Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
തകര്‍ത്തെറിയും ബന്ധം; പങ്കാളികളില്‍ ആരുടെയെങ്കിലും ഈ പ്രവൃത്തികള്‍ ആപത്ത്
പ്രണയിക്കുന്നവര്‍ പരസ്പരം എന്തും ചെയ്യാന്‍ തയ്യാറാണ്. വസ്ത്രം ധരിക്കുന്നത് മുതല്‍ ഭക്ഷണം കഴിക്കുന്നത് വരെ പങ്കാളിയുടെ ഇഷ്ടാനുസരണം അവര്‍ പിന്തുടരാന് തുടങ്ങുന്നു. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് അതിരറ്റ സ്നേഹമുണ്ടെങ്കില്‍ പോലും, നിങ്ങളുടെ ബന്ധം ദൈര്ഘ്യമേറിയതാക്കാന്, നിങ്ങളുടെ പങ്കാളിയോട് അബദ്ധവശാല്‍ പോലും ചില കാര്യങ്ങള്‍ ചെയ്യരുത്. പങ്കാളിയോട് കാണിക്കുന്ന ഇത്തരം പ്രകടനങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ഇല്ലാതാക്കും. അതിനാല്‍ ഓരോ ഭാര്യാഭര്ത്താക്കന്മാരും ശ്രദ്ധിക്കേണ്ട അത്തരം ചില കാര്യങ്ങള്‍ ഇതാ.

അമിത നിയന്ത്രണം
ചില ഘട്ടങ്ങളില്‍ നിങ്ങളുടെ ജീവിതത്തെ കഠിനമായ നിയന്ത്രിക്കാന്‍ നിങ്ങളുടെ പങ്കാളി ശ്രമിച്ചേക്കാം. നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്യരുതെന്നും നിങ്ങളുടെ പങ്കാളി തീരുമാനിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഒരു കാര്യമാണ്. പലരും ഇണയോട് എങ്ങനെ ജീവിക്കണം, ആരുമായി ചങ്ങാത്തം കൂടണം, ആരോട് സംസാരിക്കരുത് എന്നൊക്കെ പറയാറുണ്ട്. പങ്കാളിയെ നിയന്ത്രിക്കുന്നത് ബന്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ശരിയാണെന്ന് തോന്നുമെങ്കിലും ഭാവിയില്‍ അത് നിങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകും.
സുഹൃത്തുക്കളെ അകറ്റുന്നത്
പല ആളുകളും തങ്ങളുടെ പങ്കാളിയെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരാകുന്നു. തന്റെ പങ്കാളിയെ സുഹൃത്തുക്കളില്‍ നിന്നോ അടുത്തവരില്‍ നിന്നോ അകറ്റി നിര്‍ത്തുന്നു. ജീവിതപങ്കാളി അവരുടെ സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് ചിലര്‍ ഇഷ്ടപ്പെടുന്നില്ല. കൂടുതല്‍ സ്നേഹം കൊണ്ടാണ് അവന് ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ പങ്കാളിയുടെ ഈ മനോഭാവം, നിങ്ങളുടെ മേല്‍ അധികാരം പ്രയോഗിക്കുന്നതിന് തുല്യമാണ്. അവര്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ നിയന്ത്രിക്കാന്‍ തുടങ്ങുകയും മറ്റുള്ളവരില്‍ നിന്ന് നിങ്ങളെ അകറ്റുകയും ചെയ്യുന്നു. ഇത് ഒരു പങ്കാളിയും ഇഷ്ടപ്പെടാത്ത ഒരു പ്രവൃത്തിയാണ്.
വൈകാരികവും ശാരീരികവുമായ പീഡനം
നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ വളരെയേറെ സ്നേഹിക്കുന്നുണ്ടെങ്കിലും, അവരെ മാനസികമായോ വൈകാരികമായോ ശാരീരികമായോ പീഡിപ്പിക്കുകയോ അടിക്കുകയോ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ അത് അവര്‍ ഒട്ടും സഹിക്കില്ല. നിങ്ങള്‍ അവരുടെ വികാരങ്ങളെ വിലമതിക്കുന്നില്ലെന്നും നിങ്ങള്‍ അവരെ സ്നേഹിക്കുന്നില്ലെന്നുമാണ് ഇതില്‍ നിന്ന് അവര്‍ മനസിലാക്കുക. അത്തരം അവസ്ഥയില്‍ അവര്‍ നിങ്ങളില്‍ നിന്ന് മാനസികമായി അകലാന്‍ തുടങ്ങും.
ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്
പങ്കാളി നിങ്ങളുടെ മേല്‍ അവരുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയാലോ അല്ലെങ്കില്‍ നിങ്ങളുടെ വികാരങ്ങള്‍ കണക്കിലെടുക്കാതെ നിങ്ങളോട് പെരുമാറാന്‍ തുടങ്ങിയാലോ അത് ബന്ധത്തിന് മോശമാണ്. പലപ്പോഴും പങ്കാളികള്‍ അവര്‍ക്കനുസരിച്ച് നിങ്ങളെ മാറ്റാന്‍ തുടങ്ങും. അവരോടുള്ള സ്നേഹത്തില്‍ നിങ്ങളുടെ വ്യക്തിത്വം മറന്ന് നിങ്ങള്‍ പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ തുടങ്ങും. എന്നാല്‍ പങ്കാളിക്ക് വേണ്ടി പോലും സ്വയം മാറരുത്. നിങ്ങളുടെ ഇഷ്ടങ്ങള്‍ നിങ്ങളുടെ പങ്കാളിക്കുവേണ്ടി മാറ്റി ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയില്ല.
ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നത്
നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ എത്രമാത്രം സ്നേഹിച്ചാലും, നിങ്ങളെ വൈകാരികമായി ദുരുപയോഗം ചെയ്യാന്‍ ഒരിക്കലും അനുവദിക്കരുത്. പങ്കാളികള്‍ പരസ്പരം അവരവരുടെ പോരായ്മകളെ സ്വീകരിക്കണം. നിരന്തരമായ അപമാനവും മോശം സംസാരവും ഒരിക്കലും ഒരു പങ്കാളിയും സഹിക്കാത്ത കാര്യമാണ്.
മോശമായി സംസാരിക്കുന്നത്
ചെറിയ കാര്യങ്ങളില്‍ പങ്കാളി നിങ്ങളോട് വഴക്കിടാന്‍ തുടങ്ങുകയും എല്ലാ കാര്യങ്ങളിലും നിങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, അത് ഒരു പങ്കാളിയും സഹിക്കില്ല. അത്തരം ബന്ധങ്ങള്‍ അധികകാലം നിലനില്‍ക്കില്ല.



Click it and Unblock the Notifications
