Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
അന്യ സ്ത്രീയെ പുകഴ്ത്തല്‍, വിവാഹവാര്‍ഷികം മറക്കല്‍; ഒരു ഭാര്യയും ഇഷ്ടപ്പെടില്ല ഭര്‍ത്താവിന്റെ ഈ 6 സ്വഭാവം
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്നു. രണ്ടുപേര്‍ വിവാഹിതരാവുകയും ഒരു പുതിയ കുടുംബം ഉണ്ടാക്കുകയും നിരവധി ബന്ധങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മില്‍ വളരെ ക്ഷമയോടും ധാരണയോടും കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെക്കാലത്ത് വിവാഹിതരായവര്‍ പല കാര്യങ്ങളിലും പരസ്പരം യോജിച്ചു പോകാത്തതായി കാണാറുണ്ട്.
പലപ്പോഴും പങ്കാളികള്‍ അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങള്‍ ചെയ്യുന്നത് മറ്റേ പങ്കാളിയുടെ മനസിനെ വേദനിപ്പിക്കുന്നു. ഏതൊരു ബന്ധത്തിന്റെയും ശക്തി പങ്കാളികള്‍ തമ്മിലുള്ള പരസ്പര ധാരണയിലാണ് നിലനില്‍ക്കുന്നത്. ചില സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയുടെ ചില ശീലങ്ങള്‍ ഇഷ്ടമല്ല. ഒരു ഭാര്യയ്ക്കും ഇഷ്ടപ്പെടാത്ത ഭര്‍ത്താവിന്റെ അത്തരം ചില ശീലങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഓരോ ഭര്‍ത്താവും ഇക്കാര്യം അറിഞ്ഞിരിക്കണം.

ഭാര്യയുടെ കുടുംബത്തെ മോശമാക്കി സംസാരിക്കുന്നത്
ഭാര്യമാരുടെ കുടുംബാംഗങ്ങളെ കുറിച്ച് ഭര്ത്താക്കന്മാര് മോശമായി എന്തെങ്കിലും പറഞ്ഞാല്‍ അത് ഭാര്യമാരില്‍ ദേഷ്യത്തിന് കാരണമാകും. ഭാര്യയുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ മറ്റ് കുടുംബാംഗങ്ങളെയോ ഭര്‍ത്താവ് കളിയാക്കുമ്പോള്‍ ഒരു ഭാര്യക്കും അത് ഒട്ടും ഇഷ്ടപ്പെടില്ല. ഭര്‍ത്താവിന്റെ ഈ ഒരു ശീലം ദാമ്പത്യത്തില്‍ വഴക്കിനും കാരണമാകുന്നു.
ഭാര്യയുടെ സൗന്ദര്യത്തെ ഇകഴ്ത്തുന്നത്
നിങ്ങളുടെ രൂപത്തെക്കുറിച്ച് ആരെങ്കിലും മോശമായി അഭിപ്രായം പറയുമ്പോള്‍ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. നേരെമറിച്ച്, ഭര്‍ത്താവ് ഭാര്യയുടെ രൂപത്തെ കളിയാക്കുകയും അവരെ തടിയുള്ളവരെന്നോ പൊക്കം കുറഞ്ഞവരെന്നോ ഒക്കെ വിളിക്കുകയാണെങ്കില്‍, അത്തരം മോശം അഭിപ്രായങ്ങള്‍ ഭാര്യയെ വേദനിപ്പിക്കും. അത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വഴക്കിനും കാരണമാകുന്നു.
ഭാര്യയുടെ പോരായ്മകള്‍ പറയുന്നത്
ഒരു മനുഷ്യനും എല്ലാ വിധത്തിലും പൂര്‍ണ്ണനാകാന്‍ കഴിയില്ല. എല്ലാവരിലും ചില പോരായ്മകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഭര്‍ത്താവ് ഭാര്യയുടെ പോരായ്മകളും തെറ്റുകളും ആവര്‍ത്തിച്ച് പറയുന്നത് ഒരു ഭാര്യക്കും സഹിക്കില്ല. നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് ഭര്‍ത്താവ് എപ്പോഴും ഭാര്യയോട് പറയുമ്പോള്‍, അത് അവരുടെ ബന്ധം വഷളാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കാരണം ഒരു ഭാര്യയും ഭര്‍ത്താവിന്റെ ഇത്തരം സംസാരം ഇഷ്ടപ്പെടുന്നില്ല.
അന്യ സ്ത്രീയെ അഭിനന്ദിക്കുന്നത്
സ്നേഹമുള്ളിടത്ത് അസൂയയും താനേ ഉദിക്കുന്നു. ഭാര്യമാരുടെ മുന്നില്‍ വെച്ച് ഭര്ത്താക്കന്മാര് അന്യസ്ത്രീകളെ പുകഴ്ത്തുമ്പോള്‍ ഭാര്യമാരില്‍ അസൂയയുടെ വികാരം വളരുന്നു. അതിനാല്‍ നിങ്ങളുടെ ഭാര്യയുടെ മുന്നില്‍ വച്ച് മറ്റ് സ്ത്രീകളെ അമിതമായി പുകഴ്ത്തുന്നത് നിങ്ങള്‍ ഒഴിവാക്കണം. കാരണം ഭര്‍ത്താവിന്റെ ഈ ശീലം ദാമ്പത്യത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വഴക്കിന് കാരണമാകും. അതിനാല്‍ ഭാര്യയെ ഒരിക്കലും മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്ത് താഴ്ത്തിക്കെട്ടരുത്.
പ്രധാനപ്പെട്ട ദിവസങ്ങള്‍ മറക്കുന്നത്
മിക്ക പങ്കാളികള്‍ തമ്മിലും വഴക്കുണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണിത്. ജന്മദിനം, വാര്‍ഷികം തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങള്‍ ഭര്ത്താക്കന്മാര് പലപ്പോഴും മറക്കുന്നു. ഈ കാര്യങ്ങള്‍ പുരുഷനെ സംബന്ധിച്ച് ചെറുതായി തോന്നിയേക്കാം. പക്ഷേ അതെല്ലാം ഭാര്യമാര്‍ക്ക് വലിയ കാര്യമാണ്. ഇത്തരം കാര്യം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഭര്ത്താക്കന്മാരുടെ ഇത്തരം ഓര്‍മ്മക്കുറവ് മൂലം ഭാര്യമാര്‍ പലപ്പോഴും അവരില്‍ നിന്ന് വൈകാരികമായി അകന്നു തുടങ്ങുന്നു. അത് വഴക്കുകള്‍ക്കും വഴിവയ്ക്കുന്നു.
അമ്മയുമായി താരതമ്യം ചെയ്യുന്നത്
ഒരു വ്യക്തിയും പൂര്‍ണനല്ല. എല്ലാവര്ക്കും ശക്തിയും ബലഹീനതയും ഉണ്ട്. എന്നാല്‍ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവിടെ പ്രശ്നം ആരംഭിക്കുന്നു. ഭാര്യയുടെ പോരായ്മകളും തെറ്റുകളും ആവര്‍ത്തിച്ച് പറഞ്ഞ് അവരെ അസ്വസ്ഥരാക്കുന്നത് ഒരു ഭാര്യക്കും സഹിക്കില്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധം നശിപ്പിക്കും.



Click it and Unblock the Notifications
