Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
മനസ്സ് വായിക്കല്‍ മുതല്‍ പങ്കാളിയെ മാനസികമായി തകര്‍ക്കല്‍ വരെ; പങ്കാളികള്‍ കലഹിക്കുന്ന രീതികള്‍
കലഹങ്ങളൊന്നുമില്ലാത്ത മാതൃകാദാമ്പത്യം ഒരുപക്ഷേ സങ്കല്‍പ്പത്തില്‍ മാത്രമുള്ള ഒന്നായിരിക്കും. ദമ്പതികള്‍ തമ്മില്‍ എത്രയൊക്കെ ഐക്യമുണ്ടെന്ന് പറഞ്ഞാലും ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങളും സ്വരച്ചേര്‍ച്ചകളും ഇല്ലാത്ത ദാമ്പത്യമുണ്ടാകില്ല. അത് തീര്‍ത്തും സ്വാഭാവികമാണുതാനും. അഭിപ്രായ വ്യത്യാസങ്ങള്‍, തെറ്റിദ്ധാരണകള്‍, വിയോജിപ്പ് എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഒരു ബന്ധത്തില്‍ കലഹങ്ങളും തര്‍ക്കങ്ങളും ഉണ്ടാകും.

കലഹങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ തങ്ങളുടെ വികാരങ്ങളും നൈരാശ്യവും പ്രകടിപ്പിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. ചിലയാളുകള്‍ ആ പ്രശ്നമങ്ങ് കണ്ടില്ലെന്ന് നടിക്കും, മറ്റുചിലര്‍ പങ്കാളിയെ കുറ്റപ്പെടുത്തുകയും അങ്ങേയറ്റം വരെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യും, ചിലയാളുകള്‍ ന്യായീകരിച്ചും വിശദീകരിച്ചും തങ്ങളുടെ ഭാഗം വെടിപ്പാക്കാന്‍ ശ്രമിക്കും. ഇതില്‍ നല്ലത്, മോശം എന്നൊന്നുമില്ല. കാരണം ഓരോ വ്യക്തികളും വ്യത്യസ്തരാണ്. എന്നാല്‍ വഴക്കിടുമ്പോള്‍ തങ്ങളുടെ പങ്കാളി ഏത് രീതിയിലാണ് പെരുമാറുന്നത് എന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. അവരുടെ മനസ്സ് മനസ്സിലാക്കുന്നതിനും കലഹങ്ങള്‍ക്കിടയിലും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും അത് അനിവാര്യമാണ്.
പങ്കാളികള്‍ക്കിടയിലെ പൊതുവായ ചില കലഹഭാഷ അല്ലെങ്കില്‍ വഴക്കിടുന്ന രീതികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മനസ്സ് വായിക്കല്‍
മനസ്സ് വായിക്കല്‍ യഥാര്‍ത്ഥത്തില്‍ ആശയവിനിമയത്തിലെ ഒരു തകരാറാണ്. ഉത്കണ്ഠ കൂടിയവരും അമിതചിന്തയുള്ളവരുമാണ് മനസ്സ് വായിക്കലില്‍ മിടുക്കര്‍. പങ്കാളി എന്താണ് ചിന്തിക്കുന്നതെന്നും അവര്‍ക്ക് എന്താണ് തോന്നുന്നതെന്നും ഊഹിക്കുകയാണ് ഇവിടെ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ മനസ്സ് വായിക്കാന്‍ ശ്രമിക്കല്‍ തന്നെ. പക്ഷേ ഇത് നിസ്സാരമല്ല. ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഈ സ്വഭാവത്തിന് കഴിയും. ഇവര്‍ വെറുതേ ഇല്ലാത്ത കാര്യങ്ങള്‍ ഊഹിച്ചെടുത്തും അതെക്കുറിച്ച് ചിന്തിച്ചും ജീവിതത്തില്‍ നിരാശയും ഉത്കണ്ഠയും മോഹഭംഗവുമെല്ലാം വരുത്തിവെക്കും. മാത്രമല്ല ഈ സ്വഭാവം മൂലം പങ്കാളിയുമായി ഫലപ്രദമായ ആശയവിനിമയം പോലും നടത്താന്‍ ഇത്തരക്കാര്‍ മടിക്കും. ഇത് ആരോഗ്യകരമായ ഒരു ബന്ധത്തിന് വളരെ അപകടകരമാണ്.
സാമാന്യവല്‍ക്കരിക്കല്‍
ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു സ്വഭാവമാണിത്. ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയും അതിനെ സാമാന്യവല്‍ക്കരിച്ച് പങ്കാളിയെ കുറപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ സ്വഭാവമുള്ളവരുടെ രീതി. ഉദാഹരണത്തിന് എന്തെങ്കിലും വിശേഷദിനങ്ങള്‍ മറന്നാല്‍, നിങ്ങള്‍ എപ്പോഴും ഇങ്ങനെയാണെന്ന് ഇവര്‍ സാമാന്യവല്‍ക്കരിച്ച് പറയും. പങ്കാളിയുടെ അവസ്ഥയെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ ഇവര്‍ ചിന്തിക്കില്ല. ഒരു കാരണം കണ്ടുപിടിച്ച് പങ്കാളിയുടെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും നുഴഞ്ഞുകയറി അവരെ ആക്രമിക്കാനാണ് ഇവര്‍ ശ്രമിക്കുക. ഈ സ്വഭാവം ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും. എപ്പോഴും കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നവര്‍ക്ക് ബന്ധത്തില്‍ മടുപ്പും വിരസതയും തോന്നിത്തുടങ്ങുകയും അവര്‍ പങ്കാളിയെ അഭിമുഖീകരിക്കാന്‍ തന്നെ മടി കാണിച്ച് തുടങ്ങുകയും ചെയ്യുന്നു.
നിരാശ അടക്കിവെക്കല്‍
ചിലയാളുകള്‍ ബന്ധത്തില്‍ എത്രതന്നെ നിരാശപ്പെട്ടാലും അത് പുറത്തുകാണിക്കില്ല. മനസ്സിനുള്ളില്‍ നിരാശയും വികാരങ്ങളും അടക്കിപ്പിടിച്ച് വെക്കുന്നവരാണിവര്‍. ഉള്ളിലുള്ളത് പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കാനോ പങ്കുവെക്കാനോ ഇവര്‍ ശ്രമിക്കില്ല. അതേസമയം പരിഹാസമായും മിണ്ടാതിരുന്നും ദേഷ്യത്തോടെ പെരുമാറിയും ഉള്ളിലുള്ള നിരാശയും മടുപ്പും പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്താണ് പ്രശ്നമെന്നും എല്ലാം ഓകെ ആണോ എന്നും മറുഭാഗത്തുള്ളയാള്‍ ചോദിച്ചാല്‍ പോലും ഇവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയുകയോ സമ്മതിക്കുകയോ ഇല്ല. ഈ സ്വഭാവം പങ്കാളിയെ ആശയക്കുഴപ്പത്തിലാക്കുകയും ബന്ധത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്യും. ഇത് ആ ബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും.
ഒരാള്‍ പ്രതികരിക്കാതിരിക്കല്‍
മിക്ക ബന്ധങ്ങളിലും ഈ രീതിയിലുള്ള കലഹം നടക്കാറുണ്ട്. ഇവിടെ ഒരാള്‍ കലഹത്തില്‍ പങ്കുകൊള്ളാതിരിക്കുകയും ഉള്ളിലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ പ്രശ്നത്തെ കുറിച്ച് സംസാരിക്കാന്‍ മടിക്കുകയോ അല്ലെങ്കില്‍ വളരെ കുറഞ്ഞ വാക്കുകളില്‍ പ്രതികരിക്കുകയോ ചെയ്യുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ അവര്‍ പങ്കാളി സംസാരിച്ചുകൊണ്ടിരിക്കേ അവിടെ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ മറുഭാഗത്തുള്ളയാള്‍ക്ക് അങ്ങേയറ്റം നിരാശയും അവഗണിക്കപ്പെടുന്നതായും തോന്നുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കല്‍ സാധ്യമാകുന്നില്ല. പങ്കാളികള്‍ അന്യോന്യം മനസ്സിലാക്കുകയോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യുന്നില്ല.
ഉത്തരവാദിത്തം മറ്റൊരാളുടെ തലയിലാക്കല്
തങ്ങള്‍ ചെയ്ത ഒരു കാര്യത്തിന്റെ ഉത്തരവാദിത്തം പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണിത്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതിരിക്കുക മാത്രമല്ല, കുറ്റം പങ്കാളിയുടെ മേല്‍ ചാര്‍ത്തി അവരെ ക്രൂശിക്കുന്നതും ഇവരുടെ രീതിയാണ്. ഇതിലൂടെ പങ്കാളികള്‍ രണ്ടുപേരും വളരെയധികം അസ്വസ്ഥരാകുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു. ഇവിടെയും പ്രശ്നപരിഹാരത്തിന് കളമൊരുങ്ങുന്നില്ല.
പങ്കാളിയെ മാനസികമായി തകര്‍ക്കല്‍
ബന്ധങ്ങളിലെ വളരെ വിനാശകരമായ കലഹരീതിയാണിത്. പങ്കാളിയുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് മറുഭാഗത്തുള്ളയാളില് നിന്നും ഉണ്ടാകുക. ഒരു വ്യക്തിയെ സ്വയം വിമര്‍ശിക്കാനും സ്വന്തം മൂല്യങ്ങളെ സംശയിക്കാനും തക്കതായ അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കാന്‍ തക്ക മൂര്‍ച്ഛയുള്ള പദപ്രയോഗങ്ങളായിരിക്കും ഈ സ്വഭാവമുള്ളവര്‍ ഉപയോഗിക്കുക. ഇതുമൂലം പങ്കാളി വൈകാരികമായും മാനസികമായും തകരുകയും തങ്ങളുടെ വികാരങ്ങളും അനുഭവങ്ങളും ഒരു വിലയുമില്ലാത്തതാണെന്ന് കരുതുകയും ചെയ്യുന്നു. ഉതുമൂലം ബന്ധത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഇരയാകുന്നയാള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ചോരുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇവര്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് ബന്ധങ്ങളില്‍ അടിമകളെ പോലെ തുടരുന്ന സ്ഥിതിയുണ്ടാകും.



Click it and Unblock the Notifications