Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം?
40ന് ശേഷവും റൊമാന്‍സ് നിലനിര്‍ത്താം, ബന്ധത്തില്‍ പുതുമ കൊണ്ടുവരാനുള്ള വഴികള്‍
Relationship Tips: ദാമ്പത്യം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമ്പോള്‍, ദമ്പതികള്‍ക്കിടയില്‍ തികഞ്ഞ ഐക്യം രൂപപ്പെടുന്നു. എന്നാല്‍ ചിലപ്പോള്‍ ഇത് ജീവിതത്തില്‍ വിരസതും കൊണ്ടുവരുന്നു. കാലം കഴിയുന്നതോടെ ജീവിതത്തിന്റെ സന്തോഷം അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നു. ജീവിതത്തിലുടനീളം വീട്, കുടുംബം, കുട്ടികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ദാമ്പത്യം പതിയെ വിരസമാകാന്‍ തുടങ്ങും. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിലാണ് ഓരോ ദമ്പതികളുടെയും വിജയം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പരാജയപ്പെടുന്നവരും ഏറെയാണ്.
വിവാഹം കഴിഞ്ഞ് ഒരു 10-20 വര്‍ഷമാകുമ്പോള്‍ തന്നെ പലരും പിന്നീട് ഒരു അഡ്ജസ്റ്റ്മെന്റില്‍ ബാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, എക്കാലവും നിങ്ങളുടെ ദാമ്പത്യം മനോഹരമാക്കാനും നിങ്ങളുടെ ബന്ധം പുതുമയുള്ളതുമായി നിലനിര്‍ത്താനും ശ്രമിക്കണം. 40-50 വയസ് പ്രായമാകുമ്പോള്‍ ദാമ്പതികള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. അങ്ങനെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പഴയപോലെ സ്നേഹവും സന്തോഷവും നിലനിര്‍ത്താനാകും.

ശീലങ്ങള്‍ മെച്ചപ്പെടുത്തുക
നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നുവെന്നും അവ എങ്ങനെ മാറിയെന്നും നിങ്ങള്‍ പലപ്പോഴും ചിന്തിക്കാറുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നതിനു പകരം, മാറ്റം സ്വീകരിച്ച് പുതിയ രീതിയില്‍ ജീവിതം ആസ്വദിക്കുക. പങ്കാളികള്‍ തമ്മില്‍ രഹസ്യങ്ങളൊന്നും സൂക്ഷിക്കരുത്. ജീവിത പങ്കാളിയുമായി ആലോചിക്കാതെ വലിയ തീരുമാനങ്ങളൊന്നും എടുക്കരുത്. നല്ല കാര്യങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയോട് നന്ദി പറയുക. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്ന പഴയ ശീലങ്ങള്‍ നിങ്ങള്‍ വീണ്ടും സ്വീകരിക്കുക. നിങ്ങളുടെ ആദ്യകാലങ്ങളെക്കുറിച്ച് ചിന്തിക്കുക, ആ സമയത്തെ വളരെ സവിശേഷമാക്കിയ ശീലങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുക. പഴയ ശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെജീവിതത്തിലേക്ക് പുതുമ തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും.
പങ്കാളിക്കായി സമയവും ശ്രദ്ധയും
നിങ്ങളുടെ വിവാഹം കഴിഞ്ഞ് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും, നിങ്ങളുടെ ജീവിത പങ്കാളിക്കായി സമയവും പ്രാധാന്യവും നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍, സ്ത്രീകള്‍ക്ക് അവരുടെ ജീവിത പങ്കാളികളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാതെ വരികയും ബന്ധത്തില്‍ അകലം വരികയും ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. അതിനാല്‍ എപ്പോഴും പങ്കാളിയോട് ഒരുമിച്ച് സമയം ചെലവഴിക്കുക.
വൈകാരിക ബന്ധം
ദാമ്പത്യ ജീവിതത്തിന് മധുരം പകരാന്‍, നിങ്ങളുടെ ജീവിത പങ്കാളിയുമായി വൈകാരികമായി ബന്ധപ്പെടേണ്ടത് പ്രധാനമാണ്. ഭാര്യക്ക് തന്റെ ഭര്‍ത്താവുമായി വൈകാരികമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ആ ബന്ധം ദുര്ബലമാകാനും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും തുടങ്ങുന്നു.
പ്രസന്നമായ അന്തരീക്ഷം
നിങ്ങള്‍ വിവാഹിതരായി മൂന്നോ നാലോ പതിറ്റാണ്ടുകഴിഞ്ഞാലും നിങ്ങളുടെ പങ്കാളിയുമായി ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് പ്രധാനമാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധത്തില്‍ ആവേശം ഉണ്ടാകുന്നു. പഴയ കാര്യങ്ങള്‍ ഓര്‍ത്ത് പരസ്പരം കളിയാക്കുകയും ചിരിക്കുകയും ചെയ്യാം. നിങ്ങളുടെ ബന്ധത്തിന് എത്ര പഴക്കമുണ്ടെന്ന് ഇത് നിങ്ങളെ ഓര്‍മ്മപ്പെടുത്തും.
ആരോഗ്യ പരിരക്ഷ
പ്രായം കൂടുന്തോറും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉയര്‍ന്നുവരാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ പങ്കാളികള്‍ പരസ്പരം അവരുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതപങ്കാളി പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഉറക്ക തകരാറുകള്‍ അല്ലെങ്കില്‍ അസ്ഥി സംബന്ധമായ അസുഖങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, അവര്‍ക്ക് സ്നേഹപൂര്‍വമായ പിന്തുണയും സഹായവും നല്‍കുക. ഒപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.
സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക
പ്രായം കൂടുന്തോറും മാനസിക പിരിമുറുക്കം നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. അത്തരമൊരു സാഹചര്യത്തില്‍, സമ്മര്‍ദ്ദകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. രാവിലെയും വൈകുന്നേരവും ഒരുമിച്ച് ഒരു മോണിംഗ് വാക്കിന് പോകുക, സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍, ഓഫീസ് ജോലിയുടെ സമ്മര്‍ദ്ദം വീട്ടില്‍ കൊണ്ടുവരാതിരിക്കുക. നിങ്ങളുടെ കുടുംബത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യമായി സംസാരിച്ചുകൊണ്ട് സ്വയം സമ്മര്‍ദ്ദം ചെലുത്തുകയോ ജീവിത പങ്കാളിയെ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യരുത്.
ഒരിക്കലും താരതമ്യം ചെയ്യരുത്
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റാരുമായും താരതമ്യം ചെയ്യരുത്. നിങ്ങള്‍ ഇത് ചെയ്താല്‍, നിങ്ങളുടെ പങ്കാളിക്ക് ദേഷ്യവും നിരാശയും തോന്നിയേക്കാം. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയേക്കാള്‍ മറ്റുള്ളവരെ മികച്ചതായി പരിഗണിക്കുന്നുവെന്ന് അവര്‍ക്ക് തോന്നിയേക്കാം. അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും.
ദേഷ്യത്തില്‍ ഒന്നും പറയരുത്
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുകളുണ്ടാകുന്നത് സാധാരണമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. എത്ര പിണക്കമുണ്ടായാലും പങ്കാളിക്ക് മാനസികമായി മുറിവേല്‍പ്പിക്കുന്ന ഒരു കാര്യവും പറയരുത്. അതിനാല്‍, വിഷയം വഷളാകുന്നതായി തോന്നുമ്പോള്‍, നിങ്ങള്‍ സ്വയം നിയന്ത്രിക്കുകയും ശാന്തത പാലിക്കുകയും ചെയ്യുക. ദേഷ്യം മാറിക്കഴിഞ്ഞ്് നിങ്ങളുടെ തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications