Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദാമ്പത്യത്തിന്റെ ആദ്യനാളുകള്‍ പ്രധാനം, പങ്കാളികള്‍ ഒരിക്കലും ചെയ്യരുത് ഈ തെറ്റ്
ദാമ്പത്യബന്ധം എന്നത് സുഖകരമായ ഒരു വികാരമാണ്. എന്നാല്‍ അത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. വാസ്തവത്തില്‍, മിക്കവാറും എല്ലാ ദമ്പതികളും അവരുടെ ബന്ധത്തിന്റെ തുടക്കത്തില്‍ ചില തെറ്റുകള്‍ വരുത്തുന്നു. അത് അവരുടെ ബന്ധത്തെ ദീര്‍ഘകാലത്തേക്ക് ബാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ തെറ്റുകള്‍ നിങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ പങ്കാളികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില തെറ്റുകള്‍ ഇതാ.

ചിന്തിക്കാതെ വാഗ്ദാനങ്ങള്‍ നല്‍കരുത്
ചില ആളുകള്‍ പങ്കാളിക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ കൊടുക്കുന്നു. എന്നാല്‍ ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, നിങ്ങള്‍ ആദ്യം പരസ്പരം നന്നായി അറിയണം. ഏതൊരു ബന്ധത്തിന്റെയും ആദ്യ മാസം വളരെ മനോഹരമാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ചിന്തിക്കാതെ അവര്‍ക്ക് ഒരു വാഗ്ദാനവും നല്‍കരുത്.
പങ്കാളിയെ അവഗണിക്കരുത്
ചില ആളുകള്‍ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പക്ഷേ അവര്‍ പങ്കാളിയോട് കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും. അതിനാല്‍ അവര്‍ പലപ്പോഴും പങ്കാളിയെ അവഗണിക്കുന്നു. ഇത് നിങ്ങളുടെ ബന്ധത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. അതിനാല്‍ ബന്ധത്തില്‍ നിങ്ങളുടെ പങ്കാളിക്ക് സമയം നല്‍കുകയും അവരുമായി നിങ്ങളുടെ വികാരങ്ങള്‍ തുറന്നുപറയുകയും ചെയ്യുക.
മോശം ശീലങ്ങള്‍ അവഗണിക്കരുത്
നിങ്ങളുടെ പങ്കാളിയുടെ ഏതെങ്കിലും തെറ്റായ ശീലമോ പ്രവൃത്തിയോ അവഗണിച്ചുകൊണ്ട് കുറച്ചുകാലത്തേക്ക് നിങ്ങളുടെ ബന്ധം മികച്ചതാക്കാന്‍ കഴിയും. എന്നാല്‍ നിങ്ങളുടെ ബന്ധം ഉടന്‍ ദുര്‍ബലമാവുകയും തകരുകയും ചെയ്യും. ബന്ധത്തിന്റെ തുടക്കത്തില്‍, പങ്കാളിയുടെ ഏതെങ്കിലും തെറ്റായ ശീലത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞാല്‍, ഒന്നുകില്‍ കാര്യങ്ങള്‍ അവരോട് വ്യക്തമാക്കുക അല്ലെങ്കില്‍ ആ വ്യക്തിയില്‍ നിന്ന് അകലം പാലിക്കുക.
സ്വയം പരിചരണത്തില്‍ ശ്രദ്ധിക്കുക
ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം സ്വയം ശ്രദ്ധിക്കാതിരിക്കുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്. നിങ്ങള്‍ സ്വയം സന്തുഷ്ടനല്ലെങ്കില് അല്ലെങ്കില്‍ മാനസികമായി സന്തുഷ്ടരല്ലെങ്കില്‍ മറ്റൊരാളെ എങ്ങനെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍, ഒരു ബന്ധത്തിലായാലും നിങ്ങളുടെ സ്വയം പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.
താരതമ്യം ചെയ്യരുത്
ഓരോ ബന്ധവും വളരെ സവിശേഷവും അദ്വിതീയവുമാണ്, അതിനാല്‍ നിങ്ങളുടെ ബന്ധത്തെയോ പങ്കാളിയെയോ നിങ്ങളുടെ മുന്‍ കാമുകനുമായോ കാമുകിയുമായോ താരതമ്യം ചെയ്യരുത്. ഈ ശീലം നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും. ഇത്തരത്തിലുള്ള പെരുമാറ്റം ആര്‍ക്കും ഇഷ്ടപ്പെടില്ല.
സത്യസന്ധത പുലര്‍ത്തുക
ഒരു ബന്ധത്തിന്റെ തുടക്കത്തില്‍, പരസ്പരം അറിയാനും മനസ്സിലാക്കാനും പങ്കാളികള്‍ വളരെയധികം പരിശ്രമിക്കുന്നു. അത്തരം സാഹചര്യത്തില്‍, നിങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധത പുലര്‍ത്തണമെന്ന് എല്ലായ്പ്പോഴും ഓര്‍മ്മിക്കുക. നിങ്ങളുടെ പങ്കാളിയോട് കള്ളം പറഞ്ഞാല്‍ അവര്‍ മറ്റൊരാളില്‍ നിന്ന് പിന്നീട് സത്യം അറിയുമ്പോള്‍ അത് നിങ്ങളുടെ ബന്ധത്തെ വഷളാക്കും.
അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്
പലപ്പോഴും ഒരു ബന്ധത്തില്‍, പങ്കാളിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ ശ്രമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ എവിടെയായിരുന്നു, എന്തായിരുന്നു, ഇതെന്താണ് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങള്‍ പങ്കാളിയെ ദേഷ്യം പിടിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, വിവാഹത്തിന്റെ ആദ്യ കാലങ്ങളില്‍ നിങ്ങളുടെ പങ്കാളിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കുക.
നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക
ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് ചിന്തകളെക്കാള്‍ നല്ല കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ തമ്മിലുള്ള ബന്ധം മധുരതരമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
