Latest Updates
-
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും
പരദൂഷണമില്ല, ദേഷ്യപ്പെടില്ല; ഈ 7 സ്വഭാവം പക്വതയുടെ ലക്ഷണം, നിങ്ങള്‍ ഇങ്ങനെയാണോ?
Relationship Tips: പ്രശ്നത്തില്‍ കുടുങ്ങി ബുദ്ധിമുട്ടുന്ന ചിലരുമുണ്ട്. യഥാര്‍ത്ഥത്തില്‍, ഇതാണ് പക്വതയുള്ളതും പക്വതയില്ലാത്തതും തമ്മിലുള്ള വ്യത്യാസം. ജീവിതത്തില്‍ മുന്നേറാന്‍ പക്വത വളരെ പ്രധാനമാണ്. പ്രായത്തിനു മുന്നേ ചിലപ്പോള്‍ പക്വത വരാം. നിങ്ങള്‍ എത്രത്തോളം പക്വതയുള്ളവരാണെന്ന് കാണിക്കുന്നത് നിങ്ങളുടെ പ്രവൃത്തികളാണ്.
നിങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നതും ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ മടികാണിക്കാത്തതും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ മാനിക്കുന്നതും പക്വതയുടെ ലക്ഷണമാണ്. പക്വതയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ ബന്ധങ്ങളിലും കാണാന്‍ കഴിയും. (signs of a mature person) പക്വതയുള്ള ആളുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

അധികം സംസാരിക്കില്ല, തര്‍ക്കിക്കില്ല
അധികം സംസാരിക്കുന്നതും ചെറിയ കാര്യങ്ങള്‍ക്ക് പോലും തര്‍ക്കിക്കുന്നതും യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പക്വത പ്രാപിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്. കാരണം പക്വതയുള്ള ഒരു വ്യക്തി കുറച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നു. പക്വതയുള്ളവര്‍ ഒരിക്കലും അനാവശ്യമായി തര്‍ക്കിക്കില്ല. അഥവാ തര്‍ക്കിച്ചാലും, അവര്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുതകളുണ്ടാകും.
അമിതമായി പ്രതികരിക്കില്ല
നിങ്ങള്‍ക്ക് പക്വതയാര്‍ന്ന ഒരു വ്യക്തിയാകണമെങ്കില്‍ നിങ്ങള്‍ അമിതമായി പ്രതികരിക്കുന്നത് നിര്‍ത്തുക. ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥരാകുന്നതും പെട്ടെന്ന് പ്രതികരിക്കുന്നതും കാരണം നിങ്ങള്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നേക്കാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ തന്നെ അതിനെതിരേ പ്രതികരിക്കരുത്. ഇതുകൂടാതെ, ആരെങ്കിലും എന്തെങ്കിലും നിങ്ങളോട് പരാതിപ്പെടുകയാണെങ്കില്‍, അതെ, ഇല്ല എന്നൊക്കെ പറയുന്നതിന് പകരം, ഭാവിയില്‍ നിങ്ങള്‍ ശ്രദ്ധിച്ചോളാം എന്ന് പറയുക. ഒരു കാര്യവും ആലോചിക്കാതെ പറയരുത്. നിങ്ങളുടെ സമയമെടുത്ത് വ്യക്തമായി ആലോചിച്ച ശേഷം മാത്രം നിങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുക.(signs of maturity)
ആപത്ഘട്ടത്തില്‍ പരിഭ്രാന്തി കാണിക്കില്ല
എന്തെങ്കിലും പ്രതിസന്ധികളുണ്ടാകുമ്പോള്‍, സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ പരിഭ്രാന്തരാകുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അത് ഓഫീസിലായാലും വീട്ടിലായാലും അത്തരം പരിഭ്രാന്തി നിങ്ങളുടെ ബന്ധങ്ങളെ ദോഷകരമായി ബാധിക്കും. അതിനാല്‍, നിങ്ങള്‍ സമ്മര്‍ദ്ദത്തിലോ പ്രശ്നങ്ങള്‍ക്ക് നടുവിലോ ആയിരിക്കുമ്പോള്‍, സംസാരിക്കാതിരിക്കുകയും ശാന്തത പാലിക്കുകയും ചെയ്യുക. സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതും ഒഴിവാക്കുക.
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടില്ല
പക്വതയുള്ള ആളുകള്‍ ഒരിക്കലും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കില്ല. അവര്‍ എല്ലാ സാഹചര്യങ്ങളിലും തളരാതെ നില്‍ക്കുകയും പ്രശ്നം പരിഹരിക്കാനായി പരിശ്രമിക്കുകയും ചെയ്യുന്നു. എന്തെങ്കിലും കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ അതിനെക്കുറിച്ച് പഠിച്ച് പരിഹാരം കാണാന്‍ ശ്രമിക്കും. പക്ഷേ, അവര്‍ അതില്‍ നിന്ന് ഒളിച്ചോടില്ല.
പരദൂഷണങ്ങള്‍ പറയില്ല
സാധാരണയായി ആളുകളെ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ മിക്കവരും മറ്റുള്ളവരുടെ വ്യക്തിജീവിതത്തില്‍ ആവശ്യത്തിലധികം ഇടപെടുന്നു. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നു. എന്നാല്‍ പക്വതയുള്ള വ്യക്തികള്‍ ആരെക്കുറിച്ചും അങ്ങനെ അപവാദം പറയില്ല. അവരുടെ സംസാരങ്ങള്‍ എപ്പോഴും ആശയങ്ങള്‍ നിറഞ്ഞതും ആവശ്യമുള്ള കാര്യങ്ങളുമായിരിക്കും. നിങ്ങളും ഇങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ സ്വയം പക്വതയുള്ളവരായി മാറാന്‍ തുടങ്ങും.
സ്വന്തം പോരായ്മകള്‍ തിരിച്ചറിയുന്നു
പക്വതയുള്ള ഒരു വ്യക്തിയുടെ വലിയ ലക്ഷണമാണ് സ്വന്തം കഴിവുകളെക്കുറിച്ച് മനസിലാക്കുന്നത്. അത്തരക്കാര്‍ അവരുടെ കഴിവുകളെയും പോരായ്മകളെയും കുറിച്ച് ബോധവാന്മാരാകുകയും അതനുസരിച്ച് മുന്നേറാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ഈ വിധത്തില്‍ സ്വയം പൊരുത്തപ്പെടുത്തുമ്പോള്‍, അവന് സന്തോഷവാനായിത്തീരുകയും തനിക്കു ചുറ്റും ഒരു നല്ല അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications











