Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ഭാര്യ പിണങ്ങിപ്പോകും, വിവാഹശേഷം ആണുങ്ങളുടെ ഈ സ്വഭാവങ്ങള്‍ അപകടം
വിവാഹം എല്ലായ്പ്പോഴും ഒരു പുതിയ തുടക്കമായി കണക്കാക്കപ്പെടുന്നു. കാരണം ഇതിനുശേഷം പങ്കാളികള്‍ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗത്തേക്ക് പ്രവേശിക്കുന്നു. ദാമ്പത്യം അവര്‍ക്ക് തികച്ചും പുതിയതാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, ദമ്പതികള്‍ തമ്മില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. അങ്ങനെ അവരുടെ പരസ്പര ബന്ധത്തില്‍ സമാധാനവും സ്നേഹവും നിലനില്ക്കും. ഒരാള്‍ വിവാഹിതനാകുമ്പോള്‍ അവന് രണ്ടായി മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്നുവരുമ്പോള്‍, നിങ്ങള്‍ അവരോടൊപ്പം തോള്‍ചേര്‍ന്ന് നടക്കണം. വിവാഹശേഷം നിങ്ങള്‍ മാറ്റേണ്ട ചില ശീലങ്ങളുണ്ട്. ഈ ശീലങ്ങള്‍ നിങ്ങള്‍ മാറ്റിയാല്‍ നല്ലൊരു ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് ലഭിക്കും.

വീട്ടില്‍ സമയം ചിലവഴിക്കുക
പൊതുവെ പറഞ്ഞാല്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് വീടിന് പുറത്ത് സമയം ചെലവഴിക്കുന്നത്. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളുമായോ പുറത്ത് പോകുക, വാരാന്ത്യ യാത്രകള്‍, ടൂര്‍ ഇതെല്ലാം അവരുടെ ജീവിതം സജീവമാക്കാനുള്ള വഴികളാണ്. അതില്‍ തെറ്റില്ല. എന്നാല്‍ വിവാഹശേഷം ഇത് കുറയ്ക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം ഭാര്യക്ക് ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങും. അവരോടൊപ്പം സമയം ചിലവഴിക്കാതെ പഴയ രീതിയില്‍ തന്നെ കൂടുതല്‍ പുറത്ത് നില്‍ക്കുന്നത് തുടര്‍ന്നാല്‍ അത് അവരുടെ മനസ്സില്‍ പല നെഗറ്റീവ് ചിന്തകളും ഉളവാക്കും.
ജീവിതരീതികളില്‍ മാറ്റം വരണം
ഇന്നും വിവാഹിതരായ സ്ത്രീകളില്‍ ഭൂരിഭാഗവും തങ്ങളുടെ ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ വളരെയധികം വിഷമിക്കുന്നുണ്ട്. അവരുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ശീലങ്ങളാണ് ഭാര്യയെ അസ്വസ്ഥമാക്കുന്നത്. നിങ്ങള്‍ ചെയ്തതോ ചെയ്യുന്നതോ ആയ കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കരുത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഭാര്യയുടെ ജോലി വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കണം.
പെണ്‍കുട്ടികളെ അടുപ്പിക്കുന്നത് കുറയ്ക്കുക
ഇവിടെ പെണ്‍കുട്ടികളുമായുള്ള സൗഹൃദമോ ശത്രുതയോ അല്ല, അവരുമായി അടുപ്പം പുലര്‍ത്തുന്നതാണ് പ്രശ്നം. നിങ്ങള്‍ക്ക് ഒരു നല്ല പെണ്‍സുഹൃത്ത് ഉണ്ടെങ്കില്‍ വിവാഹത്തിന് മുമ്പ് നിങ്ങള്‍ അവളുമായി വളരെയേറെ സൗഹൃദത്തിലായിരുന്നിരിക്കാം. എന്നാല്‍ വിവാഹശേഷം ഒരു പരിധി പാലിക്കേണ്ടത് ആവശ്യമാണ്. ഇത് ചെയ്തില്ലെങ്കില്‍, അത് നിങ്ങളുടെ ഭാര്യയുടെ മനസ്സില്‍ അരക്ഷിതാവസ്ഥയോ സംശയമോ ഉണ്ടാക്കും.
ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കരുത്
വിവാഹത്തിന് മുമ്പ് നിങ്ങള്‍ സ്വതന്ത്രനാണ്, നിങ്ങളുടെ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, എന്നാല്‍ വിവാഹശേഷം നിങ്ങളുടെ ഒറ്റയ്ക്കുള്ള തീരുമാനങ്ങള്‍ നിങ്ങളുടെ പങ്കാളിയെയും ദാമ്പത്യ ജീവിതത്തെയും ബാധിക്കുമെന്ന് മറക്കരുത്. ഒരു പുതിയ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനോ ജോലി മാറുന്നതിനോ ഉള്ള ഒരു പ്ലാന്‍ ആകട്ടെ, തീര്‍ച്ചയായും അത് നിങ്ങളുടെ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. നിങ്ങള്‍ തമ്മിലുള്ള ധാരണ മികച്ചതും ശക്തവുമാക്കാനും ഇത് സഹായിക്കും.
പരസ്പരം ആഗ്രഹങ്ങളെ ബഹുമാനിക്കുക
വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യമില്ല. ഇതൊരു സിനിമയല്ല, യഥാര്‍ത്ഥ ജീവിതമാണ്. വിവാഹ രാത്രി സിനിമകളില്‍ കാണിക്കുന്ന രീതി എല്ലാവര്ക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. നിങ്ങളുടെ പങ്കാളി വളരെ മടിയുള്ളവനാണെങ്കില് അയാള്‍ക്ക് സമയം നല്‍കുക, തുടക്കത്തില്‍ ഒന്നോ രണ്ടോ ദിവസം പരസ്പരം ധാരാളം സംസാരിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ പങ്കാളി സുഖകരമാകുമ്പോള്‍, നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷത്തോടെ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും.
സംശയിക്കുന്ന ശീലം
ഏതൊരു ബന്ധത്തിലും സംശയത്തേക്കാള്‍ വിശ്വാസമാണ് ആവശ്യം. എല്ലാറ്റിനെയും സംശയിക്കുന്ന ശീലം പലരിലും കാണാറുണ്ട്. ഈ ശീലം വിവാഹത്തിന് ശേഷവും ഉണ്ടായാല്‍ പങ്കാളിയെയും സംശയിക്കാന്‍ തുടങ്ങും. അത്തരമൊരു സാഹചര്യത്തില്‍ ബന്ധം വഷളായേക്കാം. അതിനാല്‍, സംശയം തോന്നുമ്പോഴെല്ലാം പങ്കാളിയോട് തുറന്ന് സംസാരിക്കുക.



Click it and Unblock the Notifications