Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പ്രശ്‌നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
തന്നേക്കാള്‍ കൂടുതലായി ഈ ലോകത്ത് മറ്റാരും പങ്കാളിയെ സ്‌നേഹിക്കുന്നുണ്ടാകില്ല, അല്ലെങ്കില്‍ സ്‌നേഹിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ദാമ്പത്യത്തില്‍ ഏറെയും. പക്ഷേ എത്രയൊക്കെ ആഴത്തില്‍ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാലും പങ്കാളിയുടെ ഒന്നോ രണ്ടോ, ചിലപ്പോള്‍ മൂന്നോ നാലോ അതിലധികമോ സ്വഭാവങ്ങള്‍ ഇടയ്‌ക്കൊക്കെ ആ സ്‌നേഹത്തെ ഒന്ന് പരീക്ഷിക്കും. പറഞ്ഞുവരുന്നത് പങ്കാളികള്‍ക്കിടയിലെ അസഹനീയമായ ചില സ്വഭാവങ്ങളെ കുറിച്ചാണ്.

ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവങ്ങള്‍
പങ്കാളിയുടെ ചില സ്വഭാവങ്ങള്‍ മറുഭാഗത്തുള്ളയാളുടെ സമനില തെറ്റിക്കുന്നത് ദാമ്പത്യത്തില്‍ പുതിയ കാര്യമൊന്നുമല്ല. വളരെ ഗൗരവത്തോടെ നമ്മള്‍ ഒരു കാര്യം പറയുമ്പോഴായിരിക്കും പങ്കാളി ടിവിയില്‍ കോമഡി പരിപാടി കണ്ട് പൊട്ടിച്ചിരിക്കുക, അല്ലെങ്കില്‍ ഫോണില്‍ റീലുകള്‍ കണ്ടുകൊണ്ടിരിക്കുക. ഉടന്‍ തന്നെ ആ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കാനോ ടിവി ഓടിച്ചെന്ന് ഓഫ് ചെയ്യാനോ നിങ്ങളുടെ ഉള്ളില്‍ നിന്ന് ആരോ വിളിച്ചുപറയും. ഇവ തന്നെ ആയിക്കൊള്ളണമെന്നില്ല ഇതില്‍ ചെറുതും വലുതുമായ പങ്കാളിയുടെ പല സ്വഭാവങ്ങളും നിങ്ങളുടെ ക്ഷമയുടെ എല്ലാ അതിര്‍വരുമ്പുകളെയും തകര്‍ത്തേക്കും. ചിലപ്പോള്‍ നിങ്ങള്‍ ചെറിയ കാര്യങ്ങളില്‍ പ്രകോപിതരാകുന്നവരായിരിക്കാം. അല്ലെങ്കില്‍ അവരുടെ അത്തരം സ്വഭാവങ്ങളോ പെരുമാറ്റങ്ങളോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതായിരിക്കില്ല. എന്തുതന്നെ ആയാലും ഇത്തരം സ്വഭാവങ്ങളോട് നിങ്ങള്‍ പ്രതികരിക്കുക പൊട്ടിത്തെറിച്ചുകൊണ്ടാകും.
നിങ്ങള്‍ ചെയ്യുന്നതും തെറ്റാണ്
പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള പങ്കാളിയുടെ സ്വാഭാവത്തോട് പൊട്ടിത്തെറിക്കുന്ന രീതിയില്‍ പ്രതികരിക്കുന്ന രീതി ഒട്ടും ആശ്വാസ്യകരമല്ലെന്നും ദാമ്പത്യത്തില്‍ മിക്ക പങ്കാളികളും വരുത്തുന്ന ഒരു തെറ്റാണ് അതെന്നും റിലേഷന്‍ഷിപ്പ് എക്‌സപര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
തെറ്റ് ഒരിക്കലും നിങ്ങളുടെ ഭാഗത്ത് ആകണമെന്നില്ല, എങ്കിലും അവിടെ സമനില കൈവിടാതിരിക്കുക എന്നത് നല്ല ദാമ്പത്യത്തിനായി എല്ലാ ദമ്പതിമാരും പരിശീലിക്കേണ്ട ഒരു നല്ല ശീലമാണ്. പൊട്ടിത്തെറിക്കുന്നതിന് പകരം ക്ഷമ വീണ്ടെടുത്ത് അപ്പോള്‍ തന്നെയോ പിന്നീടോ പങ്കാളിമായി അക്കാര്യം ചര്‍ച്ച ചെയ്യുക.
ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താതിരിക്കുക
പ്രകോപനങ്ങളുടെ സാഹചര്യങ്ങളില്‍ മിക്കപ്പോഴും പങ്കാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന മറ്റൊരു തെറ്റാണ് മറുഭാഗത്തുള്ളയാളുടെ സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും നിശിതമായി വിമര്‍ശിക്കുക എന്നത്. ഒരിക്കലും താന്‍ പറയുന്നത് കേള്‍ക്കുന്നില്ല, ഒരു കാര്യങ്ങളും തന്നോട് പറയുന്നില്ല, സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല, കഴിച്ച പാത്രം പോലും എടുത്തുമാറ്റുന്നില്ല, മറ്റുള്ളവരെ പോലെ ജോലി ചെയ്യുന്നില്ല തുടങ്ങിയ വിമര്‍ശന ശരങ്ങള്‍ പങ്കാളിയെ അസ്വസ്ഥരാക്കും.
വിമര്‍ശനം ഒരിക്കലും ആ സ്വഭാവം ഉപേക്ഷിക്കാന്‍ പങ്കാളിയെ പ്രേരിപ്പിക്കുകയില്ല എന്ന് മനസ്സിലാക്കുക. ഇത്തരം പരാതികളെ തങ്ങളുടെ വ്യക്തിത്വത്തെ ആക്രമിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളായാണ് മറുഭാഗത്ത് ഉള്ളയാള്‍ കാണുക. അതിനാല്‍ തന്നെ അവയുടെ നല്ല വശങ്ങളെ കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കുകയില്ലെന്ന് മാത്രമല്ല, പ്രതിവാദങ്ങള്‍ ഉയര്‍ത്താനാണ് അവര്‍ ശ്രമിക്കുക.
ദേഷ്യശമനമല്ല പ്രശ്‌നപരിഹാരമാണ് വേണ്ടത്
പരാതികളും വിമര്‍ശനങ്ങളും ഉയര്‍ത്തുക വഴി ഉള്ളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള വഴി മാത്രമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്. നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന പങ്കാളിയിലെ സ്വഭാവം ഇല്ലാതാക്കാനോ അതുമൂലം നിങ്ങള്‍ക്കുകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനോ ഒരു പരിഹാര നിര്‍ദ്ദേശവും നിങ്ങള്‍ മുന്നോട്ടുവെക്കുന്നില്ല. പകരം അവര്‍ ചെയ്യുന്ന തെറ്റുകളെ ഉയര്‍ത്തിക്കാട്ടാനും കുറ്റപ്പെടുത്താനും മാത്രമാണ് ശ്രമിക്കുന്നത്.
ഇങ്ങനെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും നടത്തുന്നതിന് പകരം അവരുടെ സ്വഭാവം തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അതില്‍ മാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുക. ഇവിടെ മികച്ചൊരു പരിഹാര നിര്‍ദ്ദേശമാണ് നിങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒരിക്കലും പങ്കാളിയിലെ ആത്മാഭിമാനത്തെ തകര്‍ക്കുന്നില്ല. പകരം സഹാനുഭൂതിയോടെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.
പൊട്ടിത്തെറി അര്‍ത്ഥവത്തായ സംഭാഷണത്തിലേക്ക് എത്തിയാലുള്ള ഗുണങ്ങള്‍
ഒരു സ്വഭാവത്തിന്റെ പേരില്‍ പൊട്ടിത്തെറിച്ച് പരസ്പരം കലഹിക്കുന്നതിന് പകരം പരിഹാരം കണ്ടെത്തുന്ന തരത്തിലേക്ക് പരസ്പരം തുറന്ന് സംസാരിക്കാനായാല്‍ നിങ്ങളെ ദേഷ്യപ്പെടുത്തുന്ന സ്വഭാവം ഉപേക്ഷിക്കാന്‍ അല്ലെങ്കില്‍ മയപ്പെടുത്താന്‍ ഒന്നുമില്ലെങ്കില്‍ നിങ്ങളെ മനസ്സിലാക്കാന്‍ അത് പങ്കാളിയെ പ്രേരിപ്പിക്കും. അത്തരം അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ ഒരിക്കലും തര്‍ക്കത്തിലേക്കോ പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്കോ കാര്യങ്ങളെ എത്തിക്കുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications