Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഭര്‍ത്താവ് പറയുന്നതിന് ഒരടി അപ്പുറത്തേക്കില്ല: ഇങ്ങനെയൊരു ഭാര്യയാണോ നിങ്ങള്‍?
ദാമ്പത്യ ജീവിതം എപ്പോഴു വളരെ രസകരമായി സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോവേണ്ട ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതിന്റെ താളം തെറ്റുന്നു. ഭാര്യാഭര്തൃസങ്കല്പ്പത്തില് കാലങ്ങളായി നിലനിന്നിരുന്ന ഒന്നായിരുന്നു ഭര്‍ത്താവ് പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നില്ക്കുന്ന ഒരു ഭാര്യ. എന്നാല്‍ കാലം മാറി, ഇന്ന് ഭാര്യക്കും ഭര്‍ത്താവിനും ജീവിതത്തില്‍ അതിന്റേതായ പ്രാധാന്യവും അഭിപ്രായവും എല്ലാം പുതിയ തലമുറയില്‍ ഉണ്ട്. പക്ഷേ ചിലരെങ്കിലും പഴയ കാര്യങ്ങള്‍ പിന്തുടരുന്നവരും ഉണ്ട്.
എല്ലാ ബന്ധങ്ങളും തുടക്കത്തില്‍ വളരെയധികം മധുരമുള്ളതായിരിക്കും. എന്നാല്‍ പോകപ്പോകെ ഇഷ്ടക്കേടുകളും പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസങ്ങളും തലപൊക്കുന്നു. ഇതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാവുന്നവര് നിരവധിയാണ്. എന്നാല്‍ ചില ഭാര്യമാര്‍ തന്നെ പല കാര്യങ്ങള്‍ക്കും വളം വെച്ച് കൊടുക്കുന്നു. ഭര്‍ത്താവ് പറയുന്നതിന് ഒരടി അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇവര്‍ പോവില്ല. തുടക്കത്തില്‍ ഇത്തരത്തില്‍ ആരംഭമെങ്കില്‍ ആ ബന്ധം നിലനില്‍ക്കുന്നിടത്തോളം പലപ്പോഴും അതുപോലെ തന്നെ അവര്‍ ജീവിക്കേണ്ടി വരുന്നു.

ഭര്‍ത്താവിന്റെ അടിമയല്ല
രണ്ട് വ്യക്തികള്‍ പരസ്പരം ഇഷ്ടപ്പെട്ട് സ്നേഹിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതിന്റെ പേരാണ് വിവാഹം. എന്നാല്‍ വിവാഹത്തില്‍ സ്ത്രീകളായി തന്നെ പലപ്പോഴും പല തെറ്റുകളും വരുത്തുന്നുണ്ട്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ഇത് വളരെയധികം രസകരമായി തോന്നുന്നുവെങ്കിലും പിന്നീട് നിങ്ങളുടെ ജീവിതം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കാരണം തുടക്കത്തില്‍ നാം ശീലിപ്പിക്കുന്ന ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പിന്നീട് അതുപോലെ പാലിക്കാന്‍ സാധിക്കണം എന്നില്ല. ഇത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങള്‍ ദാമ്പത്യത്തിലുണ്ടാക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
തീരുമാനം ധൃതിപിടിച്ച് വേണ്ട
വിവാഹം എന്ന തീരുമാനം തന്നെയാണ് ആദ്യം പുന: പരിശോധിക്കേണ്ടത്. ഒരിക്കലും ധൃതിപിടിച്ച് എടുക്കേണ്ട ഒരു കാര്യമല്ല വിവാഹം എന്നത്. പ്രത്യേകിച്ച് പ്രണയത്തിലാവുമ്പോള്‍ സ്ത്രീകളാണ് ഉടനെ തന്നെ വിവാഹം എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും വീട്ടുകാരുടെ സമ്മര്‍ദ്ദവും എല്ലാം ഇതിന് ഒരു കാരണം തന്നെയാണെങ്കിലും വിവാഹം എന്ന കടമ്പയിലേക്ക് എടുത്ത് ചാടുമ്പോള്‍ നല്ലതുപോലെ ആലോചിക്കേണ്ടി വരുന്നുണ്ട്. സ്നേഹം മാത്രം ഉള്ളത് കൊണ്ട് ഒരു വിജയകരമായ ദാമ്പത്യം നയിക്കാന്‍ സാധിക്കില്ല എന്നത് മനസ്സിലാക്കണം.
ആലോചന അത്യാവശ്യം
ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കണം. അത് വിവാഹമാണെങ്കിലും കുട്ടികളുടെ കാര്യമാണെങ്കിലും വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും. പരസ്പരം പ്രണയത്തിലായി എന്നതിന് അര്‍ത്ഥം നിങ്ങള്‍ ഒരുമിച്ച് പ്രശ്നങ്ങളില്ലാതെ ജീവിക്കാന്‍ പ്രാപ്തരായി എന്നതല്ലെന്ന് ആദ്യം മനസ്സിലാക്കണം. അതിനാല്‍ വിവാഹം , കുട്ടികള്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം.
തന്നിഷ്ടം മോശമാണോ?
ഒരിക്കലുമല്ല, തന്നിഷ്ടത്തിന് തീരുമാനം എടുക്കുന്നത് എന്തകൊണ്ടും നല്ലതാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ എന്ത് കാര്യത്തിനും എന്ത് ചെയ്യുമ്പോഴും ഭര്‍ത്താവിനോട് അനുമതി ചോദിക്കുന്നവരാണ് നല്ലൊരു ശതമാനം ഭാര്യമാരും. എന്നാല്‍ ദാമ്പത്യത്തിന്റെ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ആരും മുതിരില്ല. പക്ഷേ നമ്മള് അനുവാദം ചോദിക്കുന്നതിന് വേണ്ടി പങ്കാളികള്‍ പലപ്പോഴും കാത്തിരിക്കുന്നു. പലപ്പോഴും ഇത് നിങ്ങള്‍ പിന്നീട് പാലിച്ചില്ലെങ്കില്‍ അത് ബന്ധത്തില്‍ എതിര്‍പ്പുകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം
ഇത് പലരും ചെയ്യുന്ന ഒരു തെറ്റാണ്. പലപ്പോഴും പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് പല സ്ത്രീകളും. പ്രത്യേകിച്ച് വിവാഹത്തിന്റെ തുടക്കത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. സ്ത്രീകള്‍ അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും മാറ്റി വെക്കുകയും പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ബന്ധം ഉറപ്പിക്കുകയല്ല ചെയ്യുന്നത് എന്ന് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാവും. പങ്കാളിയുടെ ഇഷ്ടങ്ങള്‍ മാനിക്കുന്നതോടൊപ്പം തന്നെ തന്റെ ഇഷ്ടത്തിനും എല്ലാ കാലത്തും പ്രാധാന്യം നല്കാന് സ്ത്രീകള്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം ദാമ്പത്യ ബന്ധം തകരുന്നു.
ചിന്തകള്‍ അമിതമാവുമ്പോള്‍
പലപ്പോഴും പങ്കാളിയെക്കുറിച്ചുള്ള അമിത ചിന്തകള്‍ 24 മണിക്കൂറും അവരെ മാത്രം ഓര്‍ത്തിരിക്കുന്നത്, അവരുടെ കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നത് എല്ലാം പലരും ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ചെയ്യുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ അമിതമായ ഉത്കണ്ഠ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു ഇത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അരക്ഷിതാവസ്ഥ ഇല്ലാതാക്കുന്നതിന് വേണ്ടി പരസ്പര വിശ്വാസവും തുറന്ന ആശയവിനിമയും അനിവാര്യം തന്നെയാണ്. അല്ലാത്ത അവസ്ഥയില്‍ ഇത് ബന്ധത്തെ നശിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications