Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഇക്കാര്യങ്ങള് ശീലമാക്കിയാല് പങ്കാളി നിങ്ങളെ കുറിച്ച് ഇടക്കിടക്ക് ചിന്തിക്കും
പങ്കാളിക്ക് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല, അല്ലെങ്കില് അവര് എന്നെക്കുറിച്ച് ആലോചിക്കുന്നേയില്ല എന്നത് ഇന്നത്തെ കാലത്ത് മിക്ക ദാമ്പത്യത്തിലും ഉയര്ന്നുകേള്ക്കുന്ന പരാതിയാണ്. എല്ലാവരും ജോലിയും തിരക്കുകളും മറ്റ് ഉത്തരവാദിത്തങ്ങളുമായി തിരക്ക് പിടിച്ച് ഓടുന്ന ഇക്കാലത്ത് എപ്പോഴും പങ്കാളിയെ കുറിച്ച് ഓര്ക്കാനും അവരുമായി സമയം ചിലവിടാനും ആര്ക്കും കഴിഞ്ഞെന്ന് വരില്ല. എന്നാല് പലപ്പോഴും ഈ പരിമിതി അവഗണനയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് വഴക്കിലേക്കും ചിലപ്പോള് വേര്പിരിയലിലേക്കും എത്താറുണ്ട്.

ഈ പ്രശ്നത്തിന് എന്താണ് പരിഹാരം? ഉത്തരം വളരെ ലളിതമാണ്. പങ്കാളിയുടെ ഉള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ചിന്ത തങ്ങളാണെന്ന് ഉറപ്പുവരുത്തുക. അങ്ങനെ പങ്കാളിയുടെ ചിന്തകളില് ഇടം നേടാനും ഇടക്കിടക്ക് പങ്കാളി മറുപാതിയെ കുറിച്ച് ചിന്തിക്കാനും ചില വഴികളുണ്ട്.
എന്നും ഒരു കൃത്യസമയത്ത് മെസ്സേജ് അയക്കുക
എന്നും കൃത്യസമയത്ത് ഒരു കാര്യം ചെയ്താല് അതുമായി നമ്മള് പൊരുത്തപ്പെടുന്നത് സ്വാഭാവികമാണ്. അതുപോലെ എന്നും നമ്മുടെ പ്രിയപ്പെട്ടയാള്ക്ക് ഒരേ സമയത്ത് മെസ്സേജ് ചെയ്യുന്നത് ഒരു ശീലമാക്കുക. എന്നും ഉച്ചയ്ക്ക് ഒരു മണിക്ക് പങ്കാളിയുടെ സന്ദേശം ലഭിക്കുന്നയാള് എന്നും ആ സമയം അവരെ ഓര്ക്കും. ഒരു ദിവസം സന്ദേശം വന്നില്ലെങ്കില് പോലും ആ സമയമാകുമ്പോള് അവര് പങ്കാളിയെ ഓര്ക്കും.
പങ്കാളിക്ക് കാതുനല്കുക
കാത് നല്കുക എന്നാല് അവര് പറയുന്നതെല്ലാം ശ്രദ്ധയോടെ ശ്രവിക്കുക എന്നാണ് അര്ത്ഥമാക്കുന്നത്. കുടുംബത്തിലെ മറ്റാരേക്കാളും പങ്കാളി ഒരുപക്ഷേ നിങ്ങളോടായിരിക്കും ഏറ്റവും അടുപ്പം കാണിക്കുന്നത്. അവരുമായി ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവെക്കണമെന്നും അവര് ആഗ്രഹിക്കുന്നുണ്ടാകാം. അവര് അവരുടെ ചിന്തകളും അനുഭവങ്ങളും വിശേഷങ്ങളും പറയുമ്പോള് തുറന്ന മനസ്സോടെ അവ കേള്ക്കാന് തയ്യാറാകുക. നമ്മളെ ശ്രദ്ധിക്കാനും പറയുന്നത് കേള്ക്കാനും പങ്കാളിയുണ്ടെന്ന തോന്നലുണ്ടാകുമ്പോള് അവര് നിങ്ങളിലേക്ക് കൂടുതല് അടുക്കുകയും വിലമതിക്കുകയും ചെയ്യും.
കണ്ണില് നോക്കല്
സംസാരിക്കുമ്പോള് പങ്കാളിയുടെ കണ്ണില് നോക്കിയിരിക്കുന്നത് അവരെ നമ്മള് എത്രത്തോളം വിലമതിക്കുന്നുണ്ടെന്നതിനും സ്നേഹിക്കുന്നുണ്ടെന്നതിനും തെളിവാണ്. അതുപോലെ കണ്ണില് നോക്കി സംസാരിക്കാതിരിക്കുമ്പോള് നമ്മള് പറയുന്നത് പങ്കാളി ശ്രദ്ധിക്കുന്നില്ലെന്നോ അല്ലെങ്കില് അവണിക്കുകയാണെന്നോ ഉള്ള തോന്നല് പങ്കാളിയില് ഉണ്ടാക്കും.
എപ്പോഴും കൂടെവേണമെന്ന് ശഠിക്കാതിരിക്കല്
എപ്പോഴും പങ്കാളി ഒപ്പം വേണമെന്ന് വാശി പിടിക്കുന്നത് അവരുമായി നമ്മളെ അടുപ്പിക്കുകയല്ല അകലമുണ്ടാക്കുകയാണ് ചെയ്യുന്നത്. ദൈനംദിന തിരക്കുകള് മൂലം പങ്കാളിക്ക് നിങ്ങളുമായി സംസാരിക്കാനോ മെസ്സേജ് ചെയ്യാനോ സാധിച്ചിട്ടുണ്ടാകില്ല. അതിന് തക്കതായ ഒരു കാരണമുണ്ടാകുമെന്ന് മനസ്സിലാക്കുകയും ചെയ്യുക. അതിനുപകരം ഇത് വിഷയമാക്കി മാറ്റിയാല് പങ്കാളിക്ക് നിങ്ങളോട് അമര്ഷം തോന്നാനും ബന്ധത്തില് വിള്ളലുണ്ടാകാനും സാധ്യതയുണ്ട്.
സംസാരിക്കുമ്പോള് സ്പര്ശനങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുക
സ്നേഹവും, പരസ്പര ധാരണയും ബന്ധത്തിന്റെ ദൃഢതയും പങ്കാളിക്ക് ബോധ്യപ്പെടുന്ന രീതിയില് സംസാരങ്ങള്ക്കിടെ സ്നേഹപൂര്വ്വമായ പ്രവൃത്തികള് ചെയ്യുക. ഉദാഹരണത്തിന് കൈകോര്ത്ത് പിടിച്ച് നടക്കുക, സംസാരിക്കുമ്പോള് തോളില് പിടിച്ച് സംസാരിക്കുക, മടിയില് കിടക്കുക, മുടിയില് തലോടുക പോലുള്ള കാര്യങ്ങളിലൂടെ പങ്കാളിയോടുള്ള സനേഹവും കരുതലും പ്രകടമാക്കുക.



Click it and Unblock the Notifications
