Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
6 മാസത്തിനുള്ളില്‍ തല്ലിപ്പിരിയും, ഇതൊന്നും നോക്കി ഒരിക്കലും കല്ല്യാണം കഴിക്കല്ലേ
Relationship Tips: ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെന്ന് പറയപ്പെടുന്നു. കാരണം ജീവിതത്തിലുടനീളം നിങ്ങളെ പിന്തുണയ്ക്കുന്ന ഒരേയൊരു വ്യക്തി നിങ്ങളുടെ ജീവിത പങ്കാളിയാണ്. അത്തരമൊരു സാഹചര്യത്തില്‍, തിടുക്കത്തില്‍ തെറ്റായ തീരുമാനമെടുത്താല്‍, അത് നിങ്ങളുടെ മൊത്തം ജീവിതത്തെയും ബാധിക്കും. നിങ്ങളുടെ സന്തോഷത്തിലും സമൃദ്ധിയിലും നിങ്ങളുടെ പങ്കാളി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴുള്ള പിഴവുകളും അശ്രദ്ധയും നിങ്ങളുടെ ജീവിതത്തില്‍ സമ്മര്‍ദ്ദവും പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാല്‍, പങ്കാളിയെ തീരുമാനിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു നല്ല ജീവിത പങ്കാളിയെ കണ്ടെത്താന്‍, ചില കാര്യങ്ങള്‍ നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ഒഴിവാക്കേണ്ട ചില സാധാരണ തെറ്റുകളെക്കുറിച്ചാണ് ഞങ്ങള്‍ ഇവിടെ പറയുന്നത്.

തിടുക്കം പാടില്ല
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ആജീവനാന്തമായ ഒരു തീരുമാനമാണ്. എല്ലാ വശങ്ങളും പരിശോധിച്ചതിനുശേഷം മാത്രമായിരിക്കണം ഈ തീരുമാനം എടുക്കേണ്ടത്. ഒരിക്കലും ചാടിക്കേറി നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കരുത്. പകരം, സമയമെടുത്ത് ആലോചിച്ച ശേഷം മാത്രം വിവാഹ തീരുമാനമെടുക്കുക.
ആശയവിനിമയത്തിന്റെ അഭാവം
ഒന്നോ രണ്ടോ കാഴ്ചയിലും സംസാരത്തിലുമായി പലപ്പോഴും ആളുകള്‍ വിവാഹത്തിന് പങ്കാളിയോട് യെസ് പറയുന്നു. തങ്ങളുടെ ജീവിത പങ്കാളിയെ മനസ്സിലാക്കാന്‍ അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സമയമുണ്ടെന്ന് അവര്‍ കരുതുന്നു. അറേഞ്ച്ഡ് വിവാഹങ്ങളിലാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. എന്നാല്‍ വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയെ ശരിയായി മനസ്സിലാക്കാത്തത് ഒരു തെറ്റായ തീരുമാനമായിരിക്കും. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാന്‍ അവരോട്് കൂടുതല്‍ ആശയവിനിമയം നടത്തുക. അവരുടെ മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിയുക. അവരെക്കുറിച്ച് അന്വേഷിക്കുക.
അഭിപ്രായങ്ങള്‍ അവഗണിക്കാതിരിക്കുക
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, സ്വന്തം ചിന്തകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനങ്ങള്‍ എടുക്കരുത്. മാത്രമല്ല, നിങ്ങള്‍ കുടുംബത്തിന്റെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുക. പ്രണയ വിവാഹങ്ങളില്‍ ദമ്പതികള്‍ ഇത് ചെയ്യാറില്ല, അത്തരക്കാര്‍ക്ക് പിന്നീട് ദാമ്പത്യത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.
സൗന്ദര്യം കണ്ട് മാത്രം വിവാഹം കഴിക്കരുത്
നിങ്ങളുടെ പങ്കാളിയെ അവന്റെ/അവളുടെ രൂപം കൊണ്ട് മാത്രം നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില്, അത് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ സൗന്ദര്യത്തെ കൂടാതെ സ്വഭാവവും കൂടി നോക്കുക. നല്ല സ്വഭാവഗുണങ്ങളുള്ള ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം.
ആഗ്രഹത്തിനായി വിവാഹം കഴിക്കരുത്
ശാരീരിക അടുപ്പം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ചില ആഗ്രഹങ്ങള്‍ക്ക് വേണ്ടിയാണ് പലരും പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ തെറ്റായ ജീവിത പങ്കാളിയെയായിരിക്കും തിരഞ്ഞെടുക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ആ ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ നല്‍കും. അതുകൊണ്ട് ഏതെങ്കിലും ആഗ്രഹം കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ ഒരിക്കലും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കരുത്.
മറ്റു കാര്യങ്ങള്‍ക്കുള്ള മുന്‍ഗണന
പലരും പങ്കാളിയുമായുള്ള അനുയോജ്യതയെക്കാള് ബാഹ്യ ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. കുടുംബ പശ്ചാത്തലം, സാമൂഹിക നില, സാമ്പത്തിക സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍. ഇവയെല്ലാം അനിവാര്യമാണ്. എന്നിരുന്നാലും പങ്കാളികളുടെ മനപൊരുത്തവും ധാരണയുമാണ് ബന്ധത്തിന് പ്രധാനമായും വേണ്ടത്.
സ്വന്തം ആഗ്രഹങ്ങള്‍ അവഗണിക്കരുത്
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവഗണിച്ചുകൊണ്ട് ചിലര്‍ സാമൂഹികമോ കുടുംബപരമോ ആയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വിവാഹം കഴിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകളെക്കുറിച്ച് കുടുംബാംഗങ്ങളുമായി തുറന്ന് ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. ഒരിക്കലും മറ്റുള്ളവരുടെ താല്പര്യത്തിന് വഴങ്ങി വിവാഹ തീരുമാനം എടുക്കരുത്.



Click it and Unblock the Notifications