Latest Updates
-
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും!
അകലെയുള്ള ഭര്‍ത്താവ്, നാട്ടിലുള്ള ഭാര്യ; ദാമ്പത്യസ്നേഹത്തിന് വില്ലനാകുന്ന തെറ്റുകള്‍
Relationship Tips: ദാമ്പത്യബന്ധത്തിന്റെ ചരട് വളരെ ലോലമാണെന്നതില് സംശയമില്ല. ചെറിയ കാര്യങ്ങള്‍ പോലും മതി, ഒരു ബന്ധം തകര്‍ക്കാന്‍. ഇതിന് പിന്നിലെ ഏറ്റവും വലിയ കാരണം, ബന്ധത്തിന്റെ തുടക്കത്തില്‍, ദമ്പതികള്‍ പരസ്പരം ധാരാളം സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ബന്ധം മുന്നോട്ട് പോകുമ്പോള്‍ പങ്കാളി പഴയതുപോലെയല്ലെന്ന് പരസ്പരം പരാതിപ്പെടാന്‍ തുടങ്ങുന്നു. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ നിസ്സാരമായി കണക്കാക്കാന്‍ തുടങ്ങുന്നു. ഇതുമൂലം ബന്ധം ദുര്‍ബലമാകുമെന്ന് മാത്രമല്ല, ദമ്പതികള്‍ പരസ്പരം സംശയിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
അടുത്തിരിക്കുന്നവരുടെ കാര്യം ഇങ്ങനെ. എന്നാല്‍ അകലങ്ങളിലിരുന്ന സ്നേഹിക്കുന്ന ദമ്പതികളുടെ കാര്യമോ? അതെ, ലോംഗ് ഡിസ്റ്റന്‍സ് റിലേഷന്‍ വിജയകരമാക്കാന്‍ പങ്കാളികള്‍ തമ്മില്‍ വളരെയധികം ക്ഷമയും ധാരണയും ആവശ്യമാണ്. എന്നാല്‍ എപ്പോഴും ചെറിയ ചില കാര്യങ്ങള്‍ ദമ്പതികളുടെ ബന്ധം നശിപ്പിക്കുന്നു. ലോംഗ് ഡിസ്റ്റന്‍സ് റിലേഷന്‍ താളം തെറ്റുന്നത് ഈ തെറ്റുകള്‍ കൊണ്ടാണ്.(long distance relationship mistakes)

സംസാരം കുറയുന്നത്
ലോംഗ് ഡിസ്റ്റന്‍സ് ബന്ധത്തില്‍ ആശയവിനിമയം എന്നത് ഓക്സിജന്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പങ്കാളികള്‍ തമ്മില്‍ നല്ല സംസാരം തുടരുന്നിടത്തോളം ഈ ബന്ധം നിലനില്ക്കും. ലോംഗ് ഡിസ്റ്റന്‍സ് റിലേഷനില്‍ പങ്കാളികള്‍ തമ്മില്‍ സ്നേഹത്തോടെ മുന്നോട്ട് പോകാന്‍ നിങ്ങളുടെ പങ്കാളിയുമായി വളരെയധികം സംസാരിക്കേണ്ടതുണ്ട്. അതുവഴി നിങ്ങളെക്കുറിച്ചുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ ശ്രമം ഇരുവശത്തുനിന്നും ഉണ്ടാകണം. കാരണം, അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയൂ. ലോംഗ് ഡിസ്റ്റന്‍സ് ബന്ധത്തിലായിരിക്കുമ്പോള്‍ തങ്ങളുടെ ആശയവിനിമയത്തില്‍ ശ്രദ്ധ ചെലുത്താത്ത ദമ്പതികളുടെ ബന്ധം അധികകാലം നിലനില്‍ക്കില്ല.
ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നത്
ലോംഗ് ഡിസ്റ്റന്‍സ് ബന്ധത്തിലുള്ള ദമ്പതികള്‍ പലപ്പോഴും പരസ്പരം ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ മറക്കുന്നു. തങ്ങളുടെ ബന്ധത്തിന് സ്നേഹവും മാധുര്യവും നല്കുന്ന കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കാറില്ല. ഗുഡ് മോര്‍ണിംഗ്, ഗുഡ് നൈറ്റ് പോലുള്ള മധുര സന്ദേശങ്ങള്‍ പോലും നിങ്ങളുടെ സ്നേഹത്തിന്റെ ആഴം കൂട്ടുമെന്ന് അവര്‍ തിരിച്ചറിയുന്നില്ല.
സന്തോഷത്തിനായി പരസ്പരം ആശ്രയിക്കുന്നു
ഒരു ലോംഗ് ഡിസ്റ്റന്‍സ് ബന്ധത്തില്‍, നിങ്ങളുടെ സന്തോഷത്തിനായി നിങ്ങളുടെ പങ്കാളിയെ തന്നെ ആശ്രയിക്കുന്നത് കാണാറുണ്ട്. തല്‍ഫലമായി, നിങ്ങളുടെ പങ്കാളി തിരക്കിലായിരിക്കുമ്പോഴോ നിങ്ങള്‍ക്ക് സമയം നല്കാന് കഴിയാതെ വരുമ്പോഴോ നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങും. അത്തരം ഘട്ടത്തില്‍ ഈ ബന്ധത്തില്‍ പരിഭവവും പിണക്കങ്ങളും പതിയെ വരുന്നു. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് വളരെ അകലെയാണെന്ന് ഓര്‍ക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ അവര്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നില്ല.
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍
ലോംഗ് ഡിസ്റ്റന്‍സ് റിലേഷനാണ് ഏറ്റവും ലോലമായ ബന്ധം. നിങ്ങളുടെ പങ്കാളിയെ വിഷമിപ്പിക്കുന്നത് എന്താണെന്ന് പലപ്പോഴും നിങ്ങള്‍ മനസിലാക്കാതെ വരുന്നു എന്നതാണ് ഇതിന് കാരണം. ചിലര്‍ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് തങ്ങളുടെ ബന്ധത്തില്‍ മുന്നോട്ട് പോകുന്നു. എന്നാല്‍ പലരും പ്രശ്നങ്ങള്‍ക്ക് നടുവില്‍ തന്നെ ജീവിക്കുന്നു. ഇതിന്റെ ഫലമായി, കുറച്ച് കാലത്തിന് ശേഷം നിങ്ങളുടെ ബന്ധം വളരെ സങ്കീര്ണ്ണമാകാന് തുടങ്ങുന്നു. നിങ്ങളുടെ പങ്കാളിയുമായി ജീവിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു.
അടുപ്പത്തിന് സമയമില്ലാതെ വരുന്നു
ലോംഗ് ഡിസ്റ്റന്‍സ് റിലേഷനില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്, ഫോണിലൂടെയോ വീഡിയോ കാളിലൂടെയോ നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയണം. കാരണം, ലോംഗ് ഡിസ്റ്റന്‍സ് ബന്ധത്തില്‍, നിങ്ങളുടെ പങ്കാളി അടുത്തില്ലാതെ തന്നെ അവര്‍ക്ക് നിങ്ങളോട് അടുപ്പം തോന്നിപ്പിക്കാന്‍ കഴിയണം. രസകരമായ സംഭാഷണങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല നിങ്ങള്‍ രണ്ടുപേരും തമ്മില്‍ ശക്തമായ ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒറ്റവാക്കില്‍ സന്ദേശങ്ങള്‍ അയക്കരുത്
മെസേജ് അയക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ശരി, നന്ദി, ബൈ തുടങ്ങിയ ഒറ്റ വാക്കിലുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ എന്തെങ്കിലും മോശമായ മാനസികാവസ്ഥയിലാണെന്നാണ് കാണിക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ സമയമില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇക്കാരണത്താല്‍, മറ്റ് പല കാര്യങ്ങളും നിങ്ങളുടെ പങ്കാളിയുടെ മനസ്സില്‍ ഓടിത്തുടങ്ങും. അത്തരം തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ പങ്കാളിക്ക് മെസേജ് അയക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രശ്നങ്ങള്‍ വഷളാക്കരുത്
ലോംഗ് ഡിസ്റ്റന്‍സ് റിലേഷനില്‍ സ്നേഹം കുറയാതിരിക്കാനുള്ള മൂന്നാമത്തെ പ്രധാന കാര്യം വഴക്കുകള്‍ വര്‍ദ്ധിപ്പിക്കരുത് എന്നതാണ്. ചിലപ്പോള്‍, എന്തെങ്കിലും കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഫോണ്‍ ഇടയ്ക്ക് ദേഷ്യത്തില്‍ കട്ടാക്കരുത്. ലോംഗ് ഡിസ്റ്റന്‍സ് റിലേഷനില്‍ നിങ്ങള്തമ്മില് ബന്ധപ്പെടാനുള്ള ഏക മാര്‍ഗം ഫോണാണ്. ഇത്തരം കാര്യങ്ങള്‍ വഴക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. ഇത് വളരെ മോശമായ പെരുമാറ്റമാണ്. ഇത് ചിലപ്പോള്‍ നിങ്ങളുടെ ബന്ധം പോലും അവസാനിപ്പിക്കാന്‍ കാരണമായേക്കും.



Click it and Unblock the Notifications
