Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഭാര്യയുടെ സ്നേഹം തുള്ളിപോലും ചോരില്ല, ഭര്‍ത്താവ് ചെയ്താല്‍ മതി ഈ ചെറിയ കാര്യങ്ങള്‍
ദാമ്പത്യബന്ധം ശക്തവും സന്തോഷകരവുമാക്കാന്‍ പങ്കാളികള്‍ക്ക് വളരെയേറെ കഠിനാധ്വാനം ആവശ്യമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ വാസ്തവത്തില്‍ അത് അങ്ങനെയല്ല. ഏതൊരു ബന്ധം നിലനിര്‍ത്താന്‍ പങ്കാളികളുടെ ഭാഗത്ത് നിന്ന് ചില ശ്രമങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്നത് ശരിയാണ്. എന്നാല്‍ പലരും വലിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെറിയ കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നതായി കാണുന്നു.
ഇതുകാരണം ഒരു ദാമ്പത്യ ബന്ധത്തില്‍ എല്ലാം ഉണ്ടായിരുന്നാലും ദമ്പതികള്‍ക്ക് പലപ്പോഴും സന്തോഷക്കുറവ് തോന്നാറുണ്ട്. ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ ഭാര്യ പരമാവധി ശ്രമിക്കും. അതേസമയം, ഭാര്യയുടെ ഹൃദയം എങ്ങനെ നേടണമെന്ന് അറിയാത്തതിനാല്‍ ഭര്‍ത്താവ് അത്തരം ശ്രമങ്ങളൊന്നും നടത്താറില്ല. അതുകൊണ്ട് നിങ്ങളുടെ ഭാര്യയുടെ ഹൃദയം കീഴടക്കാനുള്ള ചില എളുപ്പവഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ഭാര്യയുടെ മനസ്സ് കീഴടക്കാന്‍ ഭര്ത്താക്കന്മാര് ഈ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മതി.

സ്നേഹം പ്രകടിപ്പിക്കുക
ഒരാളെ സ്നേഹിച്ചാല്‍ മാത്രം പോരാ, പങ്കാളിയുടെ മുന്നില്‍ ആ സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്. ഇതിനായി നിങ്ങളുടെ പങ്കാളിക്കായി നിങ്ങള്‍ വിലയേറിയ സമ്മാനങ്ങളൊന്നും വാങ്ങേണ്ടതില്ല. അവര്‍ക്കായി ഒരു വലിയ സര്‍പ്രൈസ് ആസൂത്രണം ചെയ്യേണ്ടതില്ല. നിങ്ങളുടെ പങ്കാളിയോട് ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയുക. അല്ലെങ്കില്‍ നിങ്ങള്‍ ഇടയ്ക്കിടം അവരെ ആലിംഗനം ചെയ്യുക. അവര്‍ക്കായി ലവ് മെസേജുകള്‍ അയക്കുക.
മെസേജുകള്‍
നിങ്ങളില്‍ നിന്നുള്ള ഒരു ചെറിയ സന്ദേശം പോലും നിങ്ങളുടെ പങ്കാളിയുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരും. രാവിലെ കിടക്കയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിക്ക് ഒരു നല്ല ചുംബനമെങ്കിലും നല്‍കുക, അവരെ ആലിംഗനം ചെയ്യുക. വളരെ മധുരമായ രീതിയില്‍ അവരോട് ഗുഡ് മോണിംഗ് പറയുക. ഇതെല്ലാം നിങ്ങളുടെ പങ്കാളിയുടെ സ്നേഹം നേടിത്തരുന്നതായിരിക്കും.
ഒന്നിച്ച് സമയം ചെലവഴിക്കുക
രാത്രിയില്‍ ഒരേ മുറിയില്‍ കിടന്നുറങ്ങുന്നത് ഒരു ബന്ധത്തെ ദൃഢമാക്കുന്നില്ല. കുടുംബത്തില്‍ നിന്നും കുട്ടികളില്‍ നിന്നും മാറി പരസ്പരം കുറച്ച് സമയം നല്കാന് ശ്രമിക്കുക. വേണമെങ്കില്‍ അത്താഴത്തിന് ശേഷം, നിങ്ങളുടെ പങ്കാളിയുമായി ഒന്ന് നടക്കാന്‍ പോകാം. ദിവസം മുഴുവന്‍ നിങ്ങള്‍ പരസ്പരം സംസാരിക്കുക. ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ദിച്ചാല്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.
പങ്കാളി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുക
ദമ്പതികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. പക്ഷേ പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ മറ്റേ പങ്കാളി തയാറാകുന്നില്ല. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. പങ്കാളിയെ കേള്‍ക്കാത്ത ഈ ശീലം നിങ്ങളുടെ ബന്ധത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ അവരെ കേള്‍ക്കുന്നില്ലെന്ന് തോന്നിയാല്‍ പിന്നീട് നിങ്ങളുടെ പങ്കാളി അവരുടെ പ്രശ്നങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കില്ല.
ചെറിയ സമ്മാനങ്ങള്‍
ചെറുതാണെങ്കില്‍ പോലും നിങ്ങളുടെ പങ്കാളിക്കായി ഇടയ്ക്കിടെ ഒരോ സമ്മാനം വാങ്ങുക. ഒരു ചെറിയ പുഷ്പമാണെങ്കില്‍ പോലും അവര്‍ക്കത് പ്രധാനമാണ്. സ്ത്രീകള്‍ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍ നിങ്ങളുടെ പങ്കാളിയെ ചെറിയ സമ്മാനങ്ങള്‍ നല്കി സര്‍പ്രൈസ് ചെയ്യിക്കുക.
ആലിംഗനം
പങ്കാളിയെ കെട്ടിപ്പിടിക്കുക. രാവിലെ എഴുന്നേറ്റയുടന്‍ പങ്കാളിയെ കെട്ടിപ്പിടിക്കുക. വീട്ടില്‍ വന്നാലുടന്‍ അവരെ കെട്ടിപ്പിടിക്കുക. ആലിംഗനം ചെയ്യുന്നത് സ്നേഹം പ്രകടിപ്പിക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. നിങ്ങളുടെ പങ്കാളിയും ഈ കാര്യം ഇഷ്ടപ്പെടും. അവരുടെ സ്നേഹം കൂട്ടാന്‍ ഭര്‍ത്താവിന് ചെയ്യാവുന്ന എളുപ്പ വഴിയാണ് ഇത്. നിങ്ങള്‍ക്ക് ചെറുതാണെന്ന് തോന്നുമെങ്കിലും നിങ്ങളുടെ പങ്കാളിക്ക് ഇത് വലിയൊരു കാര്യമായിരിക്കും.
നല്ല വാക്കുകള്‍
നിങ്ങളുടെ പങ്കാളിയോട് നല്ല നല്ല വാക്കുകള്‍ പറയുക. അവരുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കുക. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയുക. അവരുടെ ഭക്ഷണത്തെ പുകഴ്ത്തുക. അവരുടെ സൗന്ദര്യത്തയും വസ്ത്രധാരണത്തെയും പുകഴ്ത്തി സംസാരിക്കുക. നിങ്ങളുടെ ഈ മാന്ത്രിക വാക്കുകള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ സ്നേഹസുരഭിലമാക്കും.
ഭക്ഷണം തയാറാക്കി നല്‍കുക
അവധി ദിവസങ്ങളില്‍ നിങ്ങളുടെ പങ്കാളിക്കായി ഒരു പ്രത്യേക വിഭവം തയ്യാറാക്കുക. നിങ്ങള്‍ ഉണ്ടാക്കുന്നത് രുചികരമാണോ അല്ലയോ എന്നത് പ്രശ്നമല്ല. നിങ്ങള്‍ എടുക്കുന്ന ശ്രമത്തെ അവര്‍ വിലമതിക്കും. ചെറിയ വീട്ടുജോലികളില്‍ നിങ്ങളുടെ പങ്കാളിയെ സഹായിക്കുന്നതിലൂടെ, നിങ്ങളുടെ ദാമ്പത്യ ജീവിതം കൂടുതല്‍ വര്ണ്ണാഭമാക്കാനാകും.



Click it and Unblock the Notifications