Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
2025-ല്‍ ദാമ്പത്യവും പ്രണയവും കൂടുതല്‍ ദൃഢമാകും, ഈ പ്രതിജ്ഞകള്‍ എടുക്കൂ
പുതുവര്‍ഷത്തില്‍ പല പ്രതിജ്ഞകളും നമ്മള് എടുക്കാറുണ്ട്. വ്യക്തിപരമായ ഉയര്‍ച്ചയും വളര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും ഒക്കെയാകും അതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ബന്ധങ്ങളുടെ കാര്യത്തിലും നമ്മള് ചില പുതുവര്‍ഷ പ്രതിജ്ഞകള്‍ എടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ദാമ്പത്യത്തിന്റെ കാര്യത്തില്‍. പങ്കാളികളോട് കൃതജ്ഞതയോടെ പെരുമാറുന്നത് മുതല്‍ പറ്റില്ലെന്ന് പറയേണ്ട അവസരങ്ങളില്‍ അങ്ങനെ പറയാന്‍ പഠിക്കുന്നത് വരെ ബന്ധം ആരോഗ്യകരവും ദൃഢവുമാക്കാന്‍ നമ്മള് ചില കാര്യങ്ങള്‍ ശീലിക്കേണ്ടതുണ്ട്.

2025-ല്‍ ദാമ്പത്യവും പ്രണയവും കൂടുതല്‍ സന്തോഷവും സമാധാനകരവും ആകാന്‍ ഭാര്യാഭര്ത്താക്കന്മാര്ക്കും കാമുകികാമുകന്മാര്‍ക്കും എടുക്കാവുന്ന ചില പുതുവര്‍ഷ പ്രതിജ്ഞകള്‍ നോക്കാം.
ആശയവിനിമയത്തിന് മുന്‍ഗണന
പരസ്പരമുള്ള സംസാരവും തുറന്നുപറച്ചിലുകളുമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്നറിയുമെങ്കിലും പലരും അത് പാലിക്കാറില്ല. വരുംവര്‍ഷം ഉള്ളിലുള്ള കാര്യങ്ങള്‍ സത്യസന്ധമായി, വ്യക്തമായി പങ്കാളിയുമായി പങ്കാളിയുമായി പങ്കുവെക്കുമെന്നും അവര്‍ക്ക് പറയാനുള്ളത് തുറന്ന മനസ്സോടെ കേള്‍ക്കുമെന്നും പ്രതിജ്ഞയെടുക്കുക. ഇത് പരസ്പരം മനസ്സിലാക്കാനും വിശ്വാസ്യത വളര്‍ത്തിയെടുക്കാനും പങ്കാളികളെ സഹായിക്കും.
കൃതജ്ഞത പ്രകടിപ്പിക്കുക
ജീവിതത്തില്‍ പങ്കാളിയുടെ സഹകരണവും സഹായവും കൊണ്ട് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആലോചിച്ച് നോക്കൂ. പക്ഷേ അത് അവരുടെ ഉത്തരവാദിത്തമായി കരുതി പലരും അതിലെ സന്തോഷവും കൃതജ്ഞതയും പ്രകടിപ്പിക്കാറില്ല. അടുത്ത വര്‍ഷം പങ്കാളിയോടും പ്രിയപ്പെട്ടവരോടും അവര്‍ നമുക്കായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് കൃതജ്ഞത പ്രകടിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. സന്തോഷകരവും ആരോഗ്യകരവുമായ ബന്ധത്തിന് ഇത് ആവശ്യമാണ്.
പ്രിയപ്പെട്ടവര്‍ക്കായി സമയം നീക്കിവെക്കുക
ബന്ധങ്ങളില്‍ നല്ല ഓര്‍മ്മകളും സുന്ദര മുഹൂര്‍ത്തങ്ങളും ഉണ്ടാകണമെങ്കില്‍ പങ്കാളിക്കും സുഹൃത്തിനും കുടുംബത്തിനും വേണ്ടി സമയം നീക്കിവെക്കണം. അവരുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ ഈ ശീലം സഹായിക്കും.
എന്തിനും അതിര് വേണം
ബന്ധങ്ങളില്‍ മിക്കവര്‍ക്കും പറ്റുന്ന അബദ്ധം അതിരുകള്‍ മറക്കുന്നതും, മറുത്ത് പറയാന്‍ മടിക്കുന്നതുമാണ്. പറ്റില്ലെന്ന് പറയേണ്ട അവസരങ്ങളില്‍ അത് തുറന്ന് പറയുക. ആരോഗ്യകരമായ അതിരുകള്‍ ഏത് ബന്ധത്തിലും ആവശ്യമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയും അതിന് വേണ്ടി നഷ്ടങ്ങള്‍ സഹിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ അടുത്ത വര്‍ഷമെങ്കിലും ആ ശീലം മാറ്റുക.
ക്ഷമ ചോദിക്കുക, ക്ഷമിക്കുക
പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കും എന്നതാകട്ടെ നിങ്ങളുടെ ഒരു പ്രതിജ്ഞ. അതിനായി തെറ്റുകള്‍ മനസ്സിലാക്കുകയും ക്ഷമ േചാദിക്കുകയും ചെയ്യുക. കുറ്റബോധവും പ്രതികാരവും മനസ്സില്‍ വെച്ച്പൊറുപ്പിക്കാതിരിക്കുക. ഇത് ബന്ധം കൂടുതല്‍ ദൃഢതയുള്ളതാകാന് സഹായിക്കും.
ചെറുതും വലുതുമായ നേട്ടങ്ങള്‍ ആഘോഷിക്കുക
അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ജീവിതം ആഘോഷിക്കാന്‍ മറക്കാതിരിക്കുക. ചെറുതായാലും വലുതായാലും സന്തോഷങ്ങള്‍ ആഘോഷിക്കുക. അത് പിറന്നാള്‍ ആയാലും വാര്‍ഷികം ആയാലും ജോലിയിലെ നേട്ടങ്ങള്‍ ആയാലും. ബന്ധങ്ങളില്‍ സന്തോഷം നല്‍കാനും ജീവിതത്തില്‍ പോസിറ്റീവ് ആയിരിക്കാനും ആ ശീലം സഹായിക്കും.
വ്യക്തിപരമായ വളര്‍ച്ചയ്ക്കും മുന്‍ഗണന
നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറാന്‍ ശ്രമിക്കും എന്ന പ്രതിജ്ഞയെടുക്കുക. അതിനായി പരിശ്രമിക്കുക. ജീവിതത്തിലെ ഏറ്റവും നല്ല ബന്ധം നമുക്ക് നമ്മളോട് തന്നെയായിരിക്കണം.
മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുക
സ്വന്തം മാനസിക പിരിമുറുക്കവും മറ്റുള്ളവരുടെ മാനസിക സംഘര്‍ഷവും പരിഹരിക്കാന്‍ പരിശ്രമിക്കുക. വൈകാരികമായി മറ്റുള്ളവര്‍ക്ക് സ്വയവും പിന്തുണ നല്‍കുക.
പങ്കാളിയെ മനസ്സിലാക്കുക, സ്നേഹിക്കുക
പങ്കാളിയെ ഒരിക്കലും നമ്മള് വരച്ച വരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുത്. അവരെ ആഴത്തില്‍ മനസ്സിലാക്കുക. അവരുടെ പ്രണയത്തിന്റെ ഭാഷ മനസ്സിലാക്കുക.അവരുമായി ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ അത് ആവശ്യമാണ്.
വിട്ടുകളയുക
പുതുവര്‍ഷം തുടങ്ങുന്നതിന് മുമ്പ് മനസ്സിലുള്ള എല്ലാ പകയും വിദ്വേഷവും മറക്കുക. പലതും വിട്ടുകളയുകയും ഓരോ നിമിഷവും പരിപൂര്‍ണ്ണതയില്‍ ആസ്വദിക്കുകയും ചെയ്യുക.



Click it and Unblock the Notifications