Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
സ്നേഹം തുടക്കത്തിലേ വഴക്കില്‍ കലാശിക്കാതിരിക്കാന്‍ പങ്കാളികള്‍ അറിയേണ്ട 8 കാര്യം
നിങ്ങള്‍ ഒരു വ്യക്തിയുമായി പ്രണയത്തിലാകുമ്പോള്‍, ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ പലപ്പോഴും പലരും പ്രണയത്തിലായ ശേഷവും പല തെറ്റുകളും ചെയ്യാറുണ്ട്. കാരണം പുതുതായി വിവാഹിതരായ ദമ്പതികള്‍ക്കും പുതിയ ബന്ധങ്ങളിലേക്ക് കടന്ന കാമുകീകാമുകന്മാര്ക്കുംം തങ്ങളുടെ പ്രണയം എങ്ങനെ നിലനിര്‍ത്തണമെന്ന് കൃത്യമായി അറിയില്ല.
നിങ്ങളുടെ പങ്കാളിയോട് എങ്ങനെ സംസാരിക്കണം, അവരെ എങ്ങനെ മനസ്സിലാക്കണം, പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നൊന്നും ചിലപ്പോള്‍ തുടക്കക്കാരന് എന്ന നിലയില്‍ നിങ്ങള്‍ക്ക് അറിയണമെന്നില്ല. അതിന്റെ ഫലമായി നിങ്ങളുടെ സ്നേഹ ബന്ധം പെട്ടെന്ന് തന്നെ തകര്‍ന്നേക്കാം. പ്രണയിച്ചുതുടങ്ങുന്നവര്ക്കായി അവരുടെ ബന്ധം ദൃഢമാക്കാനുള്ള ചില വഴികളാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.

അമിത പ്രതീക്ഷ വേണ്ട
പങ്കാളി നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തപ്പോള്‍ അത് നിങ്ങളെ വളരെ സങ്കടപ്പെടുത്തും. പ്രതീക്ഷകള്‍ സഫലമാകാതെ വരുമ്പോള്‍ പങ്കാളിയെ കുറ്റപ്പെടുത്തുകയും അവരോട് വഴക്കിടുകയും ചെയ്യുന്ന ചിലരുണ്ട്. ഇത് ചെയ്യുന്നത് നിങ്ങളുടെ ബന്ധം നശിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളി നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിച്ച് മനസിലാക്കുക. വഴക്കിടുന്നതിന് പകരം കാര്യങ്ങള്‍ പക്വതയോടെ സംസാരിച്ച് മനസിലാക്കുക.
പങ്കാളിയുടെ സ്വാതന്ത്ര്യം
തങ്ങളുടെ പങ്കാളി മുഴുവന്‍ സമയവും തങ്ങള്‍ക്കൊപ്പം ചെലവഴിക്കണമെന്നാണ് പലരുടെയും ആഗ്രഹം. എന്നാല്‍ ചിലര്‍ അത്തരം പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി അത് നടക്കാതെ വന്നാല്‍ പ്രകോപിതരാകാന്‍ തുടങ്ങുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ പങ്കാളിക്കും അല്പം സ്വാതന്ത്ര്യം നല്‍കണമെന്നാണ്. കാരണം അവന് സ്വന്തമായി ഒരു ലോകമുണ്ട്, അവന് സുഹൃത്തുക്കളും കുടുംബവുമുണ്ട്. അതിനാല്‍ എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കുക. ഒന്നിച്ചായിരിക്കുമ്പോള്‍ സന്തോഷത്തോടെ സമയം ചെലവഴിക്കുക. ഇതി പതിയെ നിങ്ങളുടെ ബന്ധത്തിന് കൂടുതല്‍ കരുത്ത് പകരും.
മുന്‍ഗണന
ബന്ധങ്ങളില്‍ ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് പങ്കാളി നിങ്ങളെ മാത്രമാണ് ഏറ്റവും വലുതായി കണക്കാക്കുന്നതെന്ന് പ്രതീക്ഷിക്കുന്നതാണ്. ബന്ധങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വലിയ ഭാഗമാണെന്നത് ശരിയാണ്. എന്നാല്‍ ചിലപ്പോള്‍ ഒരു വ്യക്തിക്ക് ബന്ധങ്ങളേക്കാള്‍ പ്രാധാന്യമുള്ള നിരവധി കാര്യങ്ങളുമുണ്ടാകുമെന്ന് നിങ്ങള്‍ മനസിലാക്കണം. അവിടെയാണ് ഒരു യഥാര്‍ത്ഥ ബന്ധം വിജയിക്കുന്നത്.
പരസ്പരം ആസ്വദിക്കുക
പങ്കാളികള്‍ പരസ്പരം സഹവാസം ആസ്വദിക്കുന്നത് ഒരു ബന്ധത്തില്‍ വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം വിരസമാകും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള അകലം വര്‍ദ്ധിക്കും. അതിനാല്‍ ഒന്നിച്ചുള്ള സമയം നല്ല രീതിയില്‍ ആസ്വദിക്കുക.
പുതിയ കാര്യങ്ങള്‍ ഒരുമിച്ച് അനുഭവിക്കുക
പുതിയ കാര്യങ്ങള്‍ ഒരുമിച്ച് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് നിങ്ങള്‍ തമ്മിലുള്ള അടുപ്പം വളരെയധികം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങള്‍ രണ്ടുപേര്‍ക്കും കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം നല്‍കും.
ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക
ബന്ധങ്ങള്‍ നന്നായി മുന്നോട്ട് പോകാന്‍ പങ്കാളികള്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഇരുവരും തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കാലം ബന്ധം ദൃഢമായി നിലനില്ക്കുകയും ചെയ്യുന്നു.
തുറന്ന് സംസാരിക്കുക
ഇന്നത്തെക്കാലത്ത് ജോലിത്തിരക്ക് കാരണം ആളുകള്‍ അവരുടെ വികാരങ്ങള്‍ പങ്കാളികളുമായി ശരിക്കും പങ്കിടുന്നില്ല. ഇതുകാരണം ബന്ധത്തില്‍ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് സ്നേഹം നല്‍കുകയും അവരോട് തുറന്ന് സംസാരിക്കുകയും വേണം. പങ്കാളികള്‍ തമ്മില്‍ നല്ല ആശയവിനിമയമുണ്ടെങ്കില് ഇരുവര്‍ക്കും പരസ്പരം പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അതിനെല്ലാം പരിഹാരം കണ്ടെത്താനും കഴിയും.
എപ്പോഴും സന്തോഷം
ചില കാരണങ്ങളാല്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒട്ടും സങ്കടപ്പെടരുത്. ഈ സാഹചര്യത്തില്‍ അവരുടെ ജോലി പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്കൊപ്പം ചേരാനുമായി അവര്‍ക്ക് സമയം നല്‍കുക. ഇതിലൂടെ നിങ്ങളുടെ ബന്ധം പൂത്തുലഞ്ഞുകൊണ്ടേയിരിക്കും.
ഒരുമിച്ച് നീങ്ങുക
പങ്കാളിയുമായി ഒരുമിച്ച് പുറത്ത് പോകുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. ഇടയ്ക്കിടെ പങ്കാളിയുമായി യാത്ര പോകുകയോ ഷോപ്പിംഗ് ചെയ്യുകയോ സിനിമ കാണുകയോ പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയോ ഒക്കെ ചെയ്യുക. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
സമ്മാനങ്ങള്‍ നല്‍കുക
സ്നേഹം തട്ടുകേടുകൂടാതെ സൂക്ഷിക്കാന്‍ പങ്കാളികള്‍ പരസ്പരം ചില സര്‍പ്രൈസുകളോ സമ്മാനങ്ങളോ ഒക്കെ നല്‍കണം. നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക. ഇടയ്ക്കിടെ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുക. ഇതിലൂടെ നിങ്ങളുടെ പങ്കാളിയുടെ മനസില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഇടം നേടാന്‍ സാധിക്കും.



Click it and Unblock the Notifications