Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ദാമ്പത്യം ദുരിതമാക്കുന്ന സ്വഭാവങ്ങള്‍, ഇത്തരക്കാരെ വിവാഹം ചെയ്താല്‍ ജീവിതം ദുസ്സഹമാകും
പ്രണയവും ദാമ്പത്യവും ഏറെ വ്യത്യസ്തമാണ്. ചില ആളുകള്‍ക്ക് പ്രണയകാലത്ത് ഉണ്ടായിരുന്ന സ്വഭാവമായിരിക്കില്ല, വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍. അതുകൊണ്ടുതന്നെ പ്രണയിക്കുേേമ്പാള് ഉള്ള സ്വഭാവം വിലയിരുത്തി വിവാഹത്തിലേക്ക് എടുത്തുചാടരുത്. വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പ് വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും ശരിയായി മനസ്സിലാക്കിയിരിക്കണം. കാരണം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നാഴികകല്ലാണ് വിവാഹം.

വിവാഹത്തോടെ ഒരു വ്യക്തിയില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ വിവാഹാനന്തരം ആളുകള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറുന്നു. ജീവിതത്തിന് അതുവരെ കാണാത്ത വര്‍ണ്ണങ്ങളും അര്‍ത്ഥവും കൈവരുന്നു. പുതിയ ലക്ഷ്യങ്ങളും സ്ഥിരതയും ഉണ്ടാകുന്നു. എന്നാല്‍ ഇതെല്ലാം പരിപൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ പങ്കാളി നമുക്ക് അനുയോജ്യമായ ഒരാളായിരിക്കണം. പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പിഴവ് ഉണ്ടായാല്‍ ദാമ്പത്യത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ താളം തെറ്റും.
പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം
പ്രണയം, സഹവര്‍ത്തിത്ത്വം, ഒരേ മൂല്യങ്ങള്‍ എന്നിവയെല്ലാമാണ് ദാമ്പത്യത്തിന്റെ വിജയരഹസ്യങ്ങള്‍. എന്നാല്‍ പങ്കാളികളുടെ വ്യക്തിപരമായ സ്വഭാവങ്ങളും പെരുമാറ്റരീതികളും ദാമ്പത്യവിജയത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ദാമ്പത്യത്തിന്റെ എല്ലാ സന്തോഷവും സമാധാനവും ഇല്ലാതാക്കാന്‍ പോരുന്ന ചില സ്വഭാവങ്ങളും പെരമാറ്റങ്ങളും ഉള്ള ആളുകളുണ്ട്. വിവാഹത്തിന് മുമ്പ് ഇത്തരം സ്വഭാവങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ദുരിതപൂര്‍ണ്ണമായ ദാമ്പത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.
വിവാഹജീവിതത്തിന്റെ സന്തോഷവും സമാധാനവും തകര്‍ക്കുന്ന പങ്കാളികളുടെ ചില സ്വഭാവ രീതികളും പെരുമാറ്റങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.
വൈകാരികമായി അകല്‍ച്ച കാണിക്കുന്നവര്‍
പങ്കാളിയുടെ വികാരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത, അവയോട് വേണ്ടരീതിയില്‍ പ്രതികരിക്കാത്ത ആളുകള്‍ ദാമ്പത്യത്തിലെ കല്ലുകടിയാണ്. അവര്‍ക്കൊപ്പം ജീവിക്കേണ്ടിവരുന്നവര്‍ക്ക് ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടതായിവരും. ഈ സ്വഭാവമുള്ളവര്‍ അഴരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയോ പങ്കാളിയുടെ വികാരങ്ങളെ മനസ്സിലാക്കുകയോ ഇല്ല. ഇത് ദാമ്പത്യത്തില്‍ വൈകാരിക അകല്‍ച്ച കൊണ്ടുവരും. ഇത്തരം സ്വഭാവമുള്ള ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കപ്പെടുകയില്ല.
സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന
തന്റെ കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കുന്ന, പങ്കാളിയുടെ ആവശ്യങ്ങളെ അവഗണിക്കുന്ന ആളുകള്‍ക്കൊപ്പമുള്ള ദാമ്പത്യം അങ്ങേയറ്റം ദുസ്സഹമായിരിക്കും. ഈ സ്വഭാവമുള്ളവര്‍ പങ്കാളിയെ ഒട്ടും വില കല്പ്പിക്കാത്തിരിക്കുകയും അവരെ പാടേ അവഗണിക്കുകയും ചെയ്യും. അവരുടെ സ്വാര്‍ത്ഥതയും സഹാനുഭൂതി ഇല്ലായ്മയും കാരണം പങ്കാളികള്‍ക്കിടയില്‍ സ്നേഹമോ ബഹുമാനമോ ഇല്ലാതെ വരും.
പങ്കാളിയെ നിയന്ത്രിക്കുന്നവര്‍
പങ്കാളിയെ നിയന്ത്രിക്കുന്ന സ്വഭാവം അവരുടെ ജീവിതത്തില്‍ ആധിപത്യമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ലക്ഷണമാണ്. അവര്‍ക്കൊപ്പം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ വേടന്റെ വലയില്‍ വീണ ഇരയ്ക്ക് തുല്യമായിരിക്കും. ഇവരെ വിവാഹം ചെയ്താല്‍ ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും. വ്യക്തിപരമായ വളര്‍ച്ച ഇല്ലാതാകും. ജീവിതത്തോട് മടുപ്പ് തോന്നും.
മയക്ക്മരുന്ന് ഉപയോഗിക്കുന്നവര്‍
മദ്യം, മയക്ക് മരുന്ന് പോലുള്ള വസ്തുക്കള്‍ക്ക് അടിമപ്പെട്ടവരെ വിവാഹം ചെയ്താല്‍ ദാമ്പത്യം അങ്ങേയറ്റം ദുസ്സഹമായിത്തീരും. ഇവയുടെ ഉപയോഗം മൂലം ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകും. ഇത് പലതരത്തിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. സാമ്പത്തിക പ്രശ്നങ്ങളും വൈകാരിക സമ്മര്‍ദ്ദവും അനുഭവിക്കേണ്ടതായി വരും. ദാമ്പത്യം ഒരിക്കലും സൈ്വര്യമുള്ളതോ സുരക്ഷിതമോ ആയിരിക്കില്ല.
ശാരീരിക, മാനസിക പീഡനങ്ങള്‍ നടത്തുന്നവര്‍
ശാരീരികമായും വാക്കുകളിലൂടെയും വൈകാരികമായും പങ്കാളിയെ മുറിവേല്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്ക്കൊപ്പമുള്ള ദാമ്പത്യം അസഹിനീയമായിരിക്കും. ജീവിതം മുഴുവന്‍ ഭീതിയില്‍ കഴിയേണ്ടതായി വരികയും ഇത് ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും ചെയ്യും.
സ്ഥിരമായി മറ്റ് ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍
ചിലയാളുകള്‍ക്ക് ദീര്‍ഘകാല ബന്ധങ്ങളില്‍ താല്പ്പര്യമുണ്ടായിരിക്കുകയില്ല. അങ്ങനെയുള്ളവര്‍ എപ്പോഴും ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ളവരെ വിവാഹം ചെയ്താല്‍ വഞ്ചിക്കപ്പെട്ട സ്ഥിതിയാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
