Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്ത്താവിന്റെ സുരക്ഷിതത്വത്തില് ദാമ്പത്യം ഭദ്രം; പെണ്ണിന്റെ മനസ്സിലെ 7 കാര്യങ്ങള്
ഒരു ബന്ധം കെട്ടിപ്പടുക്കുന്നത് പോലെ തന്നെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ് അത് നിലനിര്ത്തുന്നത്. ഭാര്യാഭര്തൃ ബന്ധത്തില് പ്രത്യേകിച്ചും. പലപ്പോഴും സമയക്കുറവ് കാരണം നിങ്ങളുടെ ബന്ധത്തില് അകല്ച്ച വരാന് തുടങ്ങുന്നു. പങ്കാളികളില് ഒരാള് നിങ്ങളെ അവഗണിക്കുന്നതായി പലപ്പോഴും അനുഭവപ്പെടുന്നു. അവര് നിങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലേ എന്ന ചിന്ത ഇടയ്ക്കിടെ മനസില് കടന്നുകൂടുന്നു. അത്തരമൊരു വേളയില് നിങ്ങളുടെ പങ്കാളിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാന് തുടങ്ങുന്നു.
ഏതൊരു ബന്ധവും ദൃഢമായി നിലനിര്ത്താന് ഇരുഭാഗത്തുനിന്നും സമയവും പരിശ്രമവും ആവശ്യമാണ്. ഒരു വ്യക്തി ഒരു ബന്ധത്തിലായിരിക്കുമ്പോള്, അവര് എല്ലായ്പ്പോഴും സുരക്ഷിതരായിരിക്കാന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ചിലപ്പോള് നിങ്ങളുടെ ചില തെറ്റുകളും ശീലങ്ങളും കാരണം പങ്കാളിക്ക് ഒരു അരക്ഷിതാവസ്ഥ തോന്നാന് തുടങ്ങുന്നു. ആ ബന്ധത്തില് വിള്ളല് വീഴുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്, നിങ്ങളുടെ ബന്ധം ദൃഢമായി നിലനിര്ത്തുന്നതിന്, നിങ്ങളുടെ പങ്കാളി സുരക്ഷിതമാണെന്ന് തോന്നിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പങ്കാളിക്ക് സുരക്ഷിതത്വ ബോധം നല്കാന് ഈ 7 കാര്യം ചെയ്താല് മതി.

പരിഗണന നല്കുക
നിങ്ങള് ഒരു ബന്ധത്തിലാണെങ്കില്, നിങ്ങളുടെ പങ്കാളിക്ക് പ്രഥമ പരിഗണന നല്കുക. നിങ്ങള് അവരോടൊപ്പം സമയം ചെലവഴിക്കാന് ആഗ്രഹിക്കുന്നുവെന്ന് അവര്ക്ക് തോന്നിപ്പിക്കുക. ഇതിനായി നിങ്ങള് തിരക്കിലാണെങ്കിലും സമയമെടുത്ത് അവരോടൊപ്പം സമയം ചെലവഴിക്കുക. പുറത്ത് കറങ്ങാന് പോകുകയോ, ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ, സിനമയ്ക്ക് പോകുകയോ ഒക്കെ ചെയ്യാം.
ബന്ധം മെച്ചപ്പെടുത്തുക
എല്ലാ ബന്ധങ്ങളിലും പൊരുത്തക്കേടുകള് ഉണ്ടാകാറുണ്ട്. ചിലപ്പോള് കാര്യങ്ങള് നമ്മുടെ കയ്യില് നിന്ന് പോകും. എന്നിരുന്നാലും, നിങ്ങളുടെ ബന്ധം സംരക്ഷിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, എല്ലായ്പ്പോഴും നിങ്ങള് മുന്നോട്ട് പോകാന് തയ്യാറായിരിക്കണം. നിങ്ങളുടെ തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തുന്നതിലൂടെ, നിങ്ങളുടെ പങ്കാളി നിങ്ങള്ക്ക് പ്രധാനമാണെന്ന് അവരെ മനസ്സിലാക്കിക്കുക.
തുറന്ന ആശയവിനിമയം
നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ സ്നേഹവും പ്രതിബദ്ധതയും പതിവായി പ്രകടിപ്പിക്കുക. നിങ്ങളുടെ വികാരങ്ങളും ചിന്തകളും ആശങ്കകളും അവരുമായി പങ്കിടുക. മനസ് തുറന്ന സത്യസന്ധതയോടെയുള്ള ആശയവിനിമം നിങ്ങള്ക്കിടയില് വിശ്വാസവും വൈകാരിക സുരക്ഷയും വളര്ത്തിയെടുക്കാന് സഹായിക്കുന്നു.
താല്പ്പര്യം കാണിക്കുക
നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുമായുള്ള ബന്ധത്തില് സുരക്ഷിതത്വം തോന്നാന്, പങ്കാളിയോട് താല്പ്പര്യം പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുടെ ദിവസത്തെക്കുറിച്ചോ അവരുടെ ആഗ്രഹങ്ങളെയും ജീവിത പദ്ധതികളെയും കുറിച്ചോ സംസാരിക്കുന്നതിലൂടെ നിങ്ങള്ക്ക് അവരോടുള്ള താല്പ്പര്യം പ്രകടിപ്പിക്കാന് കഴിയും.
സന്തോഷം നല്കുക
ഒരു ബന്ധം നിലനിര്ത്താന് നിങ്ങളുടെ പങ്കാളിയെ സന്തോഷത്തോടെ നിലനിര്ത്തേണ്ടത് പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്, നിങ്ങള്ക്ക് അവരെ പ്രശംസിക്കുകയോ ചില സര്പ്രൈസ് നല്കുകയോ ചെയ്യാം. അവരെ സന്തോഷിപ്പിക്കാന് ചെറിയ ചെറിയ സര്പ്രൈസ് കാര്യങ്ങള് ചെയ്യുക. എല്ലാ ദിവസവും പരസ്പരം സന്തോഷത്തോടെയിരിക്കുന്നത് നിങ്ങളെ പരസ്പരം അടുപ്പിക്കും.
സ്ഥിരത പുലര്ത്തുക
നിങ്ങളുടെ പ്രവര്ത്തനങ്ങളിലും വാക്കുകളിലും സ്ഥിരത പുലര്ത്തുന്നത് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില് സുരക്ഷിതത്വം തോന്നുന്നതിനുള്ള താക്കോലാണ്. നിങ്ങളുടെ വാഗ്ദാനങ്ങളും പ്രതിബദ്ധതകളും പാലിച്ചുകൊണ്ട് വിശ്വാസ്യത കാണിക്കുക. ഏത് കാര്യത്തിലും നിങ്ങള് പങ്കാളിയോട് പ്രതിബദ്ധതകള് പാലിക്കണം. ഇതിലൂടെ നിങ്ങളുടെ പങ്കാളിക്ക് ആശ്രയിക്കാന് കഴിയുന്ന ഒരാളാണ് നിങ്ങളെന്ന് വിശ്വസിക്കാന് സാധിക്കുന്നു. നിങ്ങളുടെ ബന്ധത്തില് സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നു.
സ്നേഹം പ്രകടിപ്പിക്കുക
സ്നേഹവും വാത്സല്യവും പതിവായി പ്രകടിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളിക്ക് സുരക്ഷിതത്വബോധം നല്കും. പ്രണയം തുളുമ്പുന്ന വാക്കുകള്, ആലിംഗനങ്ങള്, ചുംബനങ്ങള് എന്നിവയിലൂടെ നിങ്ങള്ക്ക് പങ്കാളിയോട് സ്നേഹം പ്രകടിപ്പിക്കാം. വീട്ടുകാര്യങ്ങളില് പങ്കാളിയെ സഹായിക്കാം. ഇതെല്ലാം സ്നേഹത്തിന്റെ വികാരം വളര്ത്തുകയും നിങ്ങളുടെ ബന്ധത്തില് നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
