Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്നേഹത്തില്‍ ചതി പറ്റല്ലേ.. ഭര്‍ത്താവിന്റെ സ്നേഹം സത്യമാണോ തിരിച്ചറിയാന്‍ 5 ലക്ഷണം
Relationship Tips: ഭാര്യാ-ഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പ്രണയത്തിന്റെ നൂലിഴകളാല്‍ ബന്ധിതമാണ്. എല്ലാ ഭാര്യാഭര്ത്താക്കന്മാരും പരസ്പരം സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിയുമ്പോള്‍ തന്നെ സ്ത്രീകള്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ പരാതിപ്പെടാന്‍ തുടങ്ങുന്നു. നേരത്തെ തങ്ങളെ വളരെയധികം സ്നേഹിച്ചിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ മാറിയെന്ന് അവര്‍ പറയുന്നു. തന്റെ ഭര്‍ത്താവും ജീവിതത്തില്‍ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു മനുഷ്യനാണെന്ന് ഭാര്യ പലപ്പോഴും മനസ്സിലാക്കുന്നില്ല.
അതാണ് അവരുടെ പെരുമാറ്റത്തില്‍ വന്ന മാറ്റത്തിന് കാരണം. എന്നാല്‍ കാലക്രമേണ, സ്ത്രീകള്‍ ഈ കാര്യങ്ങളില്‍ നെഗറ്റീവായി ചിന്തിക്കുകയും അവരുടെ ഭര്ത്താക്കന്മാര് തങ്ങളെ സ്നേഹിക്കുന്നില്ലെന്ന് അവര്‍ അനുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ സ്നേഹത്തെ ഈ അളവുകോല്‍ വച്ച് അളക്കുന്നത് ശരിയല്ല ഒട്ടും ശരിയല്ല. നിങ്ങളും ഇത്തരമൊരു ആശയക്കുഴപ്പത്തിലാണെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിന്റെ ചില ശീലങ്ങള്‍ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും, അവര്‍ നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്ന്. ഭര്‍ത്താവിന്റെ ഈ 5 സ്വഭാവം പറയും നിങ്ങളിലുള്ള അവരുടെ സ്നേഹം.

നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നു
നിങ്ങളുടെ ഭര്‍ത്താവ് എല്ലായ്പ്പോഴും നിങ്ങള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് ഒരു നല്ല സൂചനയാണ്. അവര്‍ നിങ്ങളെ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്താല്‍, നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും നിങ്ങളോട് പ്രണയത്തിലാണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.
നിങ്ങള്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നു
നമ്മള് സ്നേഹിക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള ധൈര്യം നമുക്കുണ്ടാകും. നിങ്ങളുടെ ചെറിയ സന്തോഷത്തിനായി നിങ്ങളുടെ ഭര്‍ത്താവ് തന്റെ തിരക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെങ്കില്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കുക. നിങ്ങളെ സന്തോഷിപ്പിക്കാന്‍ വ്യക്തിപരമായ ത്യാഗങ്ങള്‍ ചെയ്യാന്‍ അവര്‍ തയ്യാറാണെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിന്റെ സ്നേഹം സത്യമാണെന്ന് മനസിലാക്കുക. നിങ്ങളുടെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളിലും നിങ്ങളെ ഈ രീതിയില്‍ ശ്രദ്ധിക്കുന്നുവെങ്കില്‍ ഈ വഴികളിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വരും.
നിങ്ങളെക്കുറിച്ച് അഭിമാനം
നിങ്ങള്‍ ജോലി ചെയ്യുന്നവരാണോ അല്ലാത്തവരാണോ എന്നത് നിങ്ങളുടെ ഭര്‍ത്താവിന് പ്രശ്നമല്ല. വീട്ടില്‍ നിങ്ങള്‍ ചെയ്യുന്ന ജോലികളെ നിങ്ങളുടെ ഭര്‍ത്താവ് അഭിനന്ദിക്കുകയാണെങ്കില്‍. പുറത്തുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങള്‍ ചെയ്ത പ്രവൃത്തിയെ അവര്‍ പുകഴ്ത്തുകയാണെങ്കില് നിങ്ങളൊരു നല്ല അമ്മയും നല്ല ഭാര്യയും നല്ല മരുമകളുമാണെന്ന് അഭിമാനത്തോടെ എല്ലാവരോടും പറയുകയാണെങ്കില്‍, ഇപ്പോഴും ഭര്‍ത്താവ് നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കുക.
നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നു
എല്ലാ സ്ത്രീകളും തങ്ങളുടെ ഭര്‍ത്താവ് ഭാര്യയുടെ മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. ആവശ്യമുള്ളപ്പോള്‍ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബത്തെ ഭര്‍ത്താവ് അവരുടെ സ്വന്തം കുടുംബമായി കണക്കാക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭര്‍ത്താവില്‍ ഈ ഗുണങ്ങളെല്ലാം നിങ്ങള്‍ കാണുകയാണെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കുക.
നിങ്ങളെ സൗന്ദര്യം ഇഷ്ടപ്പെടുന്നു
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സ്ത്രീകള്‍ പലപ്പോഴും സുന്ദരികളായിരിക്കും. എന്നാല്‍ കാലക്രമേണ, അവരുടെ ഉത്തരവാദിത്തങ്ങള്‍ കാരണം അവരുടെ സൗന്ദര്യം പതിയെ കുറയുന്നു. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും പഴയതുപോലെ നിങ്ങളുടെ സൗന്ദര്യത്തില്‍ മതിപ്പുളവാക്കുന്നുവെങ്കില്, അവര്‍ നിങ്ങളുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നുവെങ്കില് മനസിലാക്കുക അവര്‍ നിങ്ങളോട് പൂര്‍ണ്ണമായും വിശ്വസ്തരാണ്. നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്ന് തിരിച്ചറിയുക.



Click it and Unblock the Notifications