Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മൊബൈല്‍ നോട്ടം മാത്രമല്ല, ബെഡ്‌റൂമിലെ ഈ ശീലങ്ങളും ദാമ്പത്യത്തില്‍ വില്ലനാകും
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ദാമ്പത്യം. അത് വാസ്തവമാണെങ്കിലും ചിലപ്പോഴെല്ലാം ദാമ്പത്യത്തില്‍ എന്തോ ഒരു കുറവ് അല്ലെങ്കില്‍ രസക്കേട് തോന്നാത്തവര്‍ ഉണ്ടാകില്ല. ഒരുകാലത്ത് ദാമ്പത്യത്തിന് മധുരം നല്‍കിയിരുന്ന എന്തിന്റെയോ കുറവ് ചില സമയങ്ങളില്‍ അനുഭവപ്പെടും. പക്ഷേ അവിടെ ആരുടെ ഭാഗത്താണ് പ്രശ്‌നമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. രണ്ടുപേരുടെ ഭാഗത്തും അവ ഉണ്ടാകുകയും ചെയ്യാം.

യഥാര്‍ത്ഥത്തില്‍ വലിയ പ്രശ്‌നങ്ങളോ വഴക്കുകളോ ആയിരിക്കില്ല ദാമ്പത്യത്തിന്റെ മാധുര്യം ഇല്ലാതാക്കുന്നത്. ചെറിയ, ചിന്തിക്കാതെയുള്ള ശീലങ്ങള്‍ ആകാം അതിന് കാരണം. അത്തരം ശീലങ്ങള്‍ ഏറ്റവുമധികം പ്രകടമാകുക ബെഡ്‌റൂമില്‍ ആയിരിക്കും. ബെഡ്‌റൂമില്‍ അല്ലെങ്കില്‍ ഉറങ്ങുന്നതിന് മുമ്പുള്ള ചില ശീലങ്ങള്‍ ദാമ്പത്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയുള്ള മോശം ശീലങ്ങളില്‍ ഒന്നാണ് കിടന്നതിന് ശേഷം മൊബൈല്‍ നോക്കുന്നത്. പക്ഷേ അത് മാത്രമല്ല മറ്റ് ചില കിടപ്പറ ശീലങ്ങളും ദാമ്പത്യസുഖത്തിന്റെ വില്ലനാണ്.
ബെഡ്‌റൂമിലെ ശീലങ്ങളും ദാമ്പത്യവും
കിടപ്പറയില്‍ നമ്മള്‍ കാണിക്കുന്ന ശീലങ്ങള്‍ പങ്കാളികള്‍ക്കിടയിലെ ശാരീരികമായും മാനസികവുമായുള്ള ബന്ധങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കാരണം ഉറങ്ങുന്നതിന് മുമ്പുള്ള കുറച്ച് നിമിഷങ്ങളിലായിരിക്കും മറ്റെല്ലാ കാര്യങ്ങളും മറന്ന് പങ്കാളികള്‍ പരസ്പരം മനസ്സ് തുറക്കുന്നത്. ആ സമയത്തെ സ്‌നേഹപ്രകടനങ്ങള്‍ ബന്ധത്തിന്റെ ദൃഢത വര്‍ധിപ്പിക്കും. ഉദാഹരണന് അടുത്ത് ചേര്‍ന്ന് കിടക്കുകയും കൈകോര്‍ത്ത് പിടിക്കുകയും കെട്ടിപ്പിടിക്കുകയും തലോടുകയുമൊക്കെ ചെയ്യുമ്പോള്‍ പ്രണയത്തിന്റെ ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന ഓക്‌സിടോസിന്‍ ശരീരത്തിലേക്ക് പ്രവഹിക്കും. മാത്രമല്ല, ഒന്നിച്ച് കിടക്കുകയും ഉറങ്ങുകയും ചെയ്യുന്ന പങ്കാളികള്‍ക്ക് പിറ്റേ ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യുന്നത് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നു.
ഉറങ്ങുന്നതിന് മുമ്പായി കുറച്ച് നേരം സംസാരിക്കുന്നതും പരസ്പരം ആശങ്കകളും നിരാശകളും പ്രതീക്ഷകളും പങ്കുവെക്കുകയും ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് ദാമ്പത്യത്തെ കൂടുതല്‍ ദൃഢമാക്കും. പങ്കാളികള്‍ക്കിടയിലെ വൈകാരിക അടുപ്പത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ബെഡ്‌റൂമിലെ ശീലങ്ങള്‍. ബെഡ്‌റൂമിലും ഉറങ്ങുന്നതിന് മുമ്പും പലര്‍ക്കും പല ശീലങ്ങളായിരിക്കും. വിവാഹത്തോടെ അത് പങ്കാളിയെ കൂടി സ്വാധീനിക്കുന്നു. അതുകൊണ്ട് വിവാഹിതരായവര്‍ അവരുടെ പങ്കാളിക്ക് കൂടി ഗുണകരമാകുന്ന ബെഡ്‌റൂം ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് വളരെ ആവശ്യമാണ്. അങ്ങനെയുള്ള ബന്ധങ്ങള്‍ ദാമ്പത്യം ആരോഗ്യകരവും സന്തുഷ്ടപൂര്‍ണ്ണവുമാക്കാന്‍ വളരെയധികം സഹായിക്കും.
ദാമ്പത്യത്തിന്റെ വില്ലനാകുന്ന ശീലങ്ങള്‍
ഉറങ്ങുന്നതിന് മുമ്പായി, അല്ലെങ്കില്‍ ബെഡ്‌റൂമിനുള്ളില്‍ വെച്ച് ടിവി കാണുക, സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കുക, ലാപ്‌ടോപ്പില്‍ ജോലി ചെയ്യുക തുടങ്ങിയ ശീലങ്ങളെല്ലാം ദാമ്പത്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും. സ്‌ക്രീനുകളിലെ നീലവെളിച്ചം ഉറക്കത്തെ ബാധിക്കും. അത് അസ്വസ്ഥതകളും പങ്കാളികള്‍ക്കിടയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്കും കാരണമാകും. പക്ഷേ അതിനേക്കാള്‍ മോശമായി ദാമ്പത്യത്തെ ബാധിക്കുന്ന ചില ബെഡ്‌റൂം ശീലങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
പല സമയങ്ങള്‍
പങ്കാളികളുടെ വ്യത്യസ്തങ്ങളായ ഉറക്കക്രമം ദാമ്പത്യത്തിന് വിലങ്ങുതടിയാണ്. ഒരാള്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റേയാള്‍ നേരെ മറിച്ചായിരിക്കും. അങ്ങനെയുള്ളവര്‍ക്കിടയില്‍ ഉറങ്ങുന്നതിന് മുമ്പായി ഒന്നിച്ചുള്ള സമയം ഉണ്ടായെന്ന് വരില്ല. ദാമ്പത്യത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്ന സംസാരവും സ്‌നേഹപ്രകടനങ്ങളുടെയും അഭാവം അവരുടെ ബന്ധത്തെ ബാധിക്കും.
വ്യത്യസ്ത സ്ഥലങ്ങളില്‍ കിടത്തം
കൂര്‍ക്കംവലി, മറ്റ് ഉറക്കപ്രശ്‌നങ്ങള്‍ എന്നിവ കാരണം പങ്കാളികള്‍ ഒരുപക്ഷേ രണ്ടിടത്തായിരിക്കും കിടക്കുക. എങ്കിലും അത് ശാരീരിക അടുപ്പവും ഉറക്കത്തിന് മുമ്പുള്ള വര്‍ത്തമാനങ്ങളും ഇല്ലാതാക്കും. രണ്ടിടത്തായുള്ള ഉറക്കം വൈകാരിക അടുപ്പം കുറയാനും കാരണമാകും. ചെറിയ കുട്ടികള്‍ ഉള്ള ദമ്പതിമാര്‍ക്കിടയില്‍ ഇത് പതിവായിരിക്കും. പക്ഷേ വര്‍ഷങ്ങളോളം ഇത് നീളുന്നതിലൂടെ അവര്‍ക്കിടയിലെ വൈകാരിക അടുപ്പം നഷ്ടപ്പെടാം.
ശാരീരിക അടുപ്പം അവഗണിക്കല്‍
ചിലയാളുകള്‍ കെട്ടിപ്പിടിക്കുക, തൊടുക, തലോടുക പോലുള്ള സ്‌നേഹപ്രകടനങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കും. ഇത് ക്രമേണ അവര്‍ക്കിടയിലെ ശാരീരിക അടുപ്പം ഇല്ലാതാക്കും. ശാരീരികമായ അടുപ്പം ദാമ്പത്യത്തില്‍ വളരെ പ്രധാനമാണ്. ഇത് അവഗണിക്കുന്ന ദമ്പതിമാര്‍ക്കിടയില്‍ അകല്‍ച്ചയും നിരാശയും ഉണ്ടാകാം. ഇത് പിന്നീട് വിശ്വാസമില്ലായ്മയിലേക്കും നയിക്കും.
ശുചിത്വക്കുറവ്
വ്യക്തിശുചിത്വവും ദാമ്പത്യത്തെ ബാധിക്കുന്ന ബെഡ്‌റൂം ശീലങ്ങളിലൊന്നാണ്. ശുചിത്വമില്ലായ്മ പലപ്പോഴും ശാരീരിക അടുപ്പത്തിന് വിഘാതമാകും.
ഉറങ്ങുമ്പോള്‍ മോശം മൂഡ്
ഉറങ്ങുന്നതിന് മുമ്പായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അതിന് ശേഷം ദേഷ്യത്തിലോ നിരാശയിലോ സങ്കടത്തിലോ ഒക്കെ ഉറങ്ങാന്‍ പോകുന്നതും ദാമ്പത്യത്തിന് ആശാസ്യമല്ല. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള മാനസികാവസ്ഥ പിറ്റേദിവസത്തെ മൂഡിനെയും സ്വാധീനിക്കും. അതുകൊണ്ട് പ്രശ്‌നങ്ങളെല്ലാം ബെഡ്‌റൂമിന് പുറത്ത് വെച്ചിട്ട് സമാധാനത്തോടെ ഉറങ്ങാന്‍ കിടക്കുക.
ആശയവിനിമയക്കുറവ്
പങ്കാളികള്‍ക്കിടയില്‍ അര്‍ത്ഥവത്തായ ആശയവിനിമയങ്ങളും വൈകാരിക അടുപ്പവും ഇല്ലാതിരിക്കുന്നതും ദാമ്പത്യത്തില്‍ അകല്‍ച്ചയുണ്ടാകും. പ്രത്യേകിച്ച് പങ്കാളികളില്‍ ഒരാള്‍ അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍. പങ്കാളികള്‍ക്കിടയില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യമാണത്.
ഇവ കൂടാതെ പങ്കാളിയുടെ ഉറക്കശീലങ്ങളെയും ആവശ്യങ്ങളെയും മാനിക്കാത്തത് ഉറങ്ങുന്നതിന് മുമ്പ് ജോലി ചെയ്യുന്നത് എന്നിവയെല്ലാം ദാമ്പത്യത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











