Latest Updates
-
വെയിലത്ത് പോയി വന്നാൽ ചർമ്മം കരിവാളിച്ചോ? തിളക്കം വീണ്ടെടുക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടയിൽ ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്നും സംരക്ഷണം നൽകാൻ ഈ സൺസ്ക്രീൻ ടിപ്സ് -
ഒസെംപിക് മരുന്നുകൾക്ക് പിന്നിലെ അപകടം; സെലിബ്രിറ്റികളെപ്പോലെ മെലിയാൻ ഈ സ്വാഭാവിക വഴികൾ മതിയോ? -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി! -
ബുധ-ഗുരു ഗ്രഹയുദ്ധം: ഇന്ന് വലിയ സാമ്പത്തിക ഇടപാടുകൾ വേണ്ട, ഈ രാശിക്കാർക്ക് കഷ്ടകാലം! -
സ്വാതന്ത്ര്യദിനം 2026: ദേശീയപതാക ഉയർത്താൻ ശുഭമുഹൂർത്തം നോക്കണോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
സ്വാതന്ത്ര്യദിനത്തിൽ അപൂർവ്വ രവി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇതാ -
സ്വാതന്ത്ര്യദിനത്തിൽ ഭാഗ്യരാശികൾക്ക് ധനനേട്ടം: ഈ 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
ആഗസ്റ്റ് 15: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓഗസ്റ്റ് 15 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പങ്കാളി ചാറ്റ് ചെയ്യുന്നത് ആരോടായിരിക്കും, എന്നോട് സ്നേഹമില്ലേ, ഈ ചിന്തകള്‍ ഒരു സൂചനയാണ്
പങ്കാളി തന്റേത് മാത്രമായിരിക്കണമെന്ന ചിന്ത ദാമ്പത്യത്തില്‍ ചിലര്‍ക്കെങ്കിലും ഉള്ള ദുഷ്ചിന്തയാണ്. അത് പങ്കാളിയോടുള്ള ഇഷ്ടം കൊണ്ട് അല്ലേ എന്ന് ന്യായീകരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇഷ്ടത്തേക്കാള്‍ പങ്കാളിയിലുള്ള വിശ്വാസക്കുറവും പൊസസ്സീവ്നെസ്സും ആണ് അങ്ങനൊരു ചിന്തയുടെ കാരണം. ഇവ രണ്ടും ടോക്സിക് ബന്ധങ്ങളുടെ സ്വഭാവങ്ങളാണ്. എപ്പോഴും പങ്കാളിയെ കുറിച്ച് ചിന്തിക്കുക, അവര്‍ മറ്റൊരാളോട് (പ്രത്യേകിച്ച് എതിര്‍ലിംഗത്തില്‍ പെട്ട ആളോട്) സംസാരിക്കുന്നതും ഫോണില്‍ ചാറ്റ് ചെയ്യുന്നതുമെല്ലാം സംശയദൃഷ്ടിയോടെ നോക്കുക, അവര്‍ കൂടെ ഇല്ലാത്തപ്പോള്‍ അവരെ കുറിച്ച് അനാവശ്യചിന്തകളും ഭയങ്ങളും ഉണ്ടാകുക എന്നിവയെല്ലാം ദാമ്പത്യത്തിന്റെ ഇരുണ്ട വശമാണ്.

ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പങ്കാളി തന്നോടല്ലാതെ മറ്റാരോടും അടുത്ത് ഇടപഴകരുത് എന്ന ചിന്ത ഒരു സാധാരണചിന്താണ്. എന്നാല്‍ ഹണിമൂണ്‍ കാലം കഴിഞ്ഞതിന് ശേഷവും അത്തരം ചിന്തകള്‍ ഉണ്ടാകുന്നത് പങ്കാളിയെ വിശ്വാസിമില്ലാത്തതിന്റെ തെളിവാണ്. അത് ദാമ്പത്യത്തിന്റെ അടിത്തറ ഇളക്കുന്ന സ്വഭാവവുമാണ്. പങ്കാളിയെ അടിക്കടി സംശയലാക്കോടെ ചോദ്യം ചെയ്യുക, അവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുക, മറ്റ് ബന്ധങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുക, എപ്പോഴും അവര്‍ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നതിന് കാരണങ്ങള്‍ തിരയുക എന്നിവയെല്ലാം ബന്ധത്തിലെ അസൂയയുടെയും വിശ്വാസമില്ലായ്മയുടെയും അരക്ഷിതാവസ്ഥയുടെയും സൂചനകളാണ്. ഈ സ്വഭാവം നിയന്ത്രിച്ചില്ലെങ്കില്‍ അത് പിന്നീട് ദേഷ്യത്തിലേക്കും നിരാശയിലേക്കും അകല്‍ച്ചയിലേക്കും നയിക്കും. പങ്കാളിക്കും ഈ സ്വഭാവം മടുപ്പുണ്ടാക്കും. ആരോഗ്യകരമായ ദാമ്പത്യത്തെ നിഷ്പ്രയാസം തകര്‍ക്കാന്‍ കെല്‍പ്പുള്ള സ്വഭാവമാണിത്.
ദാമ്പത്യത്തിലെ അസൂയയും അരക്ഷിതാവസ്ഥയും ഒരു ബന്ധത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് നോക്കാം.
വിശ്വാസം നഷ്ടപ്പെടുക
ദാമ്പത്യത്തില്‍ ഒരാള്‍ക്ക് അരക്ഷിതാവസ്ഥയും അസൂയയും തോന്നിത്തുടങ്ങിയാല്‍ അവര്‍ക്ക് പങ്കാളിയിലുള്ള വിശ്വാസം നഷ്ടപ്പെടും. അവര്‍ എപ്പോഴും സംശയദൃഷ്ടിയോടെ പങ്കാളിയെ നോക്കുകയും അവരെന്താണ് ചെയ്യുന്നതെന്ന് രഹസ്യമായി വീക്ഷിക്കുകയും ചെയ്യും. ഇത് ആ ബന്ധത്തെ ടോക്സിക് ആക്കി മാറ്റും.
ആത്മാഭിമാനം ഇല്ലാതാകുക
ദാമ്പത്യത്തില്‍ അരക്ഷിതാവസ്ഥയും പങ്കാളിയെ സംശയിക്കുകയും ചെയ്യുന്നവര്‍ എപ്പോഴും തങ്ങളെയും തങ്ങളുടെ ബന്ധത്തെയും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തും. ഇല്ലാത്ത കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടുകയും അവര്‍ ഓരോ സാഹചര്യത്തെയും പരിധിയില്‍ കവിഞ്ഞ് വിലയിരുത്തുകയും ചെയ്യും. ഇത് പതുക്കെ ആത്മാഭിമാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കും. തങ്ങള്‍ക്ക് ബന്ധത്തില്‍ ഒരു വിലയുമില്ലെന്നും അര്‍ഹിക്കുന്നതൊന്നും ലഭിക്കുന്നില്ലെന്നും അവര്‍ ചിന്തിക്കും. എപ്പോഴും പങ്കാളിയുടെ പരിഗണനയും ശ്രദ്ധയും അവര്‍ ആഗ്രഹിക്കും.
അകല്‍ച്ച
ദാമ്പത്യത്തിലെ അരക്ഷിതാവസ്ഥയും പങ്കാളിയെ വിശ്വാസക്കുറവും ഉള്ളവര്‍ പങ്കാളിയില്‍ നിന്ന് അകന്നുപോകും. അവര്‍ അസാധാരണമായി പെരുമാറി തുടങ്ങും. നല്ല രീതിയില്‍ സംസാരിക്കാതിരിക്കുക, ശരിയായി കാര്യങ്ങള്‍ പറയാതിരിക്കുക, തുറന്ന് സംസാരിക്കാതിരിക്കുക, പ്രശ്നങ്ങള്‍ പറയാതിരിക്കുക എന്നിവയെല്ലാം അവരുടെ സ്വഭാവങ്ങളാണ്. ഇത് ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. പങ്കാളിക്ക് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ മനസ്സിലാക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. ഇത് പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കും.
കുറ്റപ്പെടുത്തല്‍
പങ്കാളിയുടെ മറ്റ് ബന്ധങ്ങളില്‍ അസൂയയും അരക്ഷിതാവസ്ഥയും തോന്നുന്നവര്‍ എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തും. ദാമ്പത്യത്തിലെ വീഴ്ചകളും കുറവുകളും അവരുടെ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും. അവര്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന രീതിയില്‍ പെരുമാറും. പങ്കാളിയില്‍ നിന്നും അത്തരമൊരു പെരുമാറ്റം ഉണ്ടായാല്‍ ദേഷ്യപ്പെടാതെ, സമാധാനത്തോടെ അവരുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക.
പൊസ്സസ്സീവ്നെസ്സ്
പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പങ്കാളി പൊസ്സസ്സീവ് ആയി പെരുമാറുന്നുണ്ടെങ്കില്‍ അവര്‍ തങ്ങളെ സംശയിക്കുന്നുവെന്ന് കരുതാം. സംസാരിച്ച് പരിഹരിച്ചില്ലെങ്കില്‍ ബന്ധം തന്നെ വഷളാകുന്ന സ്ഥിതിയുണ്ടാകും.



Click it and Unblock the Notifications