Latest Updates
-
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പങ്കാളിയോട് നുണ പറയുന്നവര്‍ ശ്രദ്ധിക്കുക, ഈ നുണകള്‍ ജീവിതം തകര്‍ക്കും
പങ്കാളിയോട് നുണകള്‍ പറയാത്ത ഉത്തമ ഭാര്യയും ഭര്‍ത്താവുമൊക്കെ സങ്കല്പ്പങ്ങളില് മാത്രമായിരിക്കും. ചിലപ്പോഴെല്ലാം നിര്‍ദോഷകരമായ ചില നുണകള്‍ പങ്കാളികള്‍ രണ്ടുപേരും പറഞ്ഞെന്നിരിക്കും. പക്ഷേ അതുകൊണ്ട് ദാമ്പത്യത്തിനോ പങ്കാളിക്കോ പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവേണം. പക്ഷേ പതിവായി നുണകള്‍ പറയുന്ന ചിലയാളുകള്‍ ഉണ്ട്. ദാമ്പത്യത്തില്‍ അത് ഒരിക്കലും അഭിലഷണീയമല്ല. പങ്കാളിയുടെ വിശ്വാസം തകര്‍ക്കുന്ന കാര്യമാണത്.

സത്യസന്ധരായിരിക്കുക എന്നത് ദാമ്പത്യത്തിലെ പ്രധാന മൂല്യങ്ങളില്‍ ഒന്നാണ്. കഴിയുന്നിടത്തോളം പങ്കാളിയോട് സത്യങ്ങള്‍ പറയുക. നുണ പറയാനുള്ള തോന്നല്‍ മനസ്സില്‍ വരുമ്പോള്‍ തന്നെ അതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുക. ഒരു ബന്ധത്തില്‍ സത്യസന്ധതയും സുതാര്യതയും പാലിക്കാന്‍ സാധിച്ചാല്‍ ആ ബന്ധം ദൃഢമായിരിക്കുകയും ഏറെക്കാലം മുന്നോട്ടുപോകുകയും ചെയ്യും.
എങ്കിലും ചിലപ്പോഴെല്ലാം ചില നുണകള്‍ അറിയാതെങ്കിലും ഭാര്യാഭര്ത്താക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകാം. അങ്ങനെയുള്ളവര്‍ അറിയാതെ പോലും ഇനി പറയുന്ന കാര്യങ്ങളെ കുറിച്ച് പങ്കാളിയോട് നുണകള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കണം.
സുഹൃത്തുക്കള്‍
നിങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച് പങ്കാളിക്ക് ഉത്തമബോധ്യമുണ്ടാകണം. അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതി സുഹൃത്തുക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ ഒരിക്കലും മറച്ചുവെക്കരുത്. ഇത്തരം നുണകള്‍ ബന്ധത്തിന്റെ സുരക്ഷയെയും സുതാര്യതയെയും ബാധിക്കും.
എവിടെ പോകുന്നു
നിങ്ങള്‍ എവിടെയൊക്കെ പോകുന്നുവെന്നത് പങ്കാളി കൂടി അറിഞ്ഞിരിക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ നുണകള്‍ പറയാന്‍ ശ്രമിക്കരുത്. ഈ നുണകള്‍ എപ്പോഴെങ്കിലും കണ്ടുപിടിക്കപ്പെട്ടാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
ജോലി
നിങ്ങളുടെ ജോലി എന്താണ് എന്നതിനെ കുറിച്ച് ഒരിക്കലും നുണ പറയരുത്. പങ്കാളിക്ക് മുമ്പില്‍ മേന്മ നടിക്കുന്നതിനായി ജോലി മാറ്റിപ്പറഞ്ഞാല്‍ പിന്നീട് അതിന് പിന്നാലെ പല നുണകളും പറയേണ്ടതായി വരികയും. അതിന്റെ സമ്മര്‍ദ്ദത്തില്‍ ജീവിക്കേണ്ടതായി വരികയും ചെയ്യും.
ഇഷ്ടത്തെ കുറിച്ച്
മറ്റൊരാളോടുള്ള ഇഷ്ടത്തെ കുറിച്ച് പങ്കാളിയോട് ഒരിക്കലും നുണകള്‍ പറയരുത്. അതറിഞ്ഞാല്‍ അവര്‍ക്ക് വേദനിക്കും എന്ന് ചിന്തിച്ച് ഇഷ്ടങ്ങള്‍ മറച്ചുവെച്ചാല്‍ പിന്നീട് അത് തിരുത്താന്‍ അവസരം ലഭിച്ചെന്ന് വരില്ല.
നിങ്ങള്‍ ഓകെ ആണോ അല്ലെയോ
നിങ്ങളുടെ വൈകാരിക, മാനസിക, ശാരീരിക അവസ്ഥകളെ കുറിച്ച് ഒരിക്കലും നുണ പറയരുത്. അവരെ തൃപ്തിപ്പെടുത്തുന്നതിനായി ഓകെ ആണെന്ന് നുണ പറഞ്ഞാല്‍ ജീവിതം മുഴുവന്‍ ആ നുണ ആവര്‍ത്തിക്കേണ്ടതായി വരും. അവര്‍ നിങ്ങളെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍ അത് സത്യസന്ധമായി അവരോട് തുറന്നുപറയുക.
പ്രായം
പ്രായം എത്രയാണ് എന്നതിനെ കുറിച്ചും ഒരിക്കലും കളവ് പറയരുത്. പ്രായം കുറച്ചുപറഞ്ഞതുകൊണ്ടോ കൂട്ടിപ്പറഞ്ഞത് കൊണ്ടോ പങ്കാളിയുടെ കൂടുതല്‍ ഇഷ്ടം നേടാം എന്ന ചിന്ത തെറ്റാണ്. പക്ഷേ പ്രായത്തെ കുറിച്ച് നുണ പറയുന്നതിലൂടെ പങ്കാളിയുടെ ഇഷ്ടം കുറയും എന്നതില്‍ സംശയമില്ല.
കുട്ടിക്കാലം
കുട്ടിക്കാലത്തെ കുറിച്ച് നുണകള്‍ പറയുന്നതിലൂടെ നിങ്ങളെ കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് പങ്കാളിയില്‍ ഉണ്ടാകുകയില്ല. കുട്ടിക്കാലത്തെ കുറിച്ച് സത്യസന്ധത പുലര്‍ത്തുന്നതില്‍ ഒരു നാണവും വിചാരിക്കരുത്. കഷ്ടത നിറഞ്ഞ കുട്ടിക്കാലമോ, മാതാപിതാക്കളുടെ പ്രശ്നങ്ങളോ, മോശം അനുഭവങ്ങളോ എല്ലാം പങ്കാളിയോട് കൂടി ചര്‍ച്ച ചെയ്യുക. അതിലൂടെ നിങ്ങളോട് കൂടുതല്‍ ആദരവ് തോന്നുകയേ ഉള്ളൂ.
ആരോഗ്യപ്രശ്നങ്ങള്‍
ആരോഗ്യത്തെ കുറിച്ചും പങ്കാളിയോട് ഒരിക്കലും നുണ പറയരുത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പങ്കാളിയോട് അക്കാര്യങ്ങള്‍ തുറന്നുപറയണം. അവരുടെ പിന്തുണ കൂടി ഉണ്ടെങ്കില്‍ അത്തരം പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം നേരിടാന്‍ കഴിയും എന്നും ഓര്‍ക്കുക.
ലക്ഷ്യങ്ങള്‍
നിങ്ങളുടെ ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ സംബന്ധിച്ചും പങ്കാളിയോട് സത്യസന്ധരായിരിക്കുക. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന് ദാമ്പത്യത്തില്‍ നിങ്ങള്‍ കുട്ടികളെ ആഗ്രഹിക്കുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ നുണ പറയുന്നത് ഭാവിയില്‍ ബന്ധത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കാളിയുമായി തുറന്ന് സംസാരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications