Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
ഭര്‍ത്താവിന് 40 ഭാര്യക്ക് 30, ദാമ്പത്യത്തില്‍ പ്രായവ്യത്യാസം ഒരു പ്രശ്നമാണോ?
Relationship Tips: സന്തോഷകരമായ ഒരു ദാമ്പത്യബന്ധത്തിന് ദമ്പതികള്‍ പരസ്പരം അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും ഇന്നത്തെക്കാലത്ത് പല ദമ്പതികളും തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അസന്തുഷ്ടരാണ്. നിസ്സാര കാരണങ്ങളാല്‍ ബന്ധം വേര്‍പിരിയാന്‍ അവര്‍ തീരുമാനിക്കുന്നു. വിവാഹമോചനത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം.
എന്നിരുന്നാലും പങ്കാളികള്‍ തമ്മിലുള്ള പ്രായവും വിവാഹമോചനത്തിന് ഒരു പ്രധാന കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, നിങ്ങളേക്കാള്‍ വളരെ പ്രായം കുറഞ്ഞതോ വളരെ പ്രായമുള്ളതോ ആയ ഒരു പങ്കാളിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതിനാല്‍, നല്ലൊരു ദാമ്പത്യ ബന്ധത്തിന് ദമ്പതികള്‍ തമ്മിലുള്ള പ്രായവ്യത്യാസം എത്രയായിരിക്കണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ദമ്പതികള്‍ക്കിടയില്‍ നല്ലൊരു ബന്ധത്തിന് എത്ര പ്രായ വ്യത്യാസം വരെ വരാമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വ്യത്യാസം എത്രയാകുന്നതാണ് നല്ലത്
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ 1 മുതല്‍ 3 വര്‍ഷം വരെ പ്രായവ്യത്യാസം ഉണ്ടാകുമ്പോള്‍, അവര്‍ തമ്മിലുള്ള സംതൃപ്തി ഏറ്റവും കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതേ സമയം, 4 മുതല്‍ 6 വയസ്സ് വരെ പ്രായവ്യത്യാസമുള്ള ദമ്പതികള്‍ക്ക് അവരുടെ ബന്ധത്തിലുള്ള സംതൃപ്തിയില്‍ നേരിയ കുറവുണ്ടാകുന്നുണ്ട്.
5 മുതല്‍ 7 വരെ പ്രായവ്യത്യാസം
സാധാരണ ദമ്പതികള്‍ തമ്മില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രായ വ്യത്യാസമാണിത്. ഈ പ്രായവ്യത്യാസത്തിലുള്ള ദമ്പതികള്‍ക്ക് വഴക്കുകളും തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. മറ്റ് പ്രായവ്യത്യാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ 5 മുതല്‍ 7 വരെ പ്രായവ്യത്യാസം അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കാരണം ഇത് ദമ്പതികളുടെ ജീവിതത്തില്‍ സ്ഥിരത കൈവരിക്കാനും പരസ്പരം അടുത്ത് മനസ്സിലാക്കാനും സഹായിക്കുന്നു.
10-20 വര്‍ഷത്തെ പ്രായവ്യത്യാസം
ദമ്പതികള്‍ക്കിടയില്‍ വളരെയധികം സ്നേഹവും ധാരണയും ഉണ്ടെങ്കില്‍ 10 വര്‍ഷത്തെ പ്രായവ്യത്യാസം വരെ ഒരു പ്രശ്നമല്ല. എന്നിരുന്നാലും, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹമില്ലെങ്കില്‍ ഈ പ്രായവ്യത്യാസം ഒരു പ്രശ്നമാകും. അതേസമയം, 10 വര്‍ഷത്തില്‍ കൂടുതല്‍ പ്രായവ്യത്യാസമുണ്ടെങ്കില്‍, ദമ്പതികള്‍ തമ്മില്‍ അവരുടെ ലക്ഷ്യങ്ങളിലും അഭിലാഷങ്ങളിലും ചിന്തകളിലുമെല്ലാം വ്യത്യാസമുണ്ടാകാം. ഇത് ദാമ്പത്യത്തില്‍ പ്രശ്നങ്ങളും ഉണ്ടാക്കും.
പരസ്പര ധാരണ പ്രധാനം
സന്തോഷകരമായ ദാമ്പത്യബന്ധത്തിന് കൃത്യമായ പ്രായ വ്യത്യാസം വളരെ പ്രധാനമാണ്. എന്നിരുന്നാലും, ഇരു പങ്കാളികളും തമ്മില്‍ നല്ല പരസ്പര ധാരണയുണ്ടെങ്കില്‍ വലിയ പ്രായ വ്യത്യാസമുണ്ടെങ്കില്‍ പോലും ബന്ധം മികച്ചതാക്കാന്‍ സാധിക്കും. അതിനാല്‍ ഏത് സാഹചര്യത്തിലും ദമ്പതികള്‍ പരസ്പരം പിന്തുണയ്ക്കണം.
നല്ല ദാമ്പത്യത്തിന്
അഹന്ത പാടില്ല
പ്രശ്നങ്ങളെ വിളിച്ചുവരുത്തുന്ന ഒരു വിപത്താണ് അഹന്ത. ശക്തമായ ഒരു ബന്ധത്തില്‍ പോലും വിള്ളല്‍ വീഴാന്‍ കെല്പുള്ള സ്വഭാവമാണിത്. പങ്കാളിയില്‍ ആര്‍ക്കെങ്കിലും അഹന്ത വന്നാല്‍ ആം ബന്ധം വഷളാകാന്‍ തുടങ്ങുന്നു. നിങ്ങളുടെ ബന്ധങ്ങളില്‍ ഒരിക്കലും ഈഗോ പാടില്ല. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് എക്കാലവും സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കാനാകും.
പരസ്പര ബഹുമാനം
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ എപ്പോഴും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണം. എങ്കില്‍ മാത്രമേ ദാമ്പത്യബന്ധത്തില്‍ മഹത്വം ഉണ്ടാകൂ. എല്ലാ ബന്ധങ്ങളിലും മാന്യത കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കോപത്താല്‍ മറ്റൊരാളെ അപമാനിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, ആ ബന്ധം അധികകാലം നിലനില്‍ക്കില്ല.
പരസ്പര വിശ്വാസം
ഭര്‍ത്താവും ഭാര്യയുമാണെങ്കിലും കാമുകീകാമുകന്മാരാണെങ്കിലും പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ വിശ്വാസം പ്രധാനമാണ്. പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് കഴിയും. നേരെമറിച്ച്, ബന്ധത്തില്‍ വിശ്വാസക്കുറവുണ്ടാകാന്‍ തുടങ്ങിയാല്‍ ആ ബന്ധം തല്‍ക്ഷണം തകരും.



Click it and Unblock the Notifications
