Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
വിവാഹമുറപ്പിച്ച് കാത്തിരിക്കുന്നവരാണോ നിങ്ങള്‍? താലി കെട്ടും മുമ്പ് അറിയണം ഈ 6 കാര്യം
വിവാഹത്തിന് മുമ്പ് എല്ലാവരുടെയും മനസില്‍ ഒരു ചോദ്യമുണ്ടാകും. അതായത്, വിവാഹശേഷം ഒരു സന്തോഷകരമായ ജീവിതം നയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമോ എന്ന്. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളില്‍ ഇത്തരം ചോദ്യങ്ങള്‍ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. അതിനാല്‍ വിവാഹത്തിന് മുമ്പ് നിങ്ങള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതുവഴി നിങ്ങള്‍ക്ക് ഭാവിയില്‍ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം ആസ്വദിക്കാനാകും. താലി കെട്ടുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ മനസില്‍ ഉറപ്പിക്കുക. ഈ 6 കാര്യങ്ങള്‍ നവദമ്പതികളുടെ ദാമ്പത്യജീവിതം തട്ടുകേടില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.
അമിത പ്രതീക്ഷകള്‍ വേണ്ട
പ്രതീക്ഷകള്‍ ഉണ്ടായിരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ഒരു ബന്ധത്തില്‍ വളരെയധികം പ്രതീക്ഷിക്കുന്നത് രണ്ട് പങ്കാളികള്‍ക്കും ദോഷമാണ്. ഒരു പുതിയ ദാമ്പത്യത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം അമിതമായ പ്രതീക്ഷകള്‍ നല്‍കേണ്ടതില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയാല്‍ അത് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിലേക്ക് നയിക്കുന്നു. ഇത് വിവാഹത്തിന്റെ ആദ്യ ദിവസങ്ങളില്‍ ദൃശ്യമാകില്ല, പക്ഷേ കാലം കടന്നുപോകുമ്പോള്‍ അത് പതിയെ വെളിവായി വരും.

നല്ല ആശയവിനിമയം
ഏതൊരു ബന്ധത്തിലും വിള്ളലിനുള്ള ഒരു കാരണം തുറന്ന ആശയവിനിമയത്തിന്റെ അഭാവമാണ്. ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോള്‍, അവര്‍ പരസ്പരം അത്ര പരിചിതരായിരിക്കില്ല. പലപ്പോഴും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളില്‍ വധൂവരന്മാര്ക്ക് പരസ്പരം നന്നായി അറിയുകതന്നെയുണ്ടാകില്ല. അതിനാല്‍ വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഇരുവരും പരസ്പരം തുറന്ന് സംസാരിക്കേണ്ടതുണ്ട്. അതുവഴി പരസ്പരം ശീലങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കാന്‍ കഴിയും. വികാരങ്ങള്‍ പരസ്പരം പങ്കുവെക്കുമ്പോള്‍ പല തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടും.
ചിന്തകള്‍ പങ്കുവയ്ക്കുക
തങ്ങളുടെ ചിന്തകള്‍ പങ്കാളികളുമായി പങ്കുവയ്ക്കാത്തതാണ് സ്ത്രീകളുടെ ഒരു വലിയ പ്രശ്നം. ഒന്നും പറയാതെ തന്നെ അവര്‍ പറയുന്നത് പങ്കാളി മനസ്സിലാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഒന്നും പറയാതെ ഒരാളുടെ വാക്കുകള്‍ മനസ്സിലാക്കുന്നത് എളുപ്പമല്ലെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍, അത്തരം കാര്യങ്ങള്‍ നിങ്ങളുടെ ദാമ്പത്യജീവിതം നശിപ്പിക്കുന്നതിന് തുല്യമാണ്. വിവാഹത്തിന്റെ ആദ്യ ദിവസങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കുക.. മനസ്സിലുള്ളത് തുറന്നു പറയുന്നത് ശീലമാക്കുക, ഒന്നും മൂടി വയ്ക്കരുത്. ഇതുവഴി ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ താനേ കുറയും.
പറയുന്നത് മനസിലാക്കുക
ഒരു പങ്കാളി മറ്റേ പങ്കാളിയുടെ മേല്‍ വളരെ ആധിപത്യം പുലര്‍ത്തുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ചിലപ്പോള്‍ ഭര്‍ത്താവ് തന്റെ മനസ്സിലുള്ളത് ഭാര്യയുമായി പങ്കിടുന്നു. എന്നാല്‍ ഭാര്യക്ക് അതുപോലെ തിരിച്ച് ഒന്നും പറയാന്‍ കഴിയണമെന്നില്ല. നിങ്ങളുടെ അഭിപ്രായം പറയുമ്പോള്‍ നിങ്ങള്‍ പങ്കാളിയേയും ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളി എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക. കാര്യങ്ങള്‍ രണ്ട് വഴികളാണെങ്കില്‍, പ്രശ്നം സങ്കീര്‍ണമാകും. എന്നാല്‍ രണ്ടുപേരും ഒരേപോലെ ചിന്തിച്ചാല്‍ പല പ്രശ്നങ്ങളും ഒഴിവാക്കാനുമാകും.
സമയം നല്‍കുക
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അവരുടെ ഇഷ്ടപ്രകാരം മാത്രം ജീവിതം നയിക്കുന്നു. എന്നാല്‍ വിവാഹശേഷം ഇരുവരുടെയും ജീവിതം മാറിമറിയിയുന്നു. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ക്ക് പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ അല്പം സമയം ആവശ്യമാണ്. പരസ്പരം ജീവിക്കാനോ പങ്കാളിയെ മനസ്സിലാക്കാനോ സമയമെടുത്തേക്കാം. അതിനിടയില്‍, നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആഗ്രഹം പോലെ ആയിരിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്. പുതിയ ബന്ധവുമായി പൊരുത്തപ്പെടാന്‍ പങ്കാളിക്ക് സമയം നല്‍കുക. ഇത് നിങ്ങള്‍ക്കിടയില്‍ നല്ല ധാരണ വളര്‍ത്തും. ഒരിക്കലും നിങ്ങളുടെ പങ്കാളിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകന്നേക്കാം. ഭാര്യയായാലും ഭര്‍ത്താവായാലും പങ്കാളിയെ അമിതമായി നിയന്തിക്കുന്നത് ഒഴിവാക്കുക.
പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കുക
നിങ്ങള്‍ ഒരാളുടെ കൂടെ വിവാഹശേഷം ജീവിക്കുമ്പോള്‍, ഏതെങ്കിലും വിഷയത്തില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കും. ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പര വിയോജിപ്പിന് കാരണമാകുന്നു. ചിലപ്പോള്‍ ഒരു ചെറിയ കാര്യം പോലും വലിയ പ്രശ്നമായി മാറുന്നു. ദാമ്പത്യ ജീവിതത്തിലെ ഏത് പ്രശ്നമായാലും അത് ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക. പ്രശ്നങ്ങള്‍ സംസാരിക്കാതെ പരിഹരിക്കാനാകില്ല എന്ന കാര്യം മനസിലാക്കുക. ഒന്നും മനസില്‍ മൂടി വച്ച് പെരുമാറാതെ പങ്കാളികള്‍ ഇരുവരും പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കുക. അതാണ് ഒരു ദാമ്പത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും.



Click it and Unblock the Notifications