Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഭാര്യയും അമ്മയും: ആര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം, ഭര്‍ത്താവിന്റെ തീരുമാനങ്ങള്‍ ഇതാണ്
ഭാര്യയുടേയും അമ്മയുടേയും ഇടയില്‍ കിടന്ന് വീര്‍പ്പ് മുട്ടുന്നവര്‍ നിരവധിയാണ്. പലപ്പോഴും ഭാര്യ പറയുന്നത് അമ്മക്കും അമ്മ പറയുന്നത് ഭാര്യക്കും പിടിക്കണം എന്നില്ല. .ഇത് കുടുംബത്തിന്റെ മൊത്തത്തിലുള്ള സമാധാനത്തെ ഇല്ലാതാക്കുന്നു, ഒരു കുടുംബത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കുന്നതിന് പലപ്പോഴും അവിടുത്തെ അംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരാളം മതി. എന്നാല്‍ ഇന്നത്തെ കാലത്ത് ഭാര്യയെ അടക്കി ഒതുക്കി നിര്‍ത്തുക അമ്മ പറയുന്നത് മാത്രം അനുസരിക്കുക എന്നൊരു ചിന്തയുള്ള തലമുറയല്ല എന്നതാണ് സത്യം.
പലപ്പോഴും ഭാര്യയും ഭര്‍ത്താവും ഒരു കുടുംബത്തിലെ നെടുംതൂണുകളാണ്. എന്നാല്‍ കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനായി ഭാര്യയേയും അമ്മയേയും എങ്ങനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവണം എന്ന് ഒരു ഭര്‍ത്താവ് പഠിക്കേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങള്‍ കുടുംബത്തിലെ ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഒരുപോലെ ബഹുമാനിക്കുക
ഭാര്യയായാലും അമ്മയായാലും ഒരുപോലെ രണ്ട് പേരേയും ബഹുമാനിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അമ്മയെ സ്നേഹിക്കുന്നത് പോലെ തന്നെ ഭാര്യയേയും സ്നേഹിക്കുക. അല്ലെങ്കില്‍ തിരിച്ചും അതുപോലെ തന്നെ പെരുമാറുക. തെറ്റ് കണ്ടാല്‍ അതിന് വഴക്കടിക്കാതെ കൃത്യമായി കാര്യം പറഞ്ഞ് മനസ്സിലാക്കുക. കൃത്യമായ ആശയവിനിമയത്തിലൂടെ എല്ലാ കാര്യവും മനസ്സിലാക്കി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുക. ഒരിക്കലും പരാതിയുട സ്വരത്തില്‍ കാര്യങ്ങള്‍ സംസാരിക്കരുത്.
അനുരഞ്ജനത്തിന് മുന്‍കൈ എടുക്കേണ്ട
ഒരു കാരണവശാലും നിങ്ങള്‍ അനുരഞ്ജനത്തിനായി മുന്‍കൈ എടുക്കരുത്. അതി നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ മുകൈ എടുത്ത് ഒരു തരത്തിലുള്ള അനുരഞ്ജനവും വേണ്ട എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക എന്നത് സാധാരണമാണ്. എന്നാല്‍ അവ പരിഹരിക്കുന്നതിന് അമ്മയും ഭാര്യയും തന്നെ ശ്രമിക്കണം. അവര്‍ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട കാര്യം.
സ്വയം പരിഗണിക്കുക
പലപ്പോഴും നിങ്ങള്‍ക്ക് രണ്ട് പേരേയും ഇഷ്ടമാണെങ്കില്‍ പോലും സ്വയം പരിഗണിക്കുന്നതിന് ശ്രദ്ധിക്കണം. മനുഷ്യരാണ് എല്ലാവര്ക്കും തെറ്റുകള്‍ പറ്റും എന്ന കാര്യം മനസ്സിലാക്കി വേണം പെരുമാറുന്നതിന്. തെറ്റായ അഭിപ്രായവും നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാം. .അതുകൊണ്ട് തന്നെ ഭാര്യ തെറ്റ് ചെയ്യുമ്പോള്‍ കുറ്റപ്പെടുത്തി അമ്മയുടെ ഭാഗം ചേരുകയല്ല വേണ്ടത്. അതുപോലെ അതേ തെറ്റ് അമ്മ ആവര്‍ത്തിച്ചാല്‍ മിണ്ടാതിരിക്കുകയും ചെയ്യരുത്. അതുകൊണ്ട് രണ്ട് പേരുടെ അഭിപ്രായവും പരിഗണിച്ച് മുന്നോട്ട് പോവുക.
അതിരുകളും ഇടങ്ങളും
ബന്ധം ആരോഗ്യകരമായി നിലനിര്‍ത്താന്‍ എന്ത് പറഞ്ഞാലും കൃത്യമായ അതിരുകള്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ബന്ധം വഷളാകാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ സ്വകാര്യ ഇടം വിലമതിക്കുന്നതു പോലെ തന്നെ അമ്മയുടേയും ഭാര്യയുടേയും സ്വകാര്യ ഇടങ്ങളും സ്വാതന്ത്ര്യവും വിലമതിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ടി കൃത്യമായ അതിരുകള്‍ പാലിക്കേണ്ടതിന് ശ്രദ്ധിക്കുക. ഇതെല്ലാം ബന്ധങ്ങള്‍ മികച്ച രീതിയില്‍ മു്ന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
