Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ? -
കാൻ റെഡ് കാർപെറ്റിൽ ആലിയ ഭട്ടിന്റെ തിളക്കം; വയർ കുറയ്ക്കാൻ താരങ്ങൾ പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് ഇതാണ്! -
മെയ് 13 ഗ്രഹമാറ്റം: കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക ദിനം! -
ഇന്ന് ആകാശത്ത് അപൂർവ്വ മാറ്റം! ഗജകേസരി രാജയോഗം വഴി സാമ്പത്തിക നേട്ടം കൊയ്യാം, ഈ സമയം ശ്രദ്ധിക്കൂ
ദാമ്പത്യത്തില്‍ റൊമാന്‍സ് ആവശ്യമാണോ? റൊമാന്റിക് അല്ലാത്ത ദാമ്പത്യത്തിന്റെ കാരണങ്ങള്‍ ഇവയാണ്
പങ്കാളിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായാണ് ഓരോ വ്യക്തികളും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നത്. അതില്‍ ഏറ്റവും വലിയ പ്രതീക്ഷകളില്‍ ഒന്ന് ദാമ്പത്യം വളരെ റൊമാന്റിക് ആയിരിക്കും എന്നതാണ്. പക്ഷേ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. പങ്കാളി പ്രതീക്ഷിച്ചത് പോലെ റൊമാന്റിക് ആയിരിക്കാം അല്ലായിരിക്കാം. അത് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയാതെ വന്നാല്‍ നിരാശയായിരിക്കും ഫലം.
ഓരോ വ്യക്തികളുടെയും പ്രണയഭാവങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലയാളുകള്‍ എപ്പോഴും പങ്കാളിയോടൊപ്പം സമയം ചിലവിടാന്‍ ആഗ്രഹിക്കും, മറ്റുചിലര്‍ പുറമേയുള്ള സ്നേഹപ്രകടനങ്ങളില്‍ താല്പ്പര്യമുള്ളവരായിരിക്കില്ല, ചിലര്‍ പങ്കാളികള്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുകളും നല്കി സന്തോഷിപ്പിക്കും എന്നാല്‍ മറ്റുചിലര്‍ പങ്കാളിക്ക് വേണ്ട കാര്യങ്ങള്‍ അവരോട് ചോദിച്ചറിഞ്ഞ് ചെയ്തുകൊടുക്കും. ഇങ്ങനെ റൊമാന്റിക് എന്ന പദം പലര്‍ക്കും പലതാണ്. ചിലപ്പോള്‍ ഒരു നിര്‍വ്വചനത്തിനും ഇണങ്ങാത്ത രീതിയില്‍ പങ്കാളി ഒട്ടും റൊമാന്റിക് ആകാതിരിക്കുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ മറുഭാഗത്തുള്ളയാള്‍ക്ക് ദാമ്പത്യം നിരാശാജനകമായ ഒന്നാകും.
ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലേ?
ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലേയെന്ന് എങ്ങനെയറിയും. ചില വ്യക്തികള്‍ക്ക് ദാമ്പത്യമെന്നാല്‍ പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും സഹവര്‍ത്തിത്തത്തിലും ഊന്നിയ ഒന്നാണ്. അവര്‍ റൊമാന്റിക് റിലേഷന്‍ഷിപ്പുകളില്‍ വിശ്വസിക്കുന്നില്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, സാംസ്കാരികമായ കാരണങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ അ്ങ്ങനെ പല കാരണങ്ങളും അതിന് പിന്നിലുണ്ടാകും.
എന്നാല്‍ അത്തരം ബന്ധങ്ങളില്‍ ഉള്ളവര്‍ പങ്കാളി റൊമാന്റിക് ആകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പങ്കാളിയോട് തുറന്ന് സംസാരിക്കുക. തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെക്കുക. തുറന്ന സംസാരത്തിലൂടെയും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയും റൊമാന്റിക് അല്ലാത്ത ബന്ധങ്ങള്‍ റൊമാന്റിക് ആയി മാറിയേക്കാം.
ബന്ധങ്ങളില്‍ റൊമാന്‍സ് ആവശ്യമാണോ?
ബന്ധങ്ങളില്‍ റൊമാന്‍സ് ആവശ്യമാണോ അല്ലയോ എന്നത് അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ മുന്‍ഗണനകളും ആഗ്രഹങ്ങളും അനുസരിച്ചിരിക്കും. ചിലയാളുകള്‍ക്ക് റൊമാന്റിക് ബന്ധങ്ങളോടായിരിക്കാം താല്‍പ്പര്യം. ദാമ്പത്യത്തിന് അത് അത്യാവശ്യമാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ചിലയാളുകള്‍ അതിന് മുന്‍ഗണന നല്കുന്നേയില്ല. പക്ഷേ റൊമാന്‍സ് ഇല്ലാത്ത ബന്ധങ്ങള്‍ വിരസമായിരിക്കുമെന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്തായാലും വൈകാരിക ബന്ധവും അടുപ്പവും ഒരു ദാമ്പത്യത്തിന് ഏറ്റവും ആവശ്യമായ സംഗതികളാണ്.

റൊമാന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കില്‍ ദാമ്പത്യം വിജയകരമാകണമെങ്കില്‍ പങ്കാളികള്‍ രണ്ടുപേരും ബന്ധത്തില്‍ തൃപ്തരായിരിക്കണം. അവര്‍ അവരുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.
ദാമ്പത്യത്തില്‍ റൊമാന്‍സ് ഇല്ലാതെ വന്നാല്‍ എന്തെല്ലാമായിരിക്കും അതിന്റെ ഫലങ്ങള്‍. പങ്കാളി ഒട്ടും റൊമാന്റിക് അല്ലെന്ന് പറയുന്ന ആളുകളെ സാധാരണ മറ്റുള്ളവര്‍ കളിയാക്കാറുണ്ട്. അതൊരു നിസ്സാര കാര്യമല്ലേ എന്ന് പറയാറുണ്ട്. എന്നാല്‍ ബന്ധങ്ങളിലെ റൊമാന്‍സ് വൈകാരികമായി വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് പങ്കാളികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകും. വൈകാരികവും ശാരീരികവുമായ അടുപ്പമില്ലായ്മയിലേക്ക് കാര്യങ്ങളെ എത്തിക്കും. പങ്കാളികള്‍ എന്നതില്‍ നിന്നും ഒരു മുറി പങ്കിടുന്നവര്‍ എന്ന നിലയിലേക്ക് അവര്‍ മാറും.
ദാമ്പത്യത്തിലെ റൊമാന്‍സ് ഇല്ലായ്മ കാരണം വൈകാരിക അടുപ്പമില്ലായ്മ, ശാരീരിക ബന്ധത്തില്‍ താല്‍പ്പര്യക്കുറവ്, എപ്പോഴും പ്രശ്നങ്ങളും സംഘര്‍ഷങ്ങളും, ബന്ധത്തില്‍ സംതൃപ്തിയില്ല്ായ്മ, മറ്റ് ബന്ധങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുക എന്നിവയെല്ലാം സംഭവിക്കാം.
റൊമാന്റിക് അല്ലാത്ത പങ്കാളി - കാരണങ്ങള്‍
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടായിരിക്കും ദാമ്പത്യത്തില്‍ ഒരു പങ്കാളി, അല്ലെങ്കില്‍ ഇരുവരും റൊമാന്റിക് അല്ലാതാകുന്നത്. നോക്കാം.
ആശയവിനിമയം
ആശയവിനിമയത്തിലുള്ള കുറവ് മൂലം ബന്ധത്തില്‍ തെറ്റിദ്ധാരണകളും നിരാശയും ഉണ്ടാകുകയും അതുമൂലം ബന്ധത്തിലെ റൊമാന്‍സ് നഷ്ടപ്പെടുകയും ചെയ്യാം.
തിരക്ക്, സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദവും ജീവിത തിരക്കുകളും ദാമ്പത്യത്തിലെ റൊമാന്‍സ് നഷ്ടമാകാന്‍ ഇടയാക്കും. പങ്കാളികള്‍ അവരുടെ ജോലിയിലും വീട്ടുകാര്യങ്ങളിലും ഉത്തരവാദിത്തങ്ങളിലും മുങ്ങിപ്പോകുമ്പോള്‍ റൊമാന്‍സിന് സമയ വും എനര്‍ജിയും ഇല്ലാതെ വരും.
ദിനചര്യ, മാറ്റമില്ലായ്മ
ദാമ്പത്യം ദിനചര്യയുടെ ഭാഗമാകുകയും എന്നും ഒരുപോലെ മുന്നോട്ടുപോകുകയും ചെയ്യുന്നതും റൊമാന്‍സ് നഷ്ടപ്പെടാനുള്ള കാരണമാണ്. ഇത് മടുപ്പും ഉത്സാഹക്കുറവും ഉണ്ടാക്കും.
അവഗണന
ദാമ്പത്യത്തിന് നമ്മള് നല്കുന്ന മുന്‍തൂക്കവും അതിനായി എടുക്കുന്ന പ്രയത്നവും അവഗണിക്കപ്പെടുന്നത് വഴിയും റൊമാന്സിലുള്ള താല്‍പ്പര്യം നഷ്ടപ്പെടും. പങ്കാളികള്‍ പരസ്പരം സന്തോഷത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയും അതില്‍ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തുകയും വേണം.
നെഗറ്റീവ് ചിന്താഗതി
നെഗറ്റിവിറ്റി സംതൃപ്തദാമ്പത്യത്തിന്റെ വില്ലനാണ്. പങ്കാളികള്‍ക്ക് നെഗറ്റീവ് ചിന്താഗതി ഉണ്ടായാല്‍ അത് റൊമാന്‍സ് നഷ്ടപ്പെടാനുള്ള പ്രധാന കാരണമാകും. പങ്കാളികള്‍ പോസിറ്റീവ് ആയ. പരസ്പരം പിന്തുണയ്ക്കുന്ന മനോഭാവം വെച്ചുപുലര്‍ത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications