Latest Updates
-
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ!
ഈ കുറവ് മതി ദാമ്പത്യം കളങ്കപ്പെടാന്‍; ആദ്യനാളുകളില്‍ ഭാര്യയും ഭര്‍ത്താവും ഈ 8 കാര്യം മറക്കരുത്
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് വിവാഹം. ഇതില്‍ രണ്ട് പേര് മാത്രമല്ല രണ്ട് കുടുംബങ്ങളും കൂടിയാണ് ഒന്നാകുന്നത്. ഇക്കാരണത്താല്‍, എല്ലാവരും വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച ശേഷമാണ് വിവാഹത്തിലേക്ക് ചുവടുവയ്ക്കുന്നത്. വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുന്നു. ആദ്യ ദിവസങ്ങളില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മനസ്സിലാക്കേണ്ടത് ബന്ധത്തിന് വളരെ പ്രധാനമാണ്.
ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍, വിവാഹത്തിന്റെ പ്രാരംഭ ദിനങ്ങള്‍ മികച്ചതാക്കണം. വിവാഹശേഷം ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കണം. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ പരസ്പരം നല്ല മതിപ്പുണ്ടെങ്കില്‍, ജീവിതത്തില്‍ വരുംകാലം എളുപ്പമായി മാറും. നേരെമറിച്ച്, നവദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും മുഷിച്ചില് സംഭവിച്ചാല്‍, അത് ഭാവിജീവിതത്തിന് അപകടമാകുന്നു.
തെറ്റിദ്ധാരണകളോ അബദ്ധങ്ങളോ ഉണ്ടാകാതിരിക്കാന്‍ വിവാഹത്തിന്റെ ആദ്യനാളുകളില്‍ ചില കാര്യങ്ങള്‍ ഭാര്യാഭര്ത്താക്കന്മാര് പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ബന്ധം വളരെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ ഭാര്യയും ഭര്‍ത്താവും ശ്രദ്ധിക്കേണ്ട അത്തരം ചില കാര്യങ്ങള്‍ ഇതാ.

പങ്കാളിയോട് സംസാരിക്കുക
വിവാഹശേഷം പരസ്പരം പങ്കാളികള്‍ തമ്മില്‍ സംസാരിക്കുക. ഇതുകൂടാതെ, പരസ്പരം ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുക. നിങ്ങളുടെ പങ്കാളിക്ക് എന്താണ് താല്‍പ്പര്യമെന്ന് അറിയാനും ശ്രമിക്കുക. നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുക. പരസ്പരം മിണ്ടാതിരിക്കരുത്, ഇത് ചെയ്യുന്നതിലൂടെ ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വളരും. ഈ സാഹചര്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

പരസ്പരം മനസിലാക്കുക
ഓരോരുത്തരുടെയും ശീലങ്ങള്‍ വ്യത്യസ്തമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുടെ ഒരു ശീലവും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അവരോട് സ്നേഹത്തോടെ സംസാരിച്ച് അത് വിശദീകരിക്കാന്‍ ശ്രമിക്കുക. ഈ വിഷയത്തില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കിക്കരുത്. പരസ്പരം ശീലങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ മുന്നോട്ടുപോകൂ.

കാര്യങ്ങള്‍ ക്രമീകരിക്കുക
വിവാഹത്തിന് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ പല കാര്യങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ അവയെ ക്രമീകരിക്കുക. ഇതുകൂടാതെ, ഒന്നിനെക്കുറിച്ചും എന്തിനെക്കുറിച്ചും ശാഠ്യം പിടിക്കരുത്. നിങ്ങളുടെ ജീവിതം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും.

സ്നേഹപ്രകടനം
വിവാഹശേഷം പരസ്പരം പങ്കാളികള്‍ തമ്മില്‍ പരസ്പരം സ്നേഹം പ്രകടിപ്പിക്കുക. പരസ്പരം തങ്ങള്‍ അല്പം സ്പെഷ്യലാണ് എന്ന് തോന്നിപ്പിക്കുക. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടം പിടിച്ചുപറ്റാനാകും. നിങ്ങളുടെ പങ്കാളിയെ പുറത്തുകൊണ്ടുപോകുക, ഇഷ്ടമുള്ള ഭക്ഷണം വാങ്ങിനല്‍കുക.

വീട്ടില്‍ പോകാന്‍ അനുവദിക്കുക
വിവാഹശേഷം ഭാര്യ ചിലപ്പോള്‍ സ്വന്തം വീട്ടില്‍ പോകണമെന്ന് വീണ്ടും വീണ്ടും നിര്‍ബന്ധിക്കുന്നത് പതിവാണ്. പുതിയ സ്ഥലത്ത് പുതിയ ആളുകളുമായി ഇടപഴകാന്‍ സമയമെടുക്കുന്നതിനാല്‍ അവര്‍ ഇങ്ങനെ പെരുമാറുന്നത് സ്വാഭാവികമാണ്. അത്തരമൊരു സാഹചര്യത്തില്‍, വിവാഹശേഷം പങ്കാളിയെ അവരുടെ വീട്ടിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കരുത്. അവരെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നതിലൂടെ അവര്‍ക്ക് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടുതല്‍ വര്‍ദ്ധിക്കും. അതുവഴി നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

പരസ്പരം ഇടപഴകുക
ഏതൊരു ബന്ധത്തിലും വിള്ളലിനും അകല്‍ച്ചയ്ക്കും ഉള്ള ഒരു പ്രധാന കാരണം മനസ്തുറന്നുള്ള ആശയവിനിമയത്തിന്റെ അഭാവമാണ്. നവദമ്പതിമാര്‍ പരസ്പരം അത്ര പരിചിതരായിരിക്കില്ല. അറേഞ്ച്ഡ് മാര്യേജുകളില്‍ വധൂവരന്മാര്ക്ക് പരസ്പരം പരിചയപ്പെടാന്‍ സമയം ലഭിക്കാറില്ല. അതുകൊണ്ട് വിവാഹശേഷം രണ്ടുപേരും മനസ്തുറന്ന് സംസാരിക്കേണ്ടതാണ്. അതുവഴി പരസ്പരം അവരവരുടെ ശീലങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കാന്‍ കഴിയും. വികാരങ്ങള്‍ പരസ്പരം പങ്കുവെക്കുമ്പോള്‍, പല തരത്തിലുള്ള തെറ്റിദ്ധാരണകളും ഇല്ലാതാകുന്നു.

നിയന്ത്രണം പാടില്ല
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അവര്‍ ആഗ്രഹിച്ച ജീവിതം നയിക്കുന്നു. എന്നാല്‍ വിവാഹശേഷം ഇരുവരുടെയും ജീവിതം മാറിമറിഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ക്ക് പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണ്. അതിനായി പങ്കാളികള്‍ പരസ്പരം ഇടം കൊടുക്കണം.
നിങ്ങളുടെ പങ്കാളിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. ഇത് ചെയ്യുന്നത് നിങ്ങളുടെ പങ്കാളിയെ നിങ്ങളില്‍ നിന്ന് അകറ്റും. നിങ്ങള്‍ അവരില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തുകയോ എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയോ ചെയ്യുകയാണെങ്കില്‍, അത് എന്തിനാണെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കുക.

സമയം നല്‍കുക
നവദമ്പതികള്‍ക്ക് പരസ്പരം അവരുടെ ചിട്ടകള്‍ ക്രമീകരിക്കുന്നതില്‍ പ്രശ്നമുണ്ടാകാം. പരസ്പരം ജീവിക്കാനോ അവരെ മനസ്സിലാക്കാനോ സമയമെടുത്തേക്കാം. അതിനിടയില്‍, നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ആയിരിക്കണമെന്ന് നിങ്ങള്‍ വാശിപിടിക്കരുത്. പുതിയ ബന്ധവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് സമയം നല്‍കുക. ഇത് നിങ്ങളുടെ ബന്ധത്തിനിടയില്‍ നല്ല ധാരണ വളര്‍ത്തും.



Click it and Unblock the Notifications
