Latest Updates
-
ജൂൺ 18-ലെ ഗുരുപുഷ്യ യോഗം: സ്വർണം വാങ്ങാനും ബിസിനസ് തുടങ്ങാനും ഈ സമയം മറക്കരുത്! -
ഭക്ഷണപ്പൊതികളിലെ ചതിക്കുഴികൾ: 'സീറോ മൈദ', 'ഹൈ പ്രോട്ടീൻ' വാഗ്ദാനങ്ങൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന നടപടി -
കൊളാജൻ ഡ്രിങ്കും ബയോട്ടിൻ ഗമ്മിയും വാങ്ങുന്നവരാണോ? ഈ അബദ്ധം പറ്റാതെ സൂക്ഷിക്കണം, FSSAI മുന്നറിയിപ്പ് -
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്!
സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ്; പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ 5 വഴികള്‍
ഒരു ബന്ധം അതിന്റെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍, പങ്കാളികള്‍ തമ്മില്‍ ഐക്യം അനിവാര്യമാണ്. ശരിയായ രീതിയില്‍ പങ്കാളിയുമായി ആശയവിനിമയം നടത്തുകയും, അവരെ നിങ്ങളോട് ചേര്‍ത്ത് നിര്‍ത്തേണ്ടതും അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് ദീര്‍ഘകാലം ഒരു ബന്ധം നിലനിര്‍ത്താന്‍ സാധിക്കൂ. ഇന്ന് പല ബന്ധങ്ങളും പാതിവഴിയില്‍ ഇല്ലാതാകുന്നതിനു പിന്നിലെ കാരണവും ആത്മബന്ധത്തിന്റെ കുറവാണ്. പലപ്പോഴും പങ്കാളികള്‍ക്ക് പരസ്പരം സ്നേഹമില്ലെന്ന തോന്നല്‍പോലും ഇരുവരിലും ഉണ്ടായേക്കാം. പങ്കാളിയ്ക്ക് സ്നേഹക്കുറവുണ്ട് എന്ന തോന്നല്‍ വരാതിരിക്കാന്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

സമയം ചിലവഴിക്കുക
പങ്കാളിയോട് ദീര്‍ഘനേരം സംസാരിക്കുന്നതും, അവരോട് മനസ്സ് തുറന്ന് സംസാരിക്കുന്നതും, എത്ര തിരക്കുകള്‍ക്കിടയിലും പങ്കാളിയ്ക്കായി സമയം കകണ്ടെത്തുന്നതും, പങ്കാളിയോടുള്ള നിങ്ങളുടെ താല്പര്യവും സ്നേഹവും പ്രകടിപ്പിക്കാന്‍ സാധിക്കുന്നതാണ്. തനിക്കുവേണ്ടി തന്റെ പങ്കാളി സമയം കണ്ടെത്തുന്നുണ്ട് എന്ന തോന്നല്‍, അവരില്‍ സന്തോഷം ഉണ്ടാക്കുന്നു. കൂടാതെ, നിങ്ങളോടുള്ള താല്പര്യം അസ്തമിക്കാതിരിക്കാനും, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങളുടെ കൂടെ നില്‍ക്കാനും പങ്കാളി തയ്യാറാകുന്നതാണ്. ബന്ധം ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും.
സമ്മാനങ്ങള്‍
പങ്കാളിയ്ക്ക് ചെറിയ രീതിയില്‍ ഇടയ്ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും, പങ്കാളിയ്ക്ക് സര്‍പ്രൈസ് നല്കുന്നതെല്ലാം അവര്‍ക്ക് നിങ്ങളോടുള്ള പ്രണയം വര്‍ദ്ധിക്കാന്‍ സഹായിക്കും. കുറച്ച്, പ്രത്യേകതകള്‍ ഉള്ളതും, പങ്കാളി ആഗ്രഹിക്കുന്നതുമായ സമ്മാനങ്ങള്‍ നല്‍കാനായി തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. തന്റെ പങ്കാളിയ്ക്ക്, തന്റെ മനസ്സറിയാം എന്ന ചിന്തയും, സ്നേഹമുണ്ട് എന്ന ചിന്തയും ഇവരില്‍ ഉണ്ടാകുന്നതായിരിക്കും. ഇത്തരം ചിന്തകള്‍ പരസ്പരം മനസ്സില്‍ നിറയുന്നത് പങ്കാളിയോടുള്ള സ്നേഹം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. കൂടാതെ, പരസ്പരം സ്നേഹം പ്രകടിപ്പിക്കാനും ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്
മനസ്സിലുള്ളത് തുറന്ന് പറയുന്നതും, ഓരോ ദിവസവും സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്നതുമെല്ലാം പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നതിന് തുല്യമാണ്. കൂടാതെ, പരസ്പരം വിശ്വാസം വര്‍ദ്ധിക്കാനും, സ്നേഹം വര്‍ദ്ധിക്കാനും. ഇത്തരം സംസാരങ്ങള്‍ സഹായിക്കുന്നതാണ്.
സഹാനുഭൂതി
പലപ്പോഴും പലരും നമ്മളോട് അനുകമ്പയാണ് പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍, അനുകമ്പയേക്കാള്‍ ഏറ്റവും നല്ലത് സഹാനുഭൂതിയാണ്. പ്രത്യേകിച്ച്, പങ്കാളികള്‍ക്കിടയില്‍ പരസ്പരം സഹാനുഭൂതി ഉണ്ടെങ്കില്‍, പരസ്പരം വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിഷമങ്ങള്‍ മനസ്സിലാക്കാനും, മനസ്സ് വായിക്കാനും ഇവര്‍ക്ക് സാധിക്കും. ഒരു ദാമ്പത്യത്തില്‍ പങ്കാളികള്‍ തമ്മില്‍ ഈ ഒരു ഐക്യം നിലനില്ക്കുന്നുണ്ടെങ്കില് അവിടെ സ്നേഹവും ഉണ്ടായിരിക്കുന്നതാണ്. പങ്കാളിയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നത് നിങ്ങളുടെ സ്നേഹം അവരിലേയ്ക്ക് എത്തുന്നതിന് സഹായിക്കുന്നു. ബന്ധം ദീര്‍ഘകാലം നിലനില്ക്കാനും സഹായിക്കുന്നു.
സ്നേഹ സ്പര്‍ശം
പങ്കാളിയെ ഇടയ്ക്ക് കെട്ടിപ്പിടിക്കുന്നതും, അവരെ ചുംബിക്കുന്നതും, തലോടുന്നതുമെല്ലാം സ്നേഹത്തിന്റെ അടയാളമാണ്. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു വഴികൂടിയാണ് ഇത്തരം സ്പര്‍ശനങ്ങളും സമീപനങ്ങളും. ഇത് പങ്കാളിയെ നിങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് പങ്കാളിയോട് എത്രത്തോളം സ്നേഹമുണ്ട് എന്നന് മനസ്സിലാക്കാനും ഇത്തരം സമീപനങ്ങളും സ്പര്‍ശനങ്ങളും സഹായിക്കുന്നതാണ്. പ്രത്യേകിച്ച്, പങ്കാളി വിഷമിച്ചിരിക്കുന്ന ഒരവസരത്തില്‍ നിങ്ങളുടെ തലോടലുകള്‍ അവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications