Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മനസിനെ താളം തെറ്റിക്കും, കുട്ടികളുടെ മുന്നില്‍ ഭാര്യാഭര്ത്താക്കന്മാര് മിണ്ടരുത് ഈ കാര്യങ്ങള്‍
Relationship Tips: കുട്ടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി കുടുംബത്തില്‍ നല്ല അന്തരീക്ഷം അത്യാവശ്യമാണ്. വീട്ടിലെ അസുഖകരമായ അന്തരീക്ഷം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതിനാല്‍ മാതാപിതാക്കളെന്ന നിലയില്‍, നിങ്ങളുടെ കുട്ടികളെ തെറ്റായതും അസുഖകരവുമായ കാര്യങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്.
അതിനാല്‍, കുട്ടികളുടെ ചെവിയില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ട ചില വിഷയങ്ങളും ചര്‍ച്ചകളും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചില കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും കുട്ടികളുടെ മുന്നില്‍ ചര്‍ച്ച ചെയ്യരുത്. കാരണം അത് കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ മുന്നില്‍ ഒരിക്കലും പറയരുതാത്ത ചില കാര്യങ്ങള്‍ ഇതാ.

ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍
തര്‍ക്കങ്ങള്‍, വേര്‍പിരിയല്‍ അല്ലെങ്കില്‍ വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള വൈവാഹിക സംഘര്‍ഷങ്ങള്‍ കുട്ടികളില്‍ ഉത്കണ്ഠയ്ക്കും ഭയത്തിനും ആശയക്കുഴപ്പത്തിനും കാരണമാകും. ഇത്തരം പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ ഒരിക്കലും അവതരിപ്പിക്കരുത്. കാരണം അതെല്ലാം ഒരുതരം അരക്ഷിതാവസ്ഥയിലേക്ക് കുട്ടികളെ നയിച്ചേക്കാം. അതിനാല്‍, മാതാപിതാക്കള്‍ അവരുടെ ഇത്തരം പ്രശ്നങ്ങള്‍ സ്വകാര്യമായി പരിഹരിക്കേണ്ടതുണ്ട്.
സാമ്പത്തിക പ്രശ്നങ്ങള്‍
മിക്ക വീടുകളിലും പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണമാണ് സാമ്പത്തികം. എന്നാല്‍ കുട്ടികളുടെ മുന്നില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കടം, അല്ലെങ്കില്‍ ജോലി അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുക. ഇത് അവരുടെ നിഷ്കളങ്കമായ മനസ്സില്‍ അനാവശ്യമായ ഉത്കണ്ഠയ്ക്ക് ഇടയാക്കും. കുട്ടികള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാകില്ല, പക്ഷേ അത് ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും പിരിമുറുക്കവും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഇത് അവര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് അരക്ഷിതാവസ്ഥയും കുറ്റബോധവും ഉണ്ടാക്കും. തങ്ങള്‍ ഒരു ഭാരമാണെന്ന് വരെ അവര്‍ ചിലപ്പോള്‍ കരുതിയേക്കാം. അതിനാല്‍, മാതാപിതാക്കള്‍ സാമ്പത്തിക ചര്‍ച്ചകള്‍ സ്വകാര്യമായി കൈകാര്യം ചെയ്യുകയും കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
കുടുംബ തര്‍ക്കങ്ങള്‍
അമ്മായിയമ്മമാരുമായോ സഹോദരങ്ങളുമായോ മറ്റ് ബന്ധുക്കളുമായോ ഉള്ള തര്‍ക്കങ്ങള്‍, കുടുംബ കലഹങ്ങള്‍ എന്നിവ കുട്ടികളില്‍ പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഈ തര്‍ക്കങ്ങളൊന്നും കുട്ടികള്‍ക്ക് മുന്നില്‍ തുറന്നുകാട്ടരുത്. കാരണം അത് ആ കുടുംബാംഗങ്ങളുമായുള്ള അവരുടെ ബന്ധത്തെ ബാധിക്കുകയും അവരുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ തളര്‍ത്തുകയും ചെയ്യും. കുട്ടികളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നതാണ് നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്താന്‍ ഉത്തമം.
ആരോഗ്യ ആശങ്കകള്‍
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ കുട്ടികളുടെ മുന്നില്‍ ചര്‍ച്ച ചെയ്യരുത്. അത് മാതാപിതാക്കളുമായോ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതോ ആകട്ടെ, ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ജാഗ്രതയോടെ സമീപിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത കുട്ടികള്‍ ചിലപ്പോള്‍ തെറ്റായി വ്യാഖ്യാനിച്ചേക്കാം. ഇത് അവരില്‍ ഭയത്തിനും സമ്മര്‍ദ്ദത്തിനും ഇടയാക്കും. കുടുംബാംഗത്തിന്റെ രോഗത്തെക്കുറിച്ച് അവരെ അറിയിക്കേണ്ടത് അത്യാവശ്യമാണെങ്കില്‍, വിവരങ്ങള്‍ അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കണം.
നിയമപരമായ പ്രശ്നങ്ങള്‍
നിയമപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിങ്ങളുടെ കുടുംബമോ മറ്റുള്ളവരോ ഉള്‍പ്പെട്ടാലും, കുട്ടികള്‍ക്ക് അത് വളരെ സങ്കീര്‍ണ്ണവും ഭയപ്പെടുത്തുന്നതുമായ കാര്യമായിരിക്കാം. കസ്റ്റഡി, വ്യവഹാരങ്ങള്‍, ക്രിമിനല്‍ കാര്യങ്ങള്‍ എന്നിവ പോലുള്ള പ്രശ്നങ്ങള്‍ കുട്ടികളുടെ ചെവിയിലെത്തുന്നതില് നിന്ന് അകറ്റി നിര്‍ത്തണം. ഇത്തരം ചര്‍ച്ചകള്‍ അവരില്‍ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കും. കുട്ടികള്‍ക്ക് അതിന്റെ സന്ദര്‍ഭമോ പരിണതഫലങ്ങളോ മനസ്സിലാകാതെ വന്നേക്കാം. ഇത് അവരെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു.



Click it and Unblock the Notifications
