ന് ഹൃദയം തുറന്ന് ചിരിക്കുക. അത് രണ്ടുപേര്‍ക്കും ഒരു നല്ല തുടക്കമേകും. ഒരു ദിവസത്തെ തിരക്കുകള്‍ക്കിടയില്‍ പരസ്പരം കാണാനോ മിണ്ടാനോ പങ്കാളികള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇടയ്ക്കുള്ള ചിരികളും ചെറിയ സംഭാഷണങ്ങളും സ്നേഹബന്ധം കൂടുതല്‍ ദൃഢമാക്കും. ദേഷ്യമോ പിണക്കമോ ആണെങ്കിലും ഈ ശീലങ്ങള്‍ തുടരാന്‍ ശ്രമിക്കുക.
ഒന്നിച്ചിരുന്ന് കാപ്പിയോ ചായയോ കുടിക്കാം
രാവിലെ എഴുന്നേല്ക്കുമ്പോള് ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ടാകും. അങ്ങനെയുള്ളവര്‍ ഒന്നിച്ചിരുന്ന് കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട് കാപ്പിയോ ചായയോ കുടിക്കുക. അല്ലാത്തവര്‍ രാവിലെ പ്രഭാത ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുക. അന്നത്തെ ദിവസം ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചോ കുട്ടികളുടെ കുസൃതികളെ കുറിച്ചോ യാത്രകളുടെയെ ആഘോഷങ്ങളുടെയോ പ്ലാനിംഗുകളോ ഒക്കെ ചര്‍ച്ച ചെയ്യാനുള്ള അവസരമായി അതിനെ കാണുക. എത്ര തിരക്കാണെങ്കിലും പങ്കാളിയുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ നമുക്കുള്ള പങ്കാളിത്തം പ്രകടമാക്കാനുള്ള അവസരമാണത്.
സ്നേഹം പ്രകടിപ്പിക്കുന്നത് മോശം കാര്യമല്ല
സ്നേഹപ്രകടനങ്ങളില്‍ നാണമുണ്ടാകേണ്ട കാര്യമില്ല. അതില്‍ പ്രായം ഒരു ഘടകമേയല്ല. നമുക്ക് പങ്കാളിയോടുള്ള ഇഷ്ടം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടിപ്പിക്കുക. അത് ഇരുവര്‍ക്കുമിടയിലെ അടുപ്പം വര്‍ദ്ധിപ്പിക്കും. പരസ്പരം പുണരുക, ചുംബിക്കുക എന്നീ പ്രവൃത്തികള്‍ പങ്കാളികള്‍ക്കിടയിലെ സ്നേഹം ചോര്‍ന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ്. വെറുതേ കൈകള്‍ കോര്‍ത്തുപിടിക്കുന്നതും ചുമലില്‍ ഒന്ന് തട്ടുന്നത് പോലും പങ്കാളിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിനുള്ള വഴികളാണ്.
നന്ദിയും പ്രകടിപ്പിക്കുക
നന്ദി പ്രകടനം ഒരു ഔപചാരികതയായി കരുതേണ്ടതില്ല. ഭാര്യ വസ്ത്രം എടുത്തുതരികയും ഭര്‍ത്താവ് വസ്ത്രം ഇസ്തിരിയിട്ട് തരികയുമൊക്കെ ചെയ്യുമ്പോള്‍ അതിലുള്ള സന്തോഷം ഒരു നന്ദിവാക്കായി തന്നെ പ്രകടിപ്പിക്കാം. ഇത്തരത്തില്‍ ദിവസം മുഴുവന്‍ പങ്കാളി നമുക്കായി ചെയ്യുന്ന കാര്യങ്ങള്‍ അവഗണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്നേഹബന്ധം കൂടുതല്‍ ശക്തമാക്കാന്‍ അവ സഹായിക്കും.
ഒരുമിച്ച് വ്യായാമം ചെയ്യുക
യോഗ ആയാലും ജിം ആയാലും പങ്കാളികള്‍ ഒരുമിച്ച് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. തിരക്കിട്ട ജീവിതം നയിക്കുന്നവര്‍ ഒരുമിച്ച് സമയം പങ്കിടാനുള്ള ഇത്തരം അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സ്നേഹബന്ധം ശക്തമാക്കാനുള്ള വഴി മാത്രമല്ല അത്, വ്യായാമത്തില്‍ പരസ്പരം പ്രചോദിപ്പിക്കാനും സഹായിക്കുവാനും ഒരാളുണ്ടാകുമെന്നതും അതിന്റെ ഗുണവശമാണ്.
ചിരികളെന്തിന് മറച്ചുപിടിക്കണം
ദാമ്പത്യജീവിതത്തില്‍ ചിരികള്‍ കുറയുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ. എങ്കില്‍ അത് അനുവദിച്ചുകൂടാ. തമാശ പറയാനും ഒന്നിച്ച് ചിരിക്കാനും സമയം കണ്ടെത്തണം. എന്നുകരുതി നടന് ശ്രീനിവാസന് ഒരു സിനിമയില്‍ തമാശകള്‍ പഠിച്ചുവെച്ച് ഭാര്യയുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് പോലെ വേണമെന്നല്ല. ചെറിയ തമാശകളാണെങ്കിലും അവ പങ്കുവെയ്ക്കുക. അത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ രണ്ടുപേരെയും സഹായിക്കും. മനസ് തരളമാകാനും സ്നേഹബന്ധം കൂടുതല്‍ രസകരമാകാനും അത്തരം തമാശകളും ചിരികളും ആവശ്യമാണ്.



Click it and Unblock the Notifications