Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
വഴക്കിലൂടെ വളര്‍ത്തിയെടുക്കും സ്നേഹം; സന്തുഷ്ടരായ പങ്കാളികളുടെ ദാമ്പത്യ വിജയരഹസ്യം
Relationship Tips: സമൂഹത്തില്‍ നമ്മള് പലപ്പോഴും കാണുന്ന മാതൃകാ ദമ്പതികളുണ്ട്. ചിലപ്പോഴൊക്കെ അവരെ കണ്ടാല്‍ അസൂയയും തോന്നും. ദമ്പതികള്‍ എന്ന നിലയില്‍ ചെറിയ വഴക്ക് പോലുമില്ലാതെ എങ്ങനെ അവര്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? എപ്പോഴും സന്തോഷത്തോടെ കാണപ്പെടുന്ന ദമ്പതികള്‍ വഴക്കുണ്ടാകില്ലെന്നാണ് പൊതുവെ ആളുകള്‍ കരുതുന്നത്. എന്നിരുന്നാലും അത് അങ്ങനെയല്ല.
അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഓരോ ദമ്പതികള്‍ക്കിടയിലും ചെറിയ ചില തര്ക്കങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും, സന്തുഷ്ടരായ ദമ്പതികള്‍ തങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ അല്പം വ്യത്യസ്തമായ രീതിയില്‍ പരിഹരിക്കുന്നു എന്നതാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യം. ഓരോ ദമ്പതികള്‍ക്കും ചിലപ്പോള്‍ ആശയപരമായ വ്യത്യാസങ്ങള്‍ നേരിടേണ്ടിവരും. ആ അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെ തരണം ചെയ്യുന്നു, ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് പ്രധാനം.

പലപ്പോഴും ദമ്പതികള്‍ തങ്ങളുടെ ബന്ധത്തില്‍ സ്നേഹത്തേക്കാള്‍ ഈഗോയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പരസ്പരം പ്രശ്നങ്ങള്‍ കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നതിനുപകരം, സ്വന്തം ഇഷ്ടം മാത്രം പിന്തുടരാന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പല പങ്കാളികള്‍ക്കും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് പകരം അത് കൂടുതല്‍ വഷളാകുന്നത്. ഇത് പലപ്പോഴും അവരുടെ ബന്ധം തകരുന്നതിന്റെ വക്കില്‍ വരെ എത്തും. സന്തുഷ്ടരായ ദമ്പതികള്‍ക്കിടയിലും വഴക്കുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ വഴക്കുകള്‍ അവര്‍ തമ്മിലുള്ള സ്നേഹത്തെ കൂടുതല്‍ ശക്തമാക്കുന്നു. മാതൃകാ ദമ്പതികള്‍ അവരുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുന്നു എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ലേഖനം വായിക്കൂ.
പരിഹാരം
വഴക്കുണ്ടായാല്‍ പങ്കാളിയെ തോല്പ്പിക്കാനായി പോരടിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. സന്തുഷ്ടരായ ദമ്പതികള്‍ തമ്മില്‍ ഒരു വഴക്കുണ്ടായാല്‍ അത് നീട്ടിക്കൊണ്ടുപോകുന്നതിനു പകരം എങ്ങനെ പരിഹരിക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഒരു വഴക്കിനുശേഷം ശാന്തമാകുമ്പോള്‍ നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം അവയ്ക്ക് പരിഹാരം കണ്ടെത്താനും ശ്രമിക്കുക.
ഇരുവരുടെയും സന്തോഷം
സന്തുഷ്ടരായ ദമ്പതികള്‍ എന്തെങ്കിലും കാര്യത്തില്‍ വഴക്കുണ്ടാക്കുമ്പോഴെല്ലാം, ഇരുവരുടെയും സന്തോഷം ഉള്‍ക്കൊള്ളുന്ന ഒരു പരിഹാരം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒരു ബന്ധം എന്നത് യഥാര്‍ത്ഥത്തില്‍ രണ്ട് വ്യക്തികള്‍ ചേര്‍ന്നതാണെന്ന് ഇത്തരക്കാര്‍ നന്നായി മനസ്സിലാക്കുന്നു. അതിനാല്‍ ഇരുവരുടെയും സന്തോഷമാണ് ആ ബന്ധത്തില്‍ പ്രധാനമെന്ന് അവര്‍ കരുതുന്നു.
പരസ്പരം ശ്രദ്ധിക്കുന്നു
ദാമ്പത്യ ബന്ധത്തിലെ പ്രശ്നം എത്ര ചെറുതായാലും വലുതായാലും, നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ പലപ്പോഴും ആളുകള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ മാത്രം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ചിന്തകള്‍ അറിയാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ തര്‍ക്കം ഒരിക്കലും പരിഹരിക്കപ്പെടുന്നുമില്ല. നേരെമറിച്ച്, സന്തുഷ്ടരായ ദമ്പതികള്‍, വഴക്കുണ്ടായാല്‍ അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതിനൊപ്പം, പങ്കാളിയുടെ വാക്കുകള്‍ കൂടി തുല്യ ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ആ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കണ്ടെത്തുകയും വഴക്ക് അവസാനിക്കുകയും ചെയ്യുന്നു.
പരസ്പരം ബഹുമാനിക്കുന്നു
ഏത് ബന്ധമായാലും അതില്‍ ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ബഹുമാനമില്ലാത്ത ഒരു ബന്ധത്തിനിടയില്‍ ജീവിക്കാന്‍ പ്രയാസമാണ്. കാരണം ആത്മാഭിമാനത്തേക്കാള്‍ പ്രധാനമായി ഒന്നുമില്ല. അതുകൊണ്ട് പങ്കാളിയെ ബഹുമാനിക്കുക. അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒന്നും അവരോട് പറയാതിരിക്കുക.
നല്ല ആശയവിനിമയം
ആശയവിനിമയത്തിലെ വിടവ് കാരണം ഏത് ബന്ധത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നു. ബന്ധം സുദൃഢമായി നിലനിറുത്താന്‍, മികച്ച ആശയവിനിമയം നടത്തേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് നിങ്ങള്‍ തിരക്കിലാണെങ്കില്‍ പോലും പങ്കാളിയോട് സംസാരിക്കാന്‍ അല്പം സമയം കണ്ടെത്തുക. അങ്ങനെ നിങ്ങള്‍ക്ക് അവരുമായി സമ്പര്‍ക്കം പുലര്‍ത്താം.
വിശ്വാസവും സത്യസന്ധതയും
വിശ്വാസവും സത്യസന്ധതയുമാണ് ഓരോ ബന്ധത്തിലും ഏറ്റവും പ്രധാനമായ കാര്യം. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഇത് തകരുകയാണെങ്കില്‍, ബന്ധം തകരാന്‍ അധിക സമയം വേണ്ടിവരില്ല. അതിനാല്‍ നിങ്ങളുടെ പങ്കാളിയില്‍ വിശ്വാസം നിലനിര്‍ത്തുക. അതുപോലെ, ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടതും ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. പരസ്പരം വിശ്വസ്തരായിരിക്കുക.
തെറ്റ് ആവര്ത്തിക്കാതിരിക്കുന്നു
വഴക്കുണ്ടാകുമ്പോള്‍ പങ്കാളിയോട് ക്ഷമാപണം നടത്തുകയും പിന്നീട് അതേ തെറ്റ് തന്നെ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പല ദമ്പതികളുടെയും പ്രശ്നം. ഇതുമൂലം പങ്കാളികള്‍ തമ്മിലുള്ള വഴക്ക് വര്‍ദ്ധിക്കുകയും പരസ്പര വിശ്വാസം കുറയുകയും ചെയ്യുന്നു. നേരെമറിച്ച്, സന്തുഷ്ടരായ ദമ്പതികള്‍ക്കിടയില്‍ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍, ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അങ്ങനെ ഭാവിയില്‍ അവരുടെ വഴക്ക് കുറയുകയും അവരുടെ ബന്ധവും കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു.



Click it and Unblock the Notifications