Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ടോക്സിക് ബന്ധങ്ങള്ക്ക് ചില സ്വഭാവരീതികള് ഉണ്ട്; അവ തിരിച്ചറിഞ്ഞില്ലെങ്കില് ജീവിതം നശിക്കും
ടോക്സിക് റിലേഷന്ഷിപ്പുകളെ കുറിച്ച് നമ്മള് പലപ്പോഴും സംസാരിക്കാറുണ്ട്. ഒരു ബന്ധത്തില് പങ്കാളിയുടെ പിന്തുണ ഇല്ലാതെ വരികയോ തെറ്റിദ്ധരിക്കപ്പെടുകയോ ബഹുമാനവും വിലയും നഷ്ടപ്പെടുകയോ അല്ലെങ്കില് ആക്രമിക്കപ്പെടുന്നതായി തോന്നുകയോ ചെയ്യുമ്പോഴാണ് ആ ബന്ധം ടോക്സിക്കായി വിലയിരുത്തപ്പെടുന്നത്. പങ്കാളിയെ വൈകാരികമായി മുറിവേല്പ്പിക്കുക, അവരുടെ മാനസിക, ശാരീരിക ക്ഷേമത്തെ വിലകുറച്ച് കാണുക, പിന്തുണ നല്കാതിരിക്കുക തുടങ്ങി ഒരു ബന്ധത്തിലെ ടോക്സിക് ആയ വ്യക്തിയുടെ സ്വഭാവങ്ങള് പലതാണ്.

ഒരു ബന്ധം ടോക്സിക് ആയി മാറിയാല് ആ ബന്ധത്തില് തുടരുന്നത് ഇരയാക്കപ്പെടുന്ന വ്യക്തിയുടെ ജീവിതം തന്നെ തകര്ക്കുന്ന കാര്യമാണ്. ഇത്തരം ബന്ധങ്ങളിലെ രീതികള് ഇരയുടെ വൈകാരിക ആരോഗ്യത്തെ സാരമായി ബാധിക്കും. പങ്കാളികള്ക്കിടയിലെ ബന്ധത്തില് ആരോഗ്യകരവും ടോക്സിക് ആയതുമായ സ്വഭാവരീതികള് അഥവാ പാറ്റേണുകള് ഉണ്ട്. ആരോഗ്യകരമായ പാറ്റേണുകള് പങ്കാളികള്ക്കിടയില് മികച്ച വൈകാരിക, മാനസിക ആരോഗ്യം വളര്ത്തുന്നതിന് സഹായകമാകുമെങ്കില് ടോക്സിക് പാറ്റേണുകള് വ്യക്തികളുടെ വൈകാരിക, മാനസിക ആരോഗ്യത്തെ തച്ചുടയ്ക്കും.
ബന്ധങ്ങളിലെ ടോക്സിക് പാറ്റേണുകള്
ടോക്സിക് ബന്ധങ്ങളും പാറ്റേണുകളും തിരിച്ചറിയപ്പെടാന് വൈകുന്നത് ചില ഘട്ടങ്ങളില് ഇരയാകുന്ന വ്യക്തിയുടെ മാനസികാരോഗ്യം വീണ്ടെടുക്കാന് പറ്റാത്ത വിധം തകര്ന്നുപോകുന്നതിന് ഇടയാക്കും. അതുകൊണ്ട് അത്തരം പാറ്റേണുകള് മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് ആ ബന്ധം കൊണ്ടുണ്ടാകുന്ന വിപത്തുകളില് നിന്നും രക്ഷപ്പെടുന്നതില് വളരെ പ്രധാനമാണ്. ആ പാറ്റേണുകള് ശ്രദ്ധിച്ചാല്, ബന്ധത്തില് നമ്മുടെ ആവശ്യങ്ങള് പരിഗണിക്കപ്പെടുന്നുണ്ടോ, ഈ ബന്ധം നമുക്ക് ആരോഗ്യകരമാണോ, എന്താണ് സംഭവിക്കുന്നത്, ഇരയായി മാറുകയാണോ തുടങ്ങിയ കാര്യങ്ങള് തിരിച്ചറിയാന് ഒരു വ്യക്തിയെ സഹായിക്കും.
പലപ്പോഴും ഭാര്യാഭര്ത്താക്കന്മാരും പങ്കാളികളും ഒരു ബന്ധത്തെ ആഴത്തില് വിലയിരുത്തുകയോ അതിന്റെ സ്വഭാവരീതികള് മനസ്സിലാക്കുകയോ ചെയ്യാറില്ല. ബന്ധത്തില് എത്തുന്നതോടെ പങ്കാളികള് യാന്ത്രികമായി പെരുമാറുന്ന ഒരു രീതിയാണ് കാണുന്നത്. എന്നാല് ബന്ധത്തിന്റെ സ്വഭാവരീതികള് കൃത്യമായി വിലയിരുത്തി മുന്നോട്ടുനീങ്ങിയാല് റിലേഷന്ഷിപ്പ് ടോക്സിക് ആണോയെന്നും അത് നമ്മുടെ വൈകാരിക ആരോഗ്യത്തെ തകര്ക്കുന്നുണ്ടോ എന്നും തിരിച്ചറിയാന് സാധിക്കും.
വ്യക്തികളുടെ മാനസിക, വൈകാരിക ആരോഗ്യത്തിന് തീര്ത്തും വെല്ലുവിളിയാകുന്ന, അപകടകാരികളായ റിലേഷന്ഷിപ്പ് പാറ്റേണുകള് ഏതെല്ലാമാണെന്ന് നോക്കാം.
പങ്കുവെക്കാത്ത പ്രതീക്ഷകള്
പങ്കാളികള് എത്രയൊക്കെ അഗാധമായ പ്രണയത്തിലാണെന്ന് പറഞ്ഞാലും ബന്ധത്തില് തങ്ങള്ക്കുള്ള പ്രതീക്ഷകള് വ്യക്തമായി, വാക്കുകളിലൂടെ പങ്കാളിയുമായി പങ്കുവെച്ചിരിക്കണം. ബന്ധങ്ങളില് നിന്നും തങ്ങള് പ്രതീക്ഷിക്കുന്നത് ലഭിക്കാതെ വന്നാല് അതിന്റെ പക പോക്കുന്ന തരത്തിലുള്ള സ്വഭാവങ്ങള് പങ്കാളിയില് നിന്നും ഉണ്ടായെന്ന് വരാം. അത്തരം സ്വഭാവങ്ങള് ശ്രദ്ധിക്കുക, നമ്മള് ടോക്സിക് റിലേഷന്ഷിപ്പില് ആണോയെന്ന് സ്വയം വിലയിരുത്തുക.
അഭിപ്രായ വ്യത്യാസം
അഭിപ്രായ വ്യത്യാസങ്ങള് ഉണ്ടാകുകയെന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാല് അഭിപ്രായ വ്യത്യാസങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വളരെയധികം പ്രാധാന്യം അര്ഹിക്കുന്നു. അഭിപ്രായ വ്യത്യാസത്തെ ഉള്ക്കൊള്ളാന് കഴിയാത്ത, അങ്ങനെയുണ്ടാകുമ്പോള് പങ്കാളി അന്യനെ പോലെ പെരുമാറുകയാണെങ്കില് സൂക്ഷിക്കു. നിങ്ങള് ഒരുപക്ഷേ ടോക്സിക് റിലേഷന്ഷിപ്പില് ആകാം.
കഴിഞ്ഞ കാലത്തെ കുറിച്ച് മോശമായി സംസാരിക്കുക
പങ്കാളി നമ്മുടെ ഭൂതകാലത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഒരു ബന്ധത്തില് ആവശ്യമുള്ള കാര്യം തന്നെയാണ്. എന്നാല് നമ്മുടെ ഭൂതകാലത്തെ കുറിച്ച് പങ്കാളി വളരെ മോശമായി സംസാരിക്കുകയാണെങ്കില് അത് നല്ല ലക്ഷണമല്ല.
തെറ്റുകള് സമ്മതിക്കാതിരിക്കുക
തെറ്റുകള് പറ്റുക മനുഷ്യസഹജമാണ്. എന്നാല് ഇത് തുറന്നുസമ്മതിക്കുക, അല്ലെങ്കില് ഏറ്റുപറയുക എന്നത് ഒരു ബന്ധത്തില് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല് തങ്ങള് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന് പങ്കാളി എപ്പോഴും മടി കാണിക്കുന്നുണ്ടെങ്കില് അത് ആപത് സൂചനയാണ്.
ആവശ്യങ്ങളും പ്രതീക്ഷകളും വേണ്ടെന്ന് വെക്കുക
ഒരു ബന്ധത്തില് തുടരുന്നതിന് വേണ്ടി ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും വേണ്ടെന്ന് വെക്കാന് നിര്ബന്ധിതരാകുന്നുണ്ടെങ്കില് ആ ബന്ധം ടോക്സിക് ആണെന്ന കാര്യത്തില് ഒരു സംശയവും വേണ്ട.
ഇത്തരത്തില് പങ്കാളിയുമായുള്ള ബന്ധത്തിന്റെ സ്വഭാവരീതികള് വിലയിരുത്തി നോക്കുക. അതില് നമ്മുടെ വികാരങ്ങളെ മുറിവേല്പ്പിക്കുന്ന, മാനസിക ആരോഗ്യത്തെ തകര്ക്കുന്ന നിരവധി സ്വഭാവങ്ങള് കണ്ടെത്താന് കഴിഞ്ഞാല് ആ ബന്ധം തുടരുന്ന കാര്യത്തില് പുനര്വിശകലനം നടത്തുക.



Click it and Unblock the Notifications
