Latest Updates
-
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
സത്യം പറഞ്ഞ് ഭാര്യയുടെ മുഖം ചുളുക്കേണ്ട, ദാമ്പത്യം ശക്തമാക്കുന്ന 5 നുണകള്‍
Relationship Tips: ആരോടും കള്ളം പറയരുതെന്നാണ് നമ്മുടെ മുതിര്‍ന്നവര്‍ എപ്പോഴും നമ്മെ പഠിപ്പിക്കുന്നത്. പ്രത്യേകിച്ചും ദാമ്പത്യത്തിന്റെ കാര്യത്തില്‍ ഇത് തികച്ചും പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍, നിങ്ങള്‍ അവരോട് എപ്പോഴും സത്യസന്ധത പുലര്‍ത്തണം. കാരണം നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ അവരോടൊപ്പം ചെലവഴിക്കാനുള്ളതാണ്. ഏതൊരു ബന്ധവും ദീര്‍ഘകാലം നിലനില്ക്കണമെങ്കില് അത് സത്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കണം. ജീവിതത്തിലുടനീളം സന്തുഷ്ടരായിരിക്കാന്‍ പങ്കാളികള്‍ പരസ്പരം സത്യസന്ധരായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങളുടെ പങ്കാളിയോട് സത്യം പറയുന്നത് നിങ്ങള്‍ക്ക് തന്നെ ബാധ്യതയായി മാറും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ബന്ധത്തില്‍ കയ്പ്പ് പടരാതിരിക്കാന്‍ നുണകള്‍ പറയുന്നതാണ് എന്തുകൊണ്ടും നല്ലത്. ദാമ്പത്യത്തില്‍ പലപ്പോഴും ബന്ധം ദൃഢമാക്കാനും സ്നേഹം നിറയ്ക്കാനും പങ്കാളിയോട് ചെറിയ ചെറിയ നുണകള്‍ പറയേണ്ടി വരും. എന്നിരുന്നാലും ഈ നുണകള്‍ പരസ്പരം വ്രണപ്പെടുത്തുന്ന തരത്തിലുള്ളതല്ല. ഇത്തരം നുണകള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നു.

സമ്മാനങ്ങളെ അഭിനന്ദിക്കുക
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ഒരു സമ്മാനം നല്കിയിട്ടുണ്ടെങ്കില്, അതിനെ അഭിനന്ദിക്കുക. നിങ്ങള്‍ക്ക് ആ സമ്മാനം ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനമാണെന്ന് പറയുക. പങ്കാളിയുടെ ഇഷ്ടം ഇരട്ടിക്കുന്നത് നിങ്ങള്‍ കാണും.
മനോവീര്യം വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ പങ്കാളിയുടെ മനോവീര്യം വര്‍ധിപ്പിക്കുന്ന വാക്കുകള്‍ പറയുക. പലര്‍ക്കും ചിലപ്പോള്‍ വീടിന്റെയും ഓഫീസിന്റെയും ഉത്തരവാദിത്തങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്യേണ്ടിവരും. അമിത ജോലി കാരണം ചിലപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശരിയായി നടത്താനാവണം എന്നില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങളുടെ പങ്കാളിയോട് ചെറിയ നുണ പറഞ്ഞ് അവരെ പുകഴ്ത്തുക. നിങ്ങള്‍ എല്ലാം നല്ലപോലെ നോക്കി നടത്തുന്നുണ്ട് എന്ന് പറയുക. ഇത് നിങ്ങളുടെ പങ്കാളിയുടെ സ്നേഹം വളര്‍ത്താന്‍ സഹായിക്കും.
ഭക്ഷണത്തെ പുകഴ്ത്തുക
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കായി സ്നേഹത്തോടെ എന്തെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍, അവരുടെ പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ഭക്ഷണത്തില്‍ എന്തെങ്കിലും കുറവുണ്ടാകാം. പക്ഷേ, ആ പോരായ്മ അവഗണിച്ച് ഭക്ഷണത്തെ പുകഴ്ത്തിയാല്‍ പങ്കാളി നിങ്ങളെ ഇരട്ടിയായി ഇഷ്ടപ്പെടും. പുരുഷന്മാര്ക്ക് ഭാര്യയെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. നിങ്ങളുടെ ഭാര്യ നിങ്ങളോട് ദേഷ്യത്തിലാണെങ്കില്, അവള് തയ്യാറാക്കിയ വിഭവം കഴിച്ച് അവളെ പ്രശംസിക്കാന്‍ ശ്രമിക്കുക. അവരുടെ മുഖം ഒരു പൂപോലെ വിടരുന്നത് കാണാം. ഇതുവഴി ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹവും വര്‍ദ്ധിക്കും.
പങ്കാളിയുടെ സൗന്ദര്യത്തെ പുകഴ്ത്തുക
നിങ്ങളുടെ പങ്കാളി പുതിയ രീതിയില്‍ മേക്കപ്പിട്ടാലോ പുതിയ വസ്ത്രങ്ങള്‍ ധരിച്ചാലോ നിങ്ങള്‍ക്ക് അത് ഇഷ്ടമല്ലെങ്കില്‍പ്പോലും അവരെ കളിയാക്കരുത്. ആ സമയത്ത് അവരെ അഭിനന്ദിച്ചാല്‍ മതി. ഇത് പങ്കാളിയുടെ ഇഷ്ടം നേടിത്തരും.
ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നുവെന്ന് പറയുക
നിങ്ങളുടെ പങ്കാളിയെ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് മിസ് ചെയ്യണമെന്നില്ല. പക്ഷേ, ഇടയ്ക്കിടെ നിങ്ങളുടെ പങ്കാളിയോട് ഐ മിസ് യു എന്ന് പറഞ്ഞാല്‍, അത് അവര്‍ക്ക് നിങ്ങളോട് അധികം സ്നേഹം തോന്നാന്‍ സഹായിക്കും. ഇങ്ങനെ പറയുന്നതിലൂടെ വലിയ തര്‍ക്കങ്ങള്‍ പോലും നിങ്ങള്‍ക്ക് പരിഹരിക്കാനാകും.



Click it and Unblock the Notifications
