Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
20-ലെ പെണ്‍മോഹങ്ങള്‍ 30-ല്‍ മാറുന്നു, സ്ത്രീ ദാമ്പത്യത്തില്‍ പ്രായം വില്ലനാവുന്ന ആ സമയം
ദാമ്പത്യ ജീവിതം എന്നത് ശാരീരികമായും മാനസികമായും ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും സ്ത്രീകളില്‍ ഇതില്‍ പലപ്പോഴും മാറ്റം വരുന്നു. അതിന് കാരണമായി പറയുന്നത് പലപ്പോഴും സ്ത്രീകളുടെ പ്രായം തന്നെയാണ്. കാരണം സ്ത്രീകള്‍ അവരുടെ ഓരോ പ്രായത്തിലും ഓരോ തരത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. പലപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്ന സമയത്ത് പങ്കാളിയുടെ പിന്തുണ ലഭിക്കാതിരിക്കുമ്പോള്‍ അത് ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടാക്കുന്നു.
എന്നാല്‍ ദാമ്പത്യത്തില്‍ പലപ്പോഴും ലൈംഗികതക്കും പ്രായവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പലപ്പോഴും ഇരുപതുകളില്‍ ഉണ്ടാവുന്ന അതേ ആഗ്രഹങ്ങളായിരിക്കില്ല ഒരു സ്ത്രീക്ക് അവരുടെ മുപ്പതുകളില്‍ ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതിലുണ്ടാവുന്ന മാറ്റമാണ് പലപ്പോഴും കുടുംബ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ പ്രായത്തിനനുസരിച്ച് ശാരീരിക ആവശ്യങ്ങളിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

20കളില്‍ സ്ത്രീകള്‍ ഇ്പ്രകാരം
പലപ്പോഴും ഇരുപതുകളില്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന പ്രായമാണ്. അതുകൊണ്ട് തന്നെ പുതിയതിനെ എന്തിനേയും വളരെയധികം സ്നേഹത്തോടെ സ്വീകരിക്കാനും കൗതുകത്തോടെ കാണുന്നതിനും ഇവര്‍ ശ്രമിക്കുന്നു. പലപ്പോഴും അപക്വമായ ചിന്തകള്‍ ഇവര്‍ക്കുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ദാമ്പത്യത്തില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. തെറ്റുകള്‍ എന്താണെന്ന് ചൂണ്ടിക്കാണിച്ച് കൊടുക്കുകയും ശരിചെയ്യുന്നതിന് സഹായിക്കുകയും വേണം. അത് എന്ത് കാര്യത്തിലായാലും ഇപ്രകാരം തന്നെയായിരിക്കണം.
മുപ്പതുകളില്‍
എന്നാല്‍ മുപ്പതുകളിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. പലപ്പോഴും അവര്‍ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ചിന്തിച്ച് തുടങ്ങുന്ന സമയമാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ സമയം പലപ്പോഴും ശാരീരിക അടുപ്പത്തിന്റെ കാര്യത്തിലും മാറ്റം വരുന്നു. പലപ്പോഴും പങ്കാളിയുടെ സാന്നിധ്യം എപ്പോഴും അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഏതൊരു പങ്കാളിയും ശ്രമിക്കേണ്ടതും.
നാല്പ്പതുകള്
സ്ത്രീലൈംഗികത അതിന്റെ പാരമ്യത്തിലെത്തുന്ന സമയമാണ് അവരുടെ നാല്പ്പതുകള്. കുട്ടികള്‍ പക്വതയുള്ളവരും സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവുകയും ചെയ്യുന്ന സമയം. അതുകൊണ്ട് തന്നെ സ്വന്തം കാര്യത്തിന് വേണ്ടി ഇവര്‍ക്ക് സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല പങ്കാളിയോടൊപ്പം എപ്പോഴും സമയം ചിലവഴിക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം കാണുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും നാല്‍പ്പതുകളില്‍ മാറ്റം വരുന്നു.
അന്‍പതുകളില്‍
അമ്പതുകളിലേക്ക് കടക്കുമ്പോള്‍ സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സമയമാണ്. ഇത് ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉള്‍പ്പടെയുള്ളവ ശാരീരികമായും മാനസികമായും ഇവരെ ബാധിക്കുന്നു. ഈ സമയം പങ്കാളിയുടെ കരുതലും പിന്തുണയും ഇവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ അന്‍പതുകളില്‍ പൊതുവേ ലൈംഗിക താല്‍പ്പര്യങ്ങളും കുറയുന്നു.
മറ്റ് ചില മാറ്റങ്ങള്‍
പ്രായത്തിന്റേതല്ലാതെ പങ്കാളിയില്‍ നിന്നും വിട്ടു നില്ക്കാന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നാണ് പ്രസവം. പലപ്പോഴും പ്രസവം കഴിയുന്നതോടെ സ്ത്രീകളില്‍ ആകാരഭംഗി നഷ്ടപ്പെടുകയും അവരുടെ ആത്മവിശ്വാസം ഇല്ലാതാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ നിന്ന് അവര്‍ അകന്നു പോവുന്നതിലേക്ക് എത്തും. എന്നാല്‍ ഈ സമയം പങ്കാളിയില്‍ നിന്നും എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കുന്നത് വഴി ജീവിതം വീണ്ടും സന്തോഷത്തിന്റേതാവുന്നു.



Click it and Unblock the Notifications
