Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
കാമുകിയില്‍ നിന്ന് അഞ്ചേ അഞ്ച് കാര്യം പ്രതീക്ഷിക്കും: പക്ഷേ കിട്ടുമെന്നുറപ്പില്ല
പല പുരുഷന്മാരും പ്രണയ ജീവിതത്തില്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും കാര്യങ്ങള്‍ അപ്രകാരം തന്നെ ആയിരിക്കണം എന്നില്ല. എന്താണ് വേണ്ടത് എന്താണ് ആഗ്രഹിക്കുന്നത് എന്ന് പലരും തുറന്ന് പറയുകയില്ല. മനസ്സില്‍ ഉള്ള കാര്യം പലപ്പോഴും പല പുരുഷന്മാരും പുറത്ത് പറയുന്നില്ല എന്നതാണ് സത്യം. എന്നാല്‍ പ്രണയിക്കുമ്പോള്‍ കാമുകിയില്‍ നിന്ന് ചില കാര്യങ്ങള്‍ കാമുകന്മാര് ആഗ്രഹിക്കുന്നു.
കാമുകന്റെ ആവശ്യങ്ങളും ഇഷ്ടങ്ങളും എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി മുന്നോട്ട് പോവുക എന്നത് തന്നെയാണ് പലപ്പോഴും ഒരു ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മനസ്സിലുള്ളത് എന്താണ് എന്ന് തിരിച്ചറിഞ്ഞ് എപ്പോഴും തുന്ന് സംസാരിക്കേണ്ടതാണ്. എന്നാല്‍ അടിസ്ഥാനപരമായി കാമുകന്മാര് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സ്നേഹം എപ്പോഴും
ഏതൊരു ബന്ധത്തിലും എപ്പോഴും വളരെയധികം പ്രശ്നങ്ങള്‍ നിറഞ്ഞ് നില്ക്കും. എന്നാല്‍ ചില അവസരങ്ങളില്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പക്ഷേ സ്നേഹിക്കുന്ന ഒരു മനസ്സ് ഇവര്‍ക്കുണ്ടാവുന്നു. പങ്കാളിയില്‍ നിന്ന് അതുകൊണ്ട് തന്നെ എത്രയൊക്കെ ദേഷ്യം പിടിച്ചാലും വഴക്കിട്ടാലും പ്രണയം പ്രതീക്ഷിക്കുന്നു. എപ്പോഴും നിങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.
സത്യസന്ധത
പ്രണയിക്കുമ്പോള്‍ എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എന്ന് മാത്രമല്ല പലപ്പോഴും ബന്ധങ്ങളില്‍ സ്നേഹമില്ലാതെയായി മാറുന്നു. പുരുഷന് മാത്രമല്ല ഒരു സ്ത്രീയും ബന്ധത്തില്‍ സത്യസന്ധത ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴും സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ബന്ധത്തെ വളര്‍ത്തുന്നു.
മികച്ച സൗഹൃദം
പ്രണയം എന്നാല്‍ തന്നെ തുടക്കം അതൊരു സൗഹൃദമായിരിക്കും. പിന്നീടാണ് അത് പ്രണയത്തിലേക്ക് വഴി മാറുന്നത്. എന്നാല്‍ പരസ്പരം നല്ല സുഹൃത്തുക്കളായിരിക്കുമ്പോള്‍ നമുക്ക് എന്ത് കാര്യവും തുറന്ന് പറയാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ പ്രണയത്തിലാണെങ്കിലും നല്ല സൗഹൃദം തുടര്‍ന്ന് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും നിങ്ങള്‍ അവരുടെ സ്വഭാവത്തെ വിലയിരുത്തരുത്. ഇത് നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പരസ്പര ധാരണ
ഒരു ബന്ധത്തില്‍ ആദ്യം വേണ്ടത് പരസ്പര ധാരണയാണ് ആദ്യം വേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും സ്ത്രീകള്‍ പുരുഷന്മാരെ മനസ്സിലാക്കുന്നതില്‍ അല്പം പുറകോട്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പുരുഷന്മാര് പ്രതീക്ഷിക്കുന്നു. എന്നാല്‍ കാമുകിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നാണ് പരസ്പര ധാരണ. ഒരു ബന്ധത്തില്‍ നിന്ന് എപ്പോഴും പ്രതീക്ഷിക്കുന്നത് ഇത്തരം കാര്യങ്ങള്‍ തന്നെയാണ്. ഇത് തന്നെയാണ് പുരുഷനെ ആത്മവിശ്വാസമുള്ളവരാക്കുന്നതും.
അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാം
പലപ്പോഴും അരക്ഷിതാവസ്ഥ അനുഭവിക്കുന്നവര്‍ ഒരു ബന്ധത്തില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മാറ്റം കാണുവാനാണ് എപ്പോഴും ശ്രമിക്കേണഅടത്. പ്രത്യേകിച്ച് പുരുഷന്മാര് കാമുകിയില്‍ നിന്ന് ആഗ്രഹിക്കുന്ന പ്രധാന കാര്യമാണ് ഇത്. അത് മാത്രമല്ല അവര്‍ക്ക് എപ്പോഴും മുന്‍ഗണന വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും സ്ത്രീകളോട് തുറന്ന് പറയില്ലെങ്കിലും നിങ്ങള്‍ക്ക് അത് ലഭിക്കാതെ വരുമ്പോള്‍ ദേഷ്യം വരുന്നു.



Click it and Unblock the Notifications