Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
പ്രണയം എപ്പോഴും നല്ല നിമിഷങ്ങള്‍ ആസ്വദിക്കാന്‍ മാത്രമുള്ളതല്ല, ചിലപ്പോള്‍ വഴക്കുകളും ഒരു ബന്ധത്തിന്റെ ഭാഗമാണ്. ഒരു ബന്ധം വളരുന്തോറും ഉത്തരവാദിത്തങ്ങളും വര്‍ദ്ധിക്കുന്നു. അതിനിടയില്‍ പല പ്രശ്നങ്ങളും കടന്നുവരുന്നു. പരസ്പരം കലഹിക്കാത്ത ഒരു ദമ്പതികളും ലോകത്ത് ഉണ്ടാകില്ല. എന്നാല്‍ ചെറിയ വഴക്കുകളോ നീരസങ്ങളോ പ്രണയത്തിന്റെ അവസാനമാണെന്നല്ല അര്‍ത്ഥം. മറിച്ച്, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പരസ്പരം പിന്തുണയ്ക്കുന്നതിനുമായാണ് കലഹങ്ങള്‍.
നിങ്ങള്‍ക്ക് എല്ലാവരോടും വഴക്കിടാന്‍ കഴിയില്ല. ജീവിതത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ അവകാശങ്ങള്‍ ഉണ്ടെന്ന് കരുതുന്നവരുമായി മാത്രമാണ് നിങ്ങള്‍ തര്‍ക്കിക്കുന്നത്. ഇക്കാരണത്താല്‍, ദമ്പതികള്‍ പലപ്പോഴും ചെറുതും ചിലപ്പോള്‍ വലിയതുമായ വിഷയങ്ങളില്‍ ഇടയ്ക്കിടെ ദാമ്പത്യത്തില്‍ കലഹിക്കുന്നു. ലോകമെമ്പാടുമുള്ള ദമ്പതികള്‍ ഏറ്റവും കൂടുതല്‍ വഴക്കിടുന്ന ചില വിഷയങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.

അസൂയ
പങ്കാളികള്‍ക്കിടയില്‍ അസൂയ തോന്നുന്നുവെങ്കില്‍ അത് തര്‍ക്കങ്ങള്‍ക്ക് കാരണമാകും. ഉദാഹരണത്തിന്, ചില പങ്കാളികള്‍ അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളില് പരസ്പരം പുരോഗമിക്കുന്നതില്‍ അസൂയപ്പെട്ടേക്കാം. ഈ അസൂയ ഒരു ഘട്ടത്തില്‍ മത്സരത്തിലേക്ക് നയിച്ചേക്കാം. ചിലര്‍ക്ക് പങ്കാളി തന്നേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുവെങ്കില്‍ അവരോട് അസൂയ തോന്നും. തന്നേക്കാള്‍ ഉയര്‍ന്ന ജോലിയാണെങ്കില്‍ പങ്കാളിക്ക് ചിലപ്പോള്‍ അസൂയ തോന്നിയേക്കാം.
കുടുംബം മറന്ന് ജോലിയില്‍ ശ്രദ്ധിച്ചാല്‍
പങ്കാളികള്‍ക്ക് എപ്പോഴും പരസ്പര ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ അതില്‍ കുറവ് വന്നാല്‍ അവരെ മാറ്റിനിര്‍ത്തിയതായി പങ്കാളിക്ക് തോന്നുന്നു. പങ്കാളികള്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കില്‍ പരസ്പരം നിങ്ങള്‍ക്ക് കൂടുതല്‍ സമയം ഒന്നിച്ച് ചെലവഴിക്കാനാകില്ല. ഒരുമിച്ച് സമയം കിട്ടാത്തതിനാല്‍ പങ്കാളികള്‍ പരസ്പരം വഴക്കിടുന്നു. അതിനാല്‍ ജോലി-ജീവിത ബാലന്‍സ് എപ്പോഴും നിലനിര്‍ത്തണം. ജോലിയും കുടുംബവും രണ്ടും പ്രധാനമാണ്.
അമിത നിയന്ത്രണം
ചില പങ്കാളികള്‍ മറ്റേ പങ്കാളിയെ നിയന്ത്രിക്കാനോ ആധിപത്യം സ്ഥാപിക്കാനോ ശ്രമിക്കുന്നു. പങ്കാളി അവര്‍ പറയുന്നത് പോലെ ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, നല്ലൊരു ബന്ധത്തിന് ഇത് യോജിച്ചതല്ല. അമിത നിയന്ത്രണം നിങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിനും വഴിവയ്ക്കും.
അമിതമായ ഫോണ്‍ ഉപയോഗം
സാങ്കേതികവിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും ലോകത്ത്, ഫോണുകള്‍ നമ്മുടെ കുടുംബബന്ധങ്ങളേക്കാള്‍ കൂടുതല്‍ ഇടം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഫലമായി ചിലര്‍ക്ക് പങ്കാളിയോടോ കുടുംബത്തോടോ അടുപ്പം കുറയുന്നു. നിങ്ങളുടെ പങ്കാളി കൂടുതല്‍ സമയവും ഫോണില്‍ ആയിരിക്കുമ്പോള്‍, അത് നിങ്ങളെ ദേഷ്യപ്പെടുത്തിയേക്കാം. ഇത് വഴക്കുകള്‍ക്ക് കാരണമാവുകയും ചെയ്യും.
ചെലവുകള്‍
ദമ്പതികള്‍ ഏറ്റവും കൂടുതല്‍ വഴക്കിടുന്നത് പണത്തെച്ചൊല്ലിയാണ്. ഒരു പങ്കാളി ആവശ്യത്തിലധികം ചെലവഴിക്കുകയാണെങ്കില്‍, മറ്റൊരാള്‍ അത് പാഴ് ചെലവായി കാണുകയും ചെയ്താല്‍ വഴക്കുകള്‍ ഉടലെടുക്കുന്നു.
ശാരീരീക ബന്ധം
നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ ലോകത്തിലെ ഭൂരിഭാഗം ദമ്പതികള്‍ക്കും ഏറ്റവും കൂടുതല്‍ അഭിപ്രായവ്യത്യാസങ്ങളുള്ള കാര്യങ്ങളില്‍ ലൈംഗികത ഒരു വലിയ പ്രശ്നമാണ്. പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ശരിയായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. പങ്കാളിയുടെ ആഗ്രഹങ്ങള്‍ കണക്കിലെടുക്കാതിരിക്കുകയോ അല്ലെങ്കില്‍ ഒരാളുടെ ഇഷ്ടം അടിച്ചേല്പ്പിക്കുകയോ ചെയ്താല്‍ അവിടെ തര്‍ക്കങ്ങളുണ്ടാകുന്നു.
ബന്ധത്തെക്കുറിച്ച് അശ്രദ്ധരായാല്‍
ദാമ്പത്യജീവിതം കാലക്രമേണ പുരോഗമിക്കുമ്പോള്‍ നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ ചെലുത്തുന്ന പരിശ്രമങ്ങള്‍ കുറയ്ക്കുന്നു. ബന്ധത്തില്‍ നിങ്ങള്‍ പുതിയതായി ഒന്നും ചെയ്യാത്തപ്പോള്‍, നിങ്ങളുടെ ബന്ധത്തിലെ ആവേശം അവസാനിക്കുകയും അത് വിരസമാകാന്‍ തുടങ്ങുകയും ചെയ്യും. ഇതുമൂലം പങ്കാളികള്‍ തമ്മില്‍ വഴക്കുകള്‍ പതിവാകുന്നു.
പണത്തിന് വേണ്ടി
ഇത് വിചിത്രമായി തോന്നാമെങ്കിലും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകളില്‍ ഭൂരിഭാഗവും പണത്തെ ചൊല്ലിയാണ്. ഈ പോരാട്ടം മണി മാനേജ്മെന്റുമായി ബന്ധപ്പെട്ടതാകാം അല്ലെങ്കില്‍ പണ പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാകാം. വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് അവരുടെ ആവശ്യാനുസരണം പണം ലഭിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പണം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെങ്കില്‍, ഇത് ദമ്പതികള്‍ തമ്മിലുള്ള വഴക്കിന് കാരണമാകുന്നു.
കുട്ടികളുടെ കാര്യത്തില്‍
രക്ഷാകര്‍തൃത്വം എന്നത് നിസാരമായി തോന്നുമെങ്കിലും കഠിനമായ ഒരു ജോലിയാണ് അത്. മാതാപിതാക്കളാകുന്നതും ഒരു കുട്ടിയെ വളര്‍ത്തുന്നതും ബുദ്ധിമുട്ടുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു ജോലിയാണ്. ഇക്കാലത്ത് മിക്ക സ്ത്രീകളും ജോലി ചെയ്യുന്നവരാണ്. അതിനാല്‍ അവരുടെ ജോലിയുടെ ഉത്തരവാദിത്തവും അവര്‍ക്കുണ്ട്. അതിനാല്‍, കുട്ടിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുക, അവരുടെ ആവശ്യങ്ങള്‍ പരിപാലിക്കുക, ഭാവി ആസൂത്രണം ചെയ്യുക, ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുക തുടങ്ങിയ കാര്യങ്ങള്‍ ഒരു പങ്കാളിയുടെ മാത്രം ചുമലിലാകുമ്പോള്‍, അത്തരമൊരു സാഹചര്യത്തില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നു.



Click it and Unblock the Notifications
