Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ സ്ത്രീകള്‍ സൂക്ഷിക്കണം, നിങ്ങളുടെ ദുരിതങ്ങളുടെ കാരണക്കാര്‍ നിങ്ങള്‍ തന്നെ
ഭര്‍ത്താവിനെയും വീട്ടുകാരെയും കൊണ്ട് നല്ലത് മാത്രം പറയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക പെണ്‍കുട്ടികളും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അതില്‍ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവള് സ്വന്തം വീട്ടില്‍ കണ്ടുവളര്‍ന്നതും സമൂഹത്തില്‍ നിന്ന് കേള്‍ക്കുന്നതും മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിപ്പിക്കുന്നതിലാണ് ഒരു സ്ത്രീയുടെ വിജയമെന്നാണ് അല്ലെങ്കില്‍ അതായത് കുലസ്ത്രീ പ്രതിച്ഛായ ഉണ്ടെങ്കിലേ ദാമ്പത്യം സന്തോകരമായി മുന്നോട്ട് പോകുകയുള്ളു എന്നാണ്. കുലസ്ത്രീ പ്രതിച്ഛായ ഉണ്ടാക്കുന്നതിന് അവള് പുതിയ പല ശീലങ്ങളും തുടങ്ങുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഈ അടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടി ഭാവം അവളെയും അവളുടെ ദാമ്പത്യത്തെയും സംരക്ഷിക്കുകയാണോ ചെയ്യുന്നത്?

സ്ത്രീയ്ക്ക് വിനയാകുന്ന കുലസത്രീ പ്രതിച്ഛായ
പേര് ഉണ്ടാക്കിയെടുക്കുക എന്നതിനേക്കാള്‍ അഭിമാനം കാത്തുസൂക്ഷിക്കുകയാണ് ദാമ്പത്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം സന്തോഷത്തിനും ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. പല സ്ത്രീകളും വിവാഹത്തോടെ നല്ലത് പറയിക്കാനുള്ള പരിശ്രമങ്ങളും ശീലങ്ങളും കൈക്കൊള്ളും. അങ്ങനെയുള്ള സ്ത്രീകള്‍ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മറന്ന് പങ്കാളിയെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. മറ്റുള്ളവരോട് സ്നേഹവും ദയയും ഉണ്ടാകുന്നത് നല്ല കാര്യം തന്നെയാണെങ്കിലും ഈ സ്വഭാവങ്ങളും പെരുമാറ്റങ്ങളും സ്വന്തം വില നശിപ്പിക്കുന്നതിനും അസന്തുലിതമായ ബന്ധത്തിനും വഴിവെക്കും.
കുലസ്ത്രീ പ്രതിച്ഛായ ബന്ധത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോക്കാം.
മുന്‍നിശ്ചയിച്ച പല കാര്യങ്ങളും മാറ്റിവെക്കേണ്ടി വരുന്നു
ഇങ്ങനെയുള്ള സ്ത്രീകള്‍ ഭര്‍ത്താവിന്റെ താല്‍പ്പര്യം അനുസരിച്ച് സ്വന്തം പരിപാടികള്‍ മാറ്റിവെക്കുന്നവര്‍ ആയിരിക്കും. ഉദാഹരണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പമോ ബന്ധുക്കള്‍ക്കൊപ്പമോ കറങ്ങാനോ മറ്റ് പരിപാടികള്‍ക്കോ പോകാന്‍ നിശ്ചയിച്ചിരിക്കുമ്പോഴായിരിക്കും അവസാന നിമിഷം ഭര്‍ത്താവ് മറ്റെന്തെങ്കിലും കാര്യത്തിന് പോകാനുള്ള പദ്ധതി മുന്നോട്ട് വെക്കുന്നത്. ഉടനടി സ്ത്രീ സ്വന്തം പരിപാടി വേണ്ടെന്ന് വെക്കും. ഇതിലൂടെ നിങ്ങള്‍ക്കൊപ്പം വരാന്‍ നിശ്ചയിച്ചവര്‍ക്ക് നിങ്ങളിലുള്ള മതിപ്പ് കുറയും. ഭാര്യയുടെ പരിപാടികള്‍ തന്റെ കാര്യങ്ങളേക്കാള്‍ വലുതല്ലെന്ന തോന്നല്‍ ഭര്‍ത്താവില്‍ ഉണ്ടാകുകയും ചെയ്യും. ഇതുകാരണം അവര്‍ പിന്നീട് ഒരിക്കലും കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ, ഭാര്യയുടെ സൗകര്യം നോക്കാതെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. ഈ സ്വഭാവത്തിലൂടെ സ്ത്രീകള്‍ സ്വന്തം മൂല്യം തന്നെയാണ് ഇല്ലാതാക്കുന്നത്. തനിക്ക് വേണ്ടി നിലകൊള്ളാന്‍ ആദ്യം മുന്നില്‍ നില്‍ക്കേണ്ടത് താന്‍ തന്നെയാണെന്ന ബോധ്യം സ്ത്രീയില്‍ ഉണ്ടാകണം. അപ്പോള്‍ അവരില്‍ സ്വാഭിമാനവും ആത്മവിശ്വാസവും ഉയരും. അതുകാണുന്ന പുരുഷനും ഭാര്യയെ ബഹുമാനിക്കും.
തമാശയോടുള്ള കളിയാക്കലുകള്‍ അനുവദിച്ച് കൊടുക്കുക
ഭര്‍ത്താവിന്റെ കുത്തിനോവിപ്പിക്കുന്ന തമാശകളോട് പ്രതികരിക്കാതെ അനുവദിച്ചുകൊടുക്കുന്നതും ഈ വിഭാഗത്തിലുള്ള സ്ത്രീകളുടെ സ്വഭാവമാണ്. ഭര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ വേദനിപ്പിക്കുമ്പോഴും സാരല്ല, വിട്ടുകളയാം എന്ന ചിന്തയാണ് ഈ വിഭാഗത്തിലുള്ള സ്ത്രീകളില്‍ ഉണ്ടാകുക. പക്ഷേ തങ്ങളെ സങ്കടപ്പെടുത്തുന്ന കളിയാക്കലുകള്‍ പങ്കാളിയോട് തുറന്ന് പറയുകയാണ് വേണ്ടത്. തന്റെ വാക്കുകള്‍ ഭാര്യയെ വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാല്‍ ഭര്‍ത്താവ് തന്നെ അവ അവസാനിപ്പിച്ചേക്കും.
ആഗ്രഹമില്ലാതെ ശാരീരികബന്ധം
നല്ല ഭാര്യ ഭര്‍ത്താവിന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും വഴങ്ങിക്കൊടുക്കണമെന്നാണ് സമൂഹത്തിലെ പൊതുധാരണ. ഇതിന്റെ പേരില്‍ മാത്രം ആഗ്രഹമില്ലാതിരുന്നിട്ടും ശാരീരിക ബന്ധത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ ഉണ്ട്. തങ്ങള്‍ വേണ്ടെന്ന് തോന്നുന്ന കാര്യം വേണ്ടെന്ന് പറയാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കുകയാണ് വേണ്ടത്.
അവര്‍ ചോദിക്കാതെ തന്നെ ക്ഷമ നല്‍കുക
ക്ഷമിക്കുക, മാപ്പ് കൊടുക്കുക എന്നിവയെല്ലാം ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന സംഗതികളാണ് എന്നതില്‍ ഒരു സംശയവും ഇല്ല. എന്നുകരുതി അനാരോഗ്യകരമായ ബന്ധത്തില്‍ തുടരുന്നതിനായി ഭര്‍ത്താവിന്റെ ഒരു മോശം സ്വഭാവം തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ എപ്പോഴും മാപ്പ് നല്‍കുന്നത് സ്ത്രീകള്‍ക്ക് ഒട്ടും അഭിലഷിണീയമായ കാര്യമല്ല. ബന്ധങ്ങള്‍ വിശ്വാസത്തില്‍ അടിയുറച്ചതായിരിക്കണം. ആ വിശ്വാസം ഉണ്ടാക്കിയെടുക്കേണ്ടത് പരസ്പര ബഹുമാനത്തിലൂടെയും പരസ്പരം മനസ്സിലാക്കുന്നതിലൂടെയും ആയിരിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications