Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
ഭര്‍ത്താവ് ഇങ്ങനെയെങ്കില്‍ ഡിവോഴ്സ് ഉറപ്പാണ്; സ്ത്രീകളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്ന 5 കാരണം
Relationship Tips: ദാമ്പത്യ ജീവിതം വിജയകരമാക്കാന്‍, ഭാര്യാഭര്ത്താക്കന്മാര് ദാമ്പത്യ ബന്ധത്തില്‍ തുല്യമായി പ്രവര്‍ത്തിക്കേണ്ടതാണ്. ഒരു ബന്ധത്തിലെ പങ്കാളിയുടെ ബഹുമാനം വ്രണപ്പെടുകയാണെങ്കില്‍, ആ ബന്ധം എളുപ്പത്തില്‍ തകരുന്നു. വിജയകരമായ ഒരു ബന്ധത്തില്‍, സ്നേഹത്തിനും വിശ്വാസത്തിനും പുറമെ, പരസ്പരം ബഹുമാനിക്കുക എന്നതും പ്രധാനമാണെന്ന് പറയപ്പെടുന്നു. ഇന്നും ഇന്ത്യ പോലൊരു രാജ്യത്ത്, സ്ത്രീകള്‍ പല മേഖലകളിലും അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. പുരുഷാധിപത്യ ചിന്തയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി കണക്കാക്കുന്നത്. നഗരപ്രദേശങ്ങളില്‍ നിരവധി സ്ത്രീകള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജോലിക്ക് പോകുന്ന സ്ത്രീകള്‍ പുറത്തിറങ്ങി അവരുടെ മാനസികാവസ്ഥ ലഘൂകരിക്കുന്നു, എന്നാല്‍ വീട്ടിലുള്ള സ്ത്രീകള്‍ ഭൂരിഭാഗവും അവരുടെ ഉള്ളില്‍ അസ്വസ്ഥരാണെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. പലപ്പോഴും ഭര്‍ത്താവിന്റെ മോശം പെരുമാറ്റം വിവാഹമോചനത്തില്‍ എത്തുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്ന ചില കാരണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വഞ്ചന
ഭാര്യയോ ഭര്‍ത്താവോ ആകട്ടെ, പങ്കാളിയുടെ വഞ്ചനയുടെ തെളിവ് കണ്ടെത്തിയാല്‍, ആ ബന്ധം അവസാനിക്കുമെന്ന് ഉറപ്പാണ്. വിവാഹശേഷം പുരുഷന്മാര് അന്യസ്ത്രീകളിലേക്ക് ആകൃഷ്ടരാകുന്നതും ചിലപ്പോള്‍ ഈ സാഹചര്യം വിവാഹേതര ബന്ധത്തിന്റെ പരിധിയിലേക്ക് പോകുന്നതും പല കേസുകളിലും കണ്ടിട്ടുണ്ട്. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റേ പങ്കാളി ഇതറിയുമ്പോള്‍ ദാമ്പത്യ ബന്ധത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ അവര്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല.
ബഹുമാനമില്ലായ്മ
മിക്ക കേസുകളിലും, സ്ത്രീകള്‍ പലപ്പോഴും ദാമ്പത്യ ബന്ധം സംരക്ഷിക്കാന്‍ അവരുടെ ബഹുമാനത്തെ അടിയറവ് വയ്ക്കാറുണ്ട്. എന്നാല്‍ ഇതിന് ഒരു പരിധിയുണ്ട്. ഭര്‍ത്താവ് അവളെ ആവര്‍ത്തിച്ച് അപമാനിച്ചാല്‍, പ്രശ്നം ആത്മാഭിമാനത്തിലേക്ക് നയിച്ചേക്കാം. പരിധി കടന്നുപോകുമ്പോള്‍, സ്ത്രീ തന്റെ ആത്മാഭിമാനത്തിനായി വിവാഹമോചനം ആവശ്യപ്പെടാന്‍ തുടങ്ങുന്നു. ഇത് പുരുഷന്മാരിലും സംഭവിക്കാം. ബന്ധത്തില്‍ എല്ലാം ശരിയാകണമെങ്കില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം ബഹുമാനിക്കണം.
മാനസിക പീഡനം
വീട്, കുടുംബം, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവയുടെ ഉത്തരവാദിത്തങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകള്‍ പലപ്പോഴും മാനസിക പീഡനം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍, വിവാഹശേഷം ആണിന്റെയും പെണ്ണിന്റെയും ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതമായ ജോലിഭാരം മൂലം സ്ത്രീകള്‍ക്ക് മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇത് അവര്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ വരുത്തുന്നു. ഇത് കാരണം ബന്ധത്തില്‍ വഴക്കുകള്‍ ആരംഭിക്കുന്നു. അത് പിന്നീട് വിവാഹമോചനത്തിലേക്കും വഴിമാറുന്നു.
ആശയവിനിമയത്തിന്റെ അഭാവം
നല്ല ആശയവിനിമയമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറയായി കണക്കാക്കപ്പെടുന്നു. ദമ്പതികള്‍ക്കിടയില്‍ ശരിയായ ആശയവിനിമയം ഇല്ലാതിരിക്കുമ്പോള്‍, അവര്‍ക്കിടയില്‍ തെറ്റിദ്ധാരണകളും വഴക്കുകളും ഉണ്ടാകാന്‍ തുടങ്ങുന്നു. അങ്ങനെ അവരുടെ ബന്ധത്തില്‍ അകലം വരികയും ക്രമേണ അത് വിവാഹമോചനത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു.
പരസ്പരം മാറ്റാന്‍ ശ്രമിക്കുമ്പോള്‍
പലര്‍ക്കും തങ്ങളുടെ പങ്കാളിയെ അതേപോലെ സ്വീകരിക്കാന്‍ പലരും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണാറുണ്ട്. അവര്‍ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുന്നു. തങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി പങ്കാളിയെ നിയന്ത്രിക്കാനോ മാറ്റാനോ അവര്‍ ശ്രമിക്കുന്നു. ഇത് ദാമ്പത്യ ബന്ധത്തില്‍ നിരാശയും സംശയവും സൃഷ്ടിക്കുന്നു. ഒടുവില്‍ ഇത് വിവാഹമോചനത്തിലും കലാശിക്കുന്നു.



Click it and Unblock the Notifications
